Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബഹളം കേട്ട് പുറത്തിറങ്ങിയ വീട്ടുകാർ കണ്ടത് ആടിന്റെ കഴുത്തിൽ കടിച്ചുവലിക്കുന്ന പുലിയെ; ആളുകളുടെ ബഹളം കേട്ട് ഓടിയ പുലി അര മണിക്കൂറിന് ശേഷം തിരിച്ചെത്തി രണ്ടാമത്തെ ആടിനെയും പിടിച്ചു; പുലിപ്പേടിയിൽ പാടം ഗ്രാമം

ബഹളം കേട്ട് പുറത്തിറങ്ങിയ വീട്ടുകാർ കണ്ടത് ആടിന്റെ കഴുത്തിൽ കടിച്ചുവലിക്കുന്ന പുലിയെ; ആളുകളുടെ ബഹളം കേട്ട് ഓടിയ പുലി അര മണിക്കൂറിന് ശേഷം തിരിച്ചെത്തി രണ്ടാമത്തെ ആടിനെയും പിടിച്ചു; പുലിപ്പേടിയിൽ പാടം ഗ്രാമം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: പുലിപ്പേടിയിൽ പത്തനാപുരത്തുള്ള വനാതിർത്തിയിലെ പാടം ഗ്രാമം. ഞായറാഴ്ച രാത്രിയിൽ വണ്ടണി ഭാഗത്ത് ആടുകളെ ആക്രമിച്ചത് പുലിതന്നെയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചതോടെയാണ് പ്രദേശവാസികൾ ഭീതിയിലായത്. രാത്രി 12ന് ശേഷം രണ്ട് പ്രാവശ്യമാണ് പാടം വണ്ടണിയിൽ ഹബീബിന്റെ വീട്ടിൽ പുലി എത്തിയത്. പാടം വണ്ടണിയിൽ ഹബീബിന്റെ 2 ആടുകളെയാണ് പുലി പിടിച്ചത്. ഒരാടിനെ കൊന്നു.

ആദ്യമെത്തി ആടിനെ ആക്രമിച്ചപ്പോൾ തന്നെ പ്രദേശവാസികൾ ബഹളംവച്ച് പുലിയെ ഓടിച്ചു. ആടുകളുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഇറങ്ങിയപ്പോൾ പുലി ആടിന്റെ കഴുത്തിൽ കടിച്ച് വലിക്കുന്നത് കാണുകയായിരുന്നു. ആളുകളുടെ ബഹളം കേട്ട് ഓടിയ പുലി അരമണിക്കൂറിനുശേഷം വീണ്ടും എത്തി അടുത്ത ആടിനെയും ആക്രമിക്കുകയായിരുന്നു.

നടുവത്തുമൂഴി വനമേഖലയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഗ്രാമമാണ് പാടം. കലഞ്ഞൂർ ഗ്രാമപ്പഞ്ചായത്തിൽ ഉൾപ്പെട്ട ജനവാസമേറിയ പ്രദേശവുമാണ് ഇത്. വണ്ടണി, പാടം പ്രദേശത്ത് നേരത്തെയും പുലിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പ്രദേശവാസികൾ പലരും സ്ഥിരമായി പുലിയെ നേരിൽ കണ്ടിട്ടുണ്ട്. മാസങ്ങൾക്ക് മുൻപ് ആടുകളെയും വളർത്ത് നായയേയും പുലി പിടിച്ച് ഭക്ഷണമാക്കിയിരുന്നു. പ്രദേശത്ത് പുലിയുടെ സാന്നിധ്യമുള്ളതായി നാട്ടുകാർ വനം വകുപ്പിൽ പരാതി പറയാറുണ്ടെങ്കിലും പ്രയോജനമില്ലന്നും രാത്രിയിലോ പകലോ വീടിന് പുറത്തിറങ്ങാനോ തൊഴിലിന് പോകാനോ കുട്ടികൾക്ക് സ്‌കൂളിൽ പോകാനോ ആകാത്ത സ്ഥിതിയാണെന്നും നാട്ടുകാർ പറയുന്നു.

പാടം വനമേഖലയിൽ ഉൾപ്പെട്ട പൂമരുതിക്കുഴിയിലും പുലി അടുത്ത സമയത്ത് ഇറങ്ങി വീടിനരികിൽ കെട്ടിയിരുന്ന വളർത്തുനായയെ കടിച്ചുകൊന്നിരുന്നു. ഇവിടെ പിന്നീട് വനംവകുപ്പ് പുലിയെ പിടിക്കുന്നതിന് കൂടുംവച്ചിരുന്നു. പാടം ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലുള്ള വനമേഖലയിൽ പുലിയുടെ സാന്നിധ്യമുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുണ്ടായിരുന്നു.

വണ്ടണി ഭാഗത്ത് പുലി എത്തിയ സ്ഥലം കേന്ദ്രീകരിച്ച് കെണിയിലാക്കുന്നതിന് കൂട് വെയ്ക്കണമെന്നും നാട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഭാഗത്ത് വനംവകുപ്പിന്റെ പരിശോധന ശക്തമാക്കുമെന്നും പാടം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിൽ ബേബി പറഞ്ഞു. സെക്ഷൻ ഓഫീസർ. എംകെ ജയപ്രകാശ്. ബീറ്റ് ഓഫീസർ മധുസൂദനൻ പിള്ള എന്നിവർ ഹബീബിന്റെ വീട്ടിൽ എത്തി പരിശോധന നടത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP