Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റോസ്മലയിൽ ജീപ്പ് മഴവെള്ളപ്പാച്ചിലിൽ പെട്ടു; രക്ഷകരായി നാട്ടുകാരും ബസ് ജീവനക്കാരും

റോസ്മലയിൽ ജീപ്പ് മഴവെള്ളപ്പാച്ചിലിൽ പെട്ടു; രക്ഷകരായി നാട്ടുകാരും ബസ് ജീവനക്കാരും

സ്വന്തം ലേഖകൻ

തെന്മല: റോസ്മലയിൽ വിനോദസഞ്ചാരത്തിന് പോയവരുടെ ജീപ്പ് മഴവെള്ളപ്പാച്ചിലിൽപെട്ടു ഒഴുകി. നാട്ടുകാരും ബസ് ജീവനക്കാരും ചേർന്ന് വാഹനത്തിലുണ്ടായിരുന്നവരെ സാഹസികമായി രക്ഷപ്പെടുത്തി. കൊല്ലം സ്വദേശികളായ രാജ്കുമാർ, രഞ്ജു എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ജീപ്പിലുണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റു. ഇരുവർക്കും ആര്യങ്കാവ് സെന്റ് മേരീസ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. ബുധാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം.

കഴിഞ്ഞദിവസം വൈകിട്ടട്ടാണ് സംഭവം. റോസ്മല വലിയചപ്പാത്തിൽ കനത്ത മഴവെള്ളപ്പാച്ചിലുണ്ടായ സമയത്ത് അപകടം മനസ്സിലാകാതെ വണ്ടിയോടിച്ചവരാണ് പെട്ടത്. മഴവെള്ളപ്പാച്ചിലിന്റെ അപകടാവസ്ഥ മനസ്സിലാക്കി മുന്നേ വന്ന ബസ്സ് നിർത്തിയിട്ടു. രണ്ടുമണിക്കൂറോളം കാത്തിരുന്നിട്ടും ഒഴുക്ക് കുറഞ്ഞില്ല. റോസ്മലയിൽ നിന്നെത്തിയ നിരവധി ഇരുചക്രയാത്രക്കാരായ സഞ്ചാരികളും കുടുങ്ങി.

ചപ്പാത്തിലെ ആഴം പരിശോധിച്ച ബസ്സുകാർ അപകടാവസ്ഥയില്ലെന്ന് മനസ്സിലാക്കിയതിനുശേഷം ബസ് ചപ്പാത്ത് കടത്തി. ചപ്പാത്ത് കടക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ ഇരുചക്രവാഹനങ്ങളിലെ യുവാക്കളും ബൈക്കുകൾ കാട്ടിനുള്ളിൽ ഒളിപ്പിച്ചതിനുശേഷം ബസ്സിൽകയറിയിരുന്നു. അതേസമയം അപകടാവസ്ഥ മനസ്സിലാക്കാതെ പിന്നിലെത്തിയ ജീപ്പ് പെട്ടെന്ന് ഒഴുക്കിൽപ്പെടുകയായിരുന്നു.

കുറച്ചുദൂരം ഒഴുകിയ ജീപ്പ് ഒരു പാറയിലും മരത്തടിയിൽ ഇടിച്ചുനിൽക്കുകയിരുന്നു. ഇതോടെ റോസ്മലയിൽനിന്നുള്ള സക്കറിയ, രാജേഷ് ഉൾപ്പടെയുള്ള പതിനഞ്ചോളം പേരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം നടത്തി.വലിയ വടം എറിഞ്ഞുകൊടുത്തു യാത്രക്കാരെ വലിച്ചുകയറ്റുകയായിരുന്നു. കനത്തമഴയും ഇരുട്ടും രക്ഷാപ്രവർത്തനത്തിന് തടസമായിരുന്നു. ജീപ്പ് ഒഴുകി പോകാതിരിക്കാൻ കെട്ടിയിട്ടു. ഇവരെ ഇതേ ബസിൽതന്നെ ആര്യങ്കാവ് ഡിപ്പോയിൽ എത്തിക്കുകയും സമീപത്തെ സെന്റ് മേരിസ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP