Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തലശേരിയുടെ അഭിമാനമാണ്; എത്ര തലമുറ കഴിഞ്ഞാലും രാഘവ സംഗീതം മായാതെ അവശേഷിക്കും; 'കെ രാഘവൻ ഈണങ്ങളുടെ രാജശിൽപ്പി'പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

തലശേരിയുടെ അഭിമാനമാണ്; എത്ര തലമുറ കഴിഞ്ഞാലും രാഘവ സംഗീതം മായാതെ അവശേഷിക്കും; 'കെ രാഘവൻ ഈണങ്ങളുടെ രാജശിൽപ്പി'പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തലശേരി:സംഗീത സംവിധായകൻ രാഘവൻ മാഷിന്റെ ഔന്നത്യം നാടിന് തിരിച്ചറിയാൻ ഏറെ സഹായിക്കുന്ന പുസ്തകമാണ് മുകുന്ദൻ മഠത്തിൽ എഴുതിയ 'കെ രാഘവൻ ഈണങ്ങളുടെ രാജശില്പി'എന്ന പുസ്തകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതെക്കുറിച്ച് എന്നെക്കാൾ ആധികാരികമായി പറയാൻ കൈതപ്രത്തിനാണ് കഴിയുക എന്നും പിണറായി കൂട്ടിച്ചേർത്തു. എത്ര തലമുറ കഴിഞ്ഞാലും രാഘവസംഗീതം മലയാളിമനസ്സിൽ മായാതെ അവശേഷിക്കുമെന്നും തലശ്ശേരിയുടെ അഭിമാനമാണ് രാഘവൻ മാഷെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കണ്ണൂർ ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡണ്ടെഴുതിയ കെ രാഘവൻ ഈണങ്ങളുടെ രാജശില്പി'എന്ന ഓർമ്മപുസ്തകം പിണറായി കൺവെൻഷൻ സെന്ററിൽ വെച്ച് മുഖ്യമന്ത്രി പിണറായിവിജയൻ പ്രകാശനം ചെയ്തു. പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി പുസ്തകം ഏറ്റുവാങ്ങി. എം വി ജയരാജൻ അധ്യക്ഷത വഹിച്ചു. കവർ ചിത്രം വരച്ച ആർട്ടിസ്റ്റ് മദനനെ മുഖ്യമന്ത്രി ആദരിച്ചു.

കെ കെ രാജീവൻ ,അഡ്വ പി ശശി പ്രദീപ് ചൊക്‌ളി,എം സി പവിത്രൻ എന്നിവർ സംസാരിച്ചു. മുകുന്ദൻ മഠത്തിൽ വരച്ച രാഘവൻ മാഷുടെ ഛായാചിത്രം കൈതപ്രത്തിന് സമ്മാനിച്ചു. പി കെ വിജയൻ സ്വാഗതവും കെ വി മോഹനൻ നന്ദിയും പറഞ്ഞു. രാഘവൻ മാഷ് ഈണം നൽകിയ പാട്ടുകൾ കൃഷ്ണ ഗീത, അനീഷ് പെരുന്താറ്റിൽ ,അന്മയി എന്നിവർ ആലപിച്ചു. മുകുന്ദൻ മഠത്തിൽ മറുമൊഴിരേഖപ്പെടുത്തിമുഖ്യ മന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ മുൻ എം പി കെ കെ രാഘേഷ് രാഘവൻ മാഷുടെ മകൻ മുരളി ശിഷ്യൻ എ എം ദിലീപ്കുമാർ എന്നിവരും പങ്കെടുത്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP