Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക നേതാക്കളേക്കാൾ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റി ഗ്രെറ്റ തുൻബെർഗ് ഗ്ലാസ്ഗോയിൽ; പൊട്ടിത്തെറിക്കാൻ സാധാരണക്കാരെ പഠിപ്പിച്ച പ്രകൃതിസ്നേഹി; ട്രെയിൻ തടസ്സത്തെ തുടർന്ന് കോപ്പ് 26ന് എത്തിയ നിരവധി ഡെൽഗേറ്റുകൾ ലണ്ടനിൽ കുടുങ്ങി

ലോക നേതാക്കളേക്കാൾ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റി ഗ്രെറ്റ തുൻബെർഗ് ഗ്ലാസ്ഗോയിൽ; പൊട്ടിത്തെറിക്കാൻ സാധാരണക്കാരെ പഠിപ്പിച്ച പ്രകൃതിസ്നേഹി; ട്രെയിൻ തടസ്സത്തെ തുടർന്ന് കോപ്പ് 26ന് എത്തിയ നിരവധി ഡെൽഗേറ്റുകൾ ലണ്ടനിൽ കുടുങ്ങി

മറുനാടൻ മലയാളി ബ്യൂറോ

നങ്ങളെ പ്രകോപിതരാക്കിയാൽ മാത്രമേ കാലാവസ്ഥാ വ്യതിയാനത്തിന്റെ സന്ദേശം അവരിലെത്തിക്കാൻ കഴിയൂ എന്ന് ഗ്രെറ്റ തുൻബെർഗ് പറഞ്ഞു. അടുത്തയിടെ ബ്രിട്ടനിൽ ഇൻസുലേറ്റ് ബ്രിട്ടൻ പ്രവർത്തകർ നടത്തിയ വഴിതടയൽ സമരത്തെ കുറിച്ച് പ്രതികരിക്കവേ ബി ബി സിയിലാണ് ഈ 18 കാരിയായ പരിസ്ഥിതി പ്രവർത്തക ഇതുപറഞ്ഞത്. വലിയ തോതിലുള്ള സംഘർഷങ്ങൾ ഉണ്ടായില്ലെങ്കിൽ ചില സമരങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുമെന്നും അവർ പറഞ്ഞു.

ആഗോളതാപനം 1.5 ഡിഗ്രിയിൽ താഴെ കൊണ്ടുവരിക എന്നത് സൈദ്ധാന്തികമായി സാധ്യമാണെങ്കിലും ജനങ്ങൾ മുഴുവനും ഒത്തുചേർന്ന് ശ്രമിക്കാതെ അത് പ്രായോഗികമല്ലെന്നും അവർ ചൂണ്ടിക്കാട്ടിൽ. പ്രതിഷേധ സമരങ്ങൾ അനുവദിച്ചിട്ടുള്ള ബ്രിട്ടൻ പോലുള്ള രാജ്യങ്ങളിലെ ജനങ്ങൾക്ക് ഇക്കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്തമുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. പ്രതിഷേധങ്ങൾ അനുവദനീയമല്ലാത്ത ചൈന പോലുള്ള രാജ്യങ്ങളിലെ പരിസ്ഥിതി പ്രവർത്തകരുമായി താൻ ബന്ധപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് ആളുകൾ ധാരാളം സംസാരിക്കുന്നു എന്നാൽ, വളരെ കുറച്ചുമാത്രമേ പ്രവർത്തിക്കുന്നുള്ളു എന്ന രാജ്ജിയുടെ വാക്കുകളെ കുറിച്ചുള്ള പ്രതികരണമാരാഞ്ഞപ്പോൾ ധാരാളം ആളുകൾ അങ്ങനെ ചിന്തിക്കുന്നുണ്ട് എന്നായിരുന്നു ഗ്രെറ്റയുടെ മറുപടി. എന്നാൽ, എല്ലാവരും ഒത്തുചേര്ന്നുള്ള പ്രവർത്തനങ്ങൾ കൊണ്ടുമാത്രമെ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയൂ എന്നും അവർ പറഞ്ഞു. യഥാർത്ഥത്തിൽ ആവശ്യമായ നടപടികൾ എടുക്കാതെയുള്ള പല രാജ്യങ്ങളുടെ നയം കാണുമ്പോൾ പരിസ്ഥിതി അവർക്ക് ഒരു പരിഗനനാ വിഷയമേയല്ലെന്ന് തോന്നിയിട്ടുണ്ടെന്നും ഗ്രേറ്റ പറഞ്ഞു.

കോപ്പ് 26 ന് എത്തിയ ലോകനേതാക്കളേക്കാൾ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയത് ഗ്രെറ്റ് തുൻബെർഗ് തന്നെയായിരുന്നു ഈ സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രാസ്ഗോ സെൻട്രൽ സ്റ്റേഷനിൽ തീവണ്ടിയിറങ്ങുമ്പോൾ വൻ ജനാവലി തന്നെ അവരെ സ്വീകരിക്കുവാൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു. അതേസമയം ഇന്നലത്തെ കനത്ത മഴയിൽ ട്രെയിൻ സർവ്വീസുകൾ മുടങ്ങിയതിനാൽ കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കാൻ വന്ന നിരവധി പ്രതിനിധികൾക്ക് ഇന്നലെ ഗ്ലാസ്ഗോയിൽ എത്താൻ കഴിഞ്ഞില്ല.

റെയിൽവേ ലേയ്നുകളിൽ മരങ്ങൾ വീണതിനെ തുടർന്ന് സർവ്വീസുകൽ തടസ്സപ്പെട്ടതിനെ തുടർന്ന് അവരിൽ പലർക്കും ലണ്ടനിലെ യൂസ്റ്റൺ സ്റ്റേഷനിൽ കുടുങ്ങിക്കിടക്കേണ്ടതായി വന്നു. യാത്രക്കാരോട് തിരികെ വീട്ടിലേക്ക് പോകാനും നാളെ യാത്രചെയ്യുവാനും നെറ്റ്‌വർക്ക് റെയിൽ ആവശ്യപ്പെട്ടിരുന്നു. കടുത്ത കാലാവസ്ഥ മൂലം യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ അവർ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

സമയം കളയാതെ ഉണർന്ന് പ്രവർത്തിക്കാൻ ആഹ്വാനം ചെയ്ത് ബോറിസ് ജോൺസൺ

അനിഷ്ടകരമായത് പലതും സംഭവിക്കാൻ ഇനി ഏറെ കാലമില്ല എന്ന ഭയപ്പെടുത്തുന്ന സത്യം ഒർമ്മിപ്പിച്ചുകൊണ്ടായിരിക്കു ബോറിസ് ജോൺസൺ ഗ്ലാസ്ഗോയിലെ കാലാവസ്ഥ ഉച്ചകോടി ആരംഭിക്കുക. റോമിൽ കഴിഞ്ഞദിവസം നടന്ന ജി 20 ഉച്ചകോടിയിൽ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ വളരെ കുറച്ചു പ്രതികരണങ്ങൾ മാത്രമാണ് ലഭിച്ചത്. അതുകൊണ്ടു തന്നെ വാക്കുകൾക്കൊപ്പം പ്രവർത്തിയും വേണമെന്നായിരിക്കും സമ്മേളനത്തിൽ ബോറിസ് ജോൺസൺ ആവശ്യപ്പെടുക.

ഹരിത സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുവാനുള്ള ബ്രിട്ടന്റെ ശ്രമം അദ്ദേഹം സമ്മേളനത്തിൽ പ്രഖ്യാപിക്കും എന്ന് കരുതുന്നു. അതുപോലെ മറ്റു ലോക നേതാക്കളും കൽക്കരി, കാറുകൾ, മരങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട നയങ്ങൾ വ്യക്തമാക്കണമെന്ന് ബോറിസ് ജോൺസൺ ആവശ്യപ്പെടും. ഈ കാര്യങ്ങളിൽ ശരിയായ നയങ്ങൾ കൈക്കൊണ്ടാൽ തന്നെ ആഗോളതാപനം 1.5 ഡിഗ്രിയിൽ താഴെയായി പിടിച്ചു നിർത്താൻ കഴിയുമെന്നാണ് ബോറിസ് ജോൺസൺ വിശ്വസിക്കുന്നത്.

ഏകദേശം 120 രാഷ്ട്രത്തലവന്മാർ ഈ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. എന്നിരുന്നാലും ലോകത്തിലെ തന്നെ കാർബൺ പുറന്തള്ളുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ മുൻപന്തിയിലുള്ള ചൈന, റഷ്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളുടെ തലവന്മാർ പങ്കെടുക്കാത്തതിനാൽ ഉച്ചകോടിയുടെ വിജയസാധ്യതയെ കുറിച്ച് സംശയങ്ങൾ ഉയരുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP