Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മറ്റൊരു ദൃശ്യവിസ്മയവുമായി രാജമൗലി; 'ആർആർആർ' ടീസർ പുറത്ത്; ചിത്രമെത്തുക ജനുവരി 7 ന്

മറ്റൊരു ദൃശ്യവിസ്മയവുമായി രാജമൗലി; 'ആർആർആർ' ടീസർ പുറത്ത്; ചിത്രമെത്തുക ജനുവരി 7 ന്

മറുനാടൻ മലയാളി ബ്യൂറോ

പ്രഖ്യാപന സമയം മുതൽ ഏറെ പ്രേക്ഷക ശ്രദ്ധനേടി ചിത്രമാണ് രൗദ്രം രണം രുദിരം ( ആർആർആർ). ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം എന്നത് തന്നെയായിരുന്നു ഇതിന് കാരണം. അടുത്ത വർഷം റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ബാഹുബലിക്കും  മുകളിൽ നിൽക്കുന്ന ഗ്രാഫിക്‌സും ലൊക്കേഷൻ സെറ്റുകളുമായാണ് ഇത്തവണ രാജമൗലി എത്തുന്നതെന്ന് വീഡിയോയിൽ നിന്നും വ്യക്തമാണ്.

2022 ജനുവരി 7നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തുക.'ബാഹുബലി 2'ന്റെ വൻ വിജയത്തിനു ശേഷം 2018 നവംബർ 19നാണ് രാജമൗലി 'ആർആർആറി'ന്റെ ചിത്രീകരണം ആരംഭിച്ചത്. എന്നാൽ കോവിഡ് കണക്കുകൂട്ടലുകൾ തെറ്റിച്ചു. മാസങ്ങളോളം നിർത്തിവെക്കേണ്ടിവന്ന ഷൂട്ടിങ് കഴിഞ്ഞ വർഷം ഒക്ടോബറിലാണ് വീണ്ടും പുനരാരംഭിച്ചത്.

ജൂനിയർ എൻടിആർ, രാംചരൺ, അജയ് ദേവ്ഗൺ, അലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെൻസൺ, അലിസൺ ഡൂഡി തുടങ്ങി വൻ താരനിരയെയാണ് രാജമൗലി അണിനിരത്തുന്നത്. 1920കൾ പശ്ചാത്തലമാക്കുന്ന ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്തവരാണ് ഇവർ. അതേസമയം ഇവർ യഥാർഥ ജീവിതത്തിൽ നേരിട്ട് കണ്ടിട്ടില്ല. ഇരുവരും പരസ്പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്റെ കഥ രാജമൗലി ഒരുക്കിയിരിക്കുന്നത്. ഇംഗ്ലീഷിനു പുറമെ പോർച്ചുഗീസ്, കൊറിയൻ, ടർക്കിഷ്, സ്പാനിഷ് ഭാഷകളിലും ചിത്രം നെറ്റ്ഫ്‌ളിക്‌സിൽ എത്തും

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP