Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക കൺവെൻഷൻ - വ്യാഴാഴ്ച മുതൽ

ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക കൺവെൻഷൻ - വ്യാഴാഴ്ച മുതൽ

ജീമോൻ റാന്നി

ഹൂസ്റ്റൺ : ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ ഈ വർഷത്തെ കൺവെൻഷൻ നവംബർ 4,5, 6 തീയതികളിൽ (വ്യാഴം, വെള്ളി, ശനി) ഇടവക ദേവാലയത്തിൽ വച്ച് (5810, Almeda Genoa Road, Houston,TX 77048) നടത്തപെടുന്നതാണ്. വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 7 മണിക്കും ശനിയാഴ്ച വൈകുന്നേരം 6.30 നും യോഗങ്ങൾ ആരംഭിക്കും.

'Living in Christ, Leaping in Faith' ( ക്രിസ്തുവിൽ ജീവിക്കുക, വിശ്വാസത്തിൽ വളരുക)
എന്ന വിഷയമാണ് ഈ വർഷത്തെ കൺവെൻഷന്റെ മുഖ്യ ചിന്താവിഷയം.

അനുഗ്രഹീത കൺവെൻഷൻ പ്രസംഗകനും സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്ൾസ് ഇടവക വികാരിയും ഇന്ത്യൻ എക്യൂമെനിക്കൽ ക്രിസ്ത്യൻ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) പ്രസിഡണ്ട് റവ. ഫാ. ഐ സക്ക് ബി.പ്രകാശ് , കേരളത്തിൽ ലഹരി വിമോചന പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ച ദൈവവചന വ്യാഖ്യാനത്തിൽ പണ്ഡിതനും പ്രഭാഷകനുമായ അലക്‌സാണ്ടർ ജേക്കബ് , കോട്ടയം മാർത്തോമാ വൈദിക സെമിനാരി മുൻ അദ്ധ്യാപകനും പ്രഭാഷകനും ഇമ്മാനുവേൽ മാർത്തോമാ ഇടവക വികാരിയുമായ റവ. ഈപ്പൻ വർഗീസ് എന്നിവർ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ദൈവ വചന പ്രഘോഷണ ശുശ്രൂഷയ്ക്കു നേതൃത്വം നൽകും. .

ഇടവക ഗായകസംഘത്തിന്റെ നേതൃത്വത്തിലുള്ള ഗാനശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്.

കൺവെൻഷൻ യോഗങ്ങളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും ക്ഷണിക്കുന്നുവെന്ന് ഇടവക ഭാരവാഹികൾ അറിയിച്ചു.

 കൂടുതൽ വിവരങ്ങൾക്ക്:

റവ. റോഷൻ വി.മാത്യൂസ് (വികാർ ഇൻ ചാർജ് ) 713 408 7394
റജി ജോർജ് (സെക്രട്ടറി) 713 806 6751

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP