Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യൂത്ത് ഫോറം ഖത്തർ സംഘടിപ്പിക്കുന്ന 'നാം - കരുത്തരാവുക , കരുതലാവുക' ക്യാമ്പയിന്റെ ഭാഗമായി'കലയോരം' കലാ സാംസ്‌കാരിക പ്രവർത്തകർ ഒത്തുചേർന്നു

യൂത്ത് ഫോറം ഖത്തർ സംഘടിപ്പിക്കുന്ന 'നാം - കരുത്തരാവുക , കരുതലാവുക' ക്യാമ്പയിന്റെ ഭാഗമായി'കലയോരം' കലാ സാംസ്‌കാരിക പ്രവർത്തകർ ഒത്തുചേർന്നു

സ്വന്തം ലേഖകൻ

യൂത്ത് ഫോറം ഖത്തർ സംഘടിപ്പിക്കുന്ന 'നാം - കരുത്തരാവുക , കരുതലാവുക' ക്യാമ്പയിന്റെ ഭാഗമായി ഖത്തറിലെ കലാ സാംസ്‌കാരിക രംഗത്ത് സജീവ സാന്നിദ്ധ്യമായവർ ഒത്തുചേർന്നു. 'കലയോരം' എന്ന പേരിൽ യൂത്ത് ഫോറം ഹാളിൽ സംഘടിപ്പിച്ച പരിപാടി യൂത്ത് ഫോറം ഖത്തർ പ്രസിഡന്റ് എസ്.എസ് മുസ്തഫ ഉദ്ഘാടനം ചെയ്തു .യൂത്ത് ഫോറം ദോഹ സോണൽ പ്രസിഡന്റ് മുഹമ്മദ് അനീസ് അദ്ധ്യക്ഷനായിരുന്നു.

നടനും തിരക്കഥാകൃത്തുമായ ഉസ്മാൻ മാരാത്ത്, ഖത്തർ മാപ്പിള കലാ അക്കാദമി പ്രസിഡന്റ് മുത്തലിബ് മട്ടന്നൂർ, നാടക പ്രവർത്തകരായ ലത്തീഫ് വടക്കേകാട്, നജീബ് കീഴരിയൂർ, മനുരാജ് എന്നിവരും നാടൻ പാട്ട് ഗായകൻ രജീഷ് കരിന്തലക്കൂട്ടം, മിമിക്രി ആർട്ടിസ്റ്റും നടനുമായ വസന്തൻ പൊന്നാനി, കവി ഫൈസൽ അബൂബക്കർ, ചിത്രകാരൻ ബാസിത് ഖാൻ, ഷോർട്ട് ഫിലിം സംവിധായകൻ ഷമീൽ എ.ജെ, തുടങ്ങിയവരും അതിഥികളായി പങ്കെടുത്തു. യൂത്ത് ഫോറം ക്യാമ്പയിൻ പ്രമേയമാക്കി ചിത്രകാരൻ ബാസിത് ഖാൻ വേദിയിൽ തത്സമയം ചിത്രരചന നടത്തി. കലാകാരന്മാർ അണിയിച്ചൊരുക്കിയ കലാസന്ധ്യയും അരങ്ങേറി.

കലയോരത്തിൽ പങ്കെടുത്ത എല്ലാ കലാകാരന്മാരെയും യൂത്ത് ഫോറം ഉപഹാരങ്ങൾ നൽകി ആദരിച്ചു.യൂത്ത് ഫോറം ക്യാമ്പയിൻ നവംബർ 15 ന് സമാപിക്കും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP