Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തുക്കീക്കൊല്ലാൻ വിധിക്കും മുൻപ് പ്രതിക്ക് പോലും മറുപടിക്ക് അവസരം നൽകും; ഇവിടെ അത് പോലുമില്ല; ഏരീസ് പ്ലക്‌സ് വിഷയത്തിൽ പ്രതികരണവുമായി സോഹൻ റോയി; ഇത്തരം ചെയ്തികൾ സിനിമ വ്യവസായത്തെ തകർക്കുമെന്നും റോയി; ഏരീസ് പ്ലക്‌സ് പൂട്ടാനുറച്ച് ഉടമ

തുക്കീക്കൊല്ലാൻ വിധിക്കും മുൻപ് പ്രതിക്ക് പോലും മറുപടിക്ക് അവസരം നൽകും; ഇവിടെ അത് പോലുമില്ല; ഏരീസ് പ്ലക്‌സ് വിഷയത്തിൽ പ്രതികരണവുമായി സോഹൻ റോയി; ഇത്തരം ചെയ്തികൾ സിനിമ വ്യവസായത്തെ തകർക്കുമെന്നും റോയി; ഏരീസ് പ്ലക്‌സ് പൂട്ടാനുറച്ച് ഉടമ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധിയിൽ നിന്നും സിനിമ വ്യവസായം പതിയെ കരകയറുന്ന സമയമാണിത്.ചെറുതും വലുതുമായ റിലീസികളുമായി തിയേറ്ററുകൾ സജീവമാകേണ്ട സമയത്താണ് തിരുവനന്തപുരത്തെ ഏരീസ് പ്ലക്‌സ് അടച്ചുപൂട്ടുന്നുവെന്ന പ്രതികരണവുമായി ഉടമ രംഗത്തെത്തുന്നത്.തിരുവനന്തപുരത്തെ അത്യാധുനി മൾട്ടി പ്ലക്സ് തിയേറ്ററാണ് ഏരീസ് പ്ലക്‌സ്.

കോവിഡ് വ്യാപനം മൂലം സിനിമാ വ്യവസായം തകർച്ചയിലേക്ക് കൂപ്പുകുത്തിയ അപകടകരമായ സ്ഥിതിയിൽ നിന്ന് കരകയറുന്ന എല്ലാ സാഹചര്യങ്ങളും അനുകൂലമായപ്പോഴാണ് സിനിമാരംഗത്തെ സംഘടനകളുടെ പേരിൽ അനവസരത്തിലുള്ള ഇടപെടൽ മൂലം രാജ്യാന്തര നിലവാരമുള്ള ഏരീസ് പ്ലക്സ് പ്രവർത്തിപ്പിക്കാൻ സാധിക്കാതെ വരുന്നത്. ഈ സാഹചര്യത്തിൽ തിയേറ്റർ പൂട്ടുമെന്ന് ഉടമ സോഹൻ റോയ് അറിയിച്ചു.

നിർമ്മാതാക്കളുടെ സംഘടന താലിബാനിസം നടപ്പാക്കുന്നുവെന്നും സോഹൻ റോയ് പ്രതികരിച്ചു. ഏരീസിൽ ഇംഗ്ലീഷ് സിനിമകൾ മാത്രം പ്രദർശിപ്പിച്ചാൽ മതിയെന്നാണ് ലഭിച്ചിരിക്കുന്ന നിർദ്ദേശം. ജീവിതത്തിൽ ഒരിക്കലും ഇത്രയലും വലിയ ഒരു തീയേറ്റർ ഇംഗ്ലീഷ് സിനിമകൾ മാത്രം ഓടിച്ച് മുന്നോട്ടുകൊണ്ടപോകാനാവില്ല. അഡ്വാൻസ് വാങ്ങി ചാർട്ട് ചെയ്ത സിനിമകളുടെ പണം കഴിഞ്ഞദിവസം തിരിച്ചുനൽകേണ്ടിവന്നു. സ്റ്റാർ, ഡോക്ടർ തുടങ്ങിയ സിനിമകളൊന്നും പ്രദർശിപ്പിക്കാനായില്ല. ടിക്കറ്റ് തുകയെല്ലാം തിരികെ കൊടുക്കേണ്ടിവന്നു.

ഏരീസിന്റെ ബ്രാൻഡിങ് തീയേറ്ററായിരുന്നു തിരുവനന്തപുരത്തുള്ളത്. എല്ലാ നഗരങ്ങളിലും വ്യവസായരംഗങ്ങളിലുള്ളവരേക്കൊണ്ട് അവരുടെ ജന്മനാട്ടിൽ ഒരു തീയേറ്റർ പണി കഴിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഈയൊരു സംഭവത്തോടെ ഇനിയാർക്കും ഇങ്ങനെയൊരു രംഗത്തേക്ക് വരാൻ ധൈര്യം ഉണ്ടാവുമെന്ന് തോന്നുന്നില്ല. ഇതിന്റെ ഭവിഷ്യത്ത് എന്താണെന്ന് നിർമ്മാതാക്കൾ മനസിലാക്കുന്നില്ല. സിനിമയെ സ്‌നേഹിക്കുന്ന വ്യക്തിക്ക് ഒരിക്കലും ഇങ്ങനെ ചെയ്യാൻ പറ്റില്ല. ഇതിന്റെ പിന്നിൽ ആര് പ്രവർത്തിച്ചാലും ശരി, അയാൾ പോസിറ്റീവ് ചിന്താഗതിയുള്ള ആളായിരിക്കില്ല. കുറ്റവാളിയുടെ മാനസികാവസ്ഥയുള്ള ആരോ ആണ് ഇതിന് പിന്നിൽ.

തൂക്കിക്കൊല്ലാൻ വിധിക്കുന്നതിന് മുമ്പ് തന്നെ പ്രതിക്ക് എന്തെങ്കിലും പറയാനുള്ള അവസരം നൽകും. ഇവിടെ അതൊന്നുമില്ല. വെള്ളിയാഴ്ച നിരോധനമേർപ്പെടുത്തുന്നു. ശനിയാഴ്ച രാവിലെ 8.50-ന് ഒരു കത്തുകിട്ടുന്നു. ഇതൊക്കെയാണ് ഇവിടെ നടക്കുന്നത്. താലിബാനാണോ ഇന്ത്യൻ ചലച്ചിത്ര മേഖലയെ നിയന്ത്രിക്കുന്നതെന്ന് സംശയമുണ്ട്. അല്ലാതെ സാധാരണ മനുഷ്യരിൽ നിന്ന് ഇങ്ങനെയുള്ള നീക്കങ്ങളുണ്ടാവാൻ സാധ്യതയില്ലെന്നും സോഹൻ റോയ് പ്രതികരിച്ചു.

26ന് ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് ഏരീസ് പ്ലസ് വിഷയം നിർമ്മാതാക്കളുടെ സംഘടനയുടെ പരിഗണനയിൽ എത്തിയത്. കമ്പനി പ്രതിനിധിയായ ജോയ് പിള്ളയിൽ നിന്നും വളരെ മോശം പ്രതികരണങ്ങളും അനുഭവങ്ങളും ഉണ്ടാകുന്നുവെന്നായിരുന്നു അസോസിയേഷന്റെ കുറ്റപ്പെടുത്തൽ. പല തവണ ശ്രദ്ധയിൽ പെടുത്തിയെന്നും സോഹൻ റോയിക്ക് അയച്ച കത്തിൽ കുറ്റപ്പെടുത്തി. അംഗങ്ങളെ ജോയ് പിള്ള അപമാനിക്കുന്നുവെന്നായിരുന്നു കുറ്റപ്പെടുത്തൽ. എറണാകുളത്തെ ഓഫീസിൽ നേരിട്ടെത്തണമെന്നും ഈ വിഷയം ചർച്ച ചെയ്യണമെന്നും സോഹൻ റോയിയോട് ആവശ്യപ്പെടുകയും ചെയ്തു. ഏരീസ് പ്ലസിലെ പ്രധാനിയാണ് ജോയ് പിള്ളയെന്ന് സംഘടനകൾ പറയുന്നത്.

ഈ സാഹചര്യത്തിലാണ് ഏരീസ് പ്ലസിന് മലയാള സിനിമകൾ കൊടുക്കേണ്ടതില്ലെന്ന തീരുമാനം സിനിമാ സംഘടനകൾ എടുത്തത്. തിയേറ്ററിന് എതിരായ നിലപാട് സിനിമാ വ്യവസായത്തെ രക്ഷപ്പെടുത്താനുള്ള ഉദ്യമങ്ങളുമായി രംഗത്ത് വരുന്നവരെ നിരുത്സാഹപ്പെടുത്തുന്ന തരത്തിലുള്ള നടപടിയാണെന്നും ഇത് പുനഃപരിശോധിക്കണമെന്നും ഏരീസ് ഗ്രൂപ്പ് സി ഇ ഒയും സംവിധായകനുമായ ഡോ.സോഹൻ റോയ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംഘടനകൾ ഇതിന് തയ്യാറല്ല. പുതിയ സിനിമകൾ നൽകുന്നുമില്ല. ഈ സാഹചര്യത്തിലാണ് തിയേറ്റർ പൂട്ടുന്നത്. സിനിമകളില്ലാതെ എങ്ങനെ തിയേറ്റർ പിടിച്ചു നിൽക്കുമെന്ന ചോദ്യമാണ് സോഹൻ റോയ് ഉയർത്തുന്നത്.

ശിവ കാർത്തികേയൻ നായകനായ ചിത്രമായ ഡോക്ടർ, ഒക്ടോബർ 9ന് തമിഴ്‌നാട്ടിൽ റിലീസ് ചെയ്തപ്പോൾ ഒക്ടോബർ 28 നാണ് കേരളത്തിൽ എത്തിയത്. ആദ്യ ദിനം തന്നെ സിനിമ കാണാനായി നിരവധി ആളുകളാണ് തീയേറ്ററിൽ എത്തിയത്. ഈ സമയത്താണ് നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടന സിനിമാപ്രദർശനം തടഞ്ഞു രംഗത്തെത്തിയത്. 29 മുതൽ ഇംഗ്ലീഷ് ഒഴികെയുള്ള സിനിമയ്ക്കാണ് ഈ തീയറ്ററിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഏരീസ് പ്ലസിന് പ്രവർത്തിക്കാൻ കഴിയില്ല. അതിനാലാണ് തിയേറ്റർ പൂട്ടുന്നത്. നിരവധി പേർക്ക് ഇത് തൊഴിൽ നഷ്ടമുണ്ടാക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP