Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒത്തുതീർപ്പിന് നാലു വിമതരെ ഔദ്യോഗിക പാനലിലേക്ക് കൊണ്ടു വന്നു; എന്നിട്ടും മത്സരിച്ചത് ആറു പേർ; 12 അംഗ ലോക്കൽ കമ്മറ്റിയിൽ ജയിച്ചവരിൽ 10 പേർക്കും വിമത സ്വഭാവം; സെക്രട്ടറി സ്ഥാനവും പിടിച്ചെടുത്തു; വെളിയന്നൂർ സിപിഎമ്മിൽ പ്രാദേശിക വിപ്ലവം; സംസ്ഥാന സമ്മേളനം കഴിഞ്ഞാൽ ജയിച്ചവരെ പുറത്താക്കും

ഒത്തുതീർപ്പിന് നാലു വിമതരെ ഔദ്യോഗിക പാനലിലേക്ക് കൊണ്ടു വന്നു; എന്നിട്ടും മത്സരിച്ചത് ആറു പേർ; 12 അംഗ ലോക്കൽ കമ്മറ്റിയിൽ ജയിച്ചവരിൽ 10 പേർക്കും വിമത സ്വഭാവം; സെക്രട്ടറി സ്ഥാനവും പിടിച്ചെടുത്തു; വെളിയന്നൂർ സിപിഎമ്മിൽ പ്രാദേശിക വിപ്ലവം; സംസ്ഥാന സമ്മേളനം കഴിഞ്ഞാൽ ജയിച്ചവരെ പുറത്താക്കും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: സിപിഎം വെളിയന്നൂർ ലോക്കൽ കമ്മറ്റിക്കെതിരെ സംസ്ഥാന സമ്മേളനത്തിന് ശേഷം നടപടി വരും. വിഭാഗീയതയുടെ പേരിലാകും നടപടി. വിഭാഗീയത രൂക്ഷമായ സിപിഎം വെളിയന്നൂർ ലോക്കൽ കമ്മിറ്റിയിൽ ഔദ്യോഗിക വിഭാഗം പാനലിനെ പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിലുള്ള പാനൽ മത്സരിച്ചു തോൽപിച്ചു. ഇത് കടുത്ത അച്ചടക്ക ലംഘനമാണെന്നാണ് വിലയിരുത്തൽ.

12 അംഗ ലോക്കൽ കമ്മിറ്റിയിൽ ഔദ്യോഗിക വിഭാഗത്തിലെ 2 പേർ മാത്രമാണ് ജയിച്ചത്. തുടർന്ന് 10 അംഗങ്ങളുടെ പിന്തുണയോടെ പ്രാദേശിക നേതൃത്വം പ്രതിനിധി ലോക്കൽ സെക്രട്ടറിയായി. 4 വർഷം മുൻപ് നടന്ന സമ്മേളനത്തിൽ ഔദ്യോഗിക വിഭാഗത്തിന്റെ എതിർപ്പു മൂലം ലോക്കൽ സെക്രട്ടറി സ്ഥാനം നഷ്ടപ്പെട്ട സി.കെ.രാജേഷ് വീണ്ടും ലോക്കൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. സമ്മേളനത്തിന് നിശ്ചയിച്ച മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടുവെന്നാണ് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്.

പൂവക്കുളത്താണ് ലോക്കൽ സമ്മേളനം നടന്നത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തെ അനുകൂലിക്കുന്നവർ മാത്രമാണ് ഔദ്യോഗിക പാനലിൽ ആദ്യം ഉൾപ്പെട്ടത്. ഇതോടെ പ്രാദേശിക നേതൃത്വം ഇടഞ്ഞു. തുടർന്ന് ഒത്തുതീർപ്പെന്ന നിലയിൽ പ്രാദേശിക വിഭാഗത്തിലെ 4 പേരെ ഔദ്യോഗിക പാനലിൽ ഉൾപ്പെടുത്തി. എന്നാൽ പ്രാദേശിക വിഭാഗത്തിലെ 6 പേർ പാനലിന് പുറത്ത് മത്സരിച്ചു. അങ്ങനെ അട്ടിമറിയും സംഭവിച്ചു. നേതൃത്വം വിട്ടു വീഴ്ചയ്ക്ക് തയ്യാറായിട്ടും മത്സരം എത്തിയതാണ് സംസ്ഥാന നേതൃത്വത്തെ ആലോചനയിലാക്കുന്നത്.

സിപിഎമ്മിൽ വിഭാഗീയത അനുവദിക്കില്ലെന്ന് നേരത്തെ തന്നെ നേതൃത്വം നിലപാട് എടുത്തിരുന്നു. കേഡർ സ്വഭാവം അട്ടിമറിക്കുന്ന പ്രവർത്തനം വെളിയന്നൂരിൽ ഉണ്ടായെന്നാണ് നിഗമനം. ഈ മാതൃക മറ്റൊരിടത്തും കടന്നുവരാൻ അനുവദിക്കില്ല. വെളിയന്നൂരിൽ ബ്ലോക്ക് പഞ്ചായത്തംഗം, മുൻ ലോക്കൽ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലാണ് പാനലിനു പുറമേ മത്സരിച്ചത്. ഇവർ ആറു പേരും ജയിച്ചു.

ഇവർക്കു പുറമേ പാനലിൽ മത്സരിച്ച പ്രാദേശിക നേതൃത്വം പ്രതിനിധികളും ജയിച്ചു. ഇതോടെ പ്രാദേശിക നേതൃത്വത്തിന്റെ അംഗബലം 12 ആയി ഉയർന്നു. അതായത് സമ്പൂർണ്ണ പരാജയം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തെ പിന്തുണയ്ക്കുന്നവർക്ക് സംഭവിച്ചുവെന്നതാണ് വസ്തുത.നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം, മുൻ ലോക്കൽ സെക്രട്ടറിയുടെ മരണ ശേഷം പ്രാദേശിക നേതൃത്വത്തിന്റെ അഭിപ്രായം സ്വീകരിക്കാതെ താൽക്കാലിക സെക്രട്ടറിയെ നിയമിച്ചതാണ് വിഭാഗീയത ആളിക്കത്തിച്ചത്.

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സിപിഐ തോൽവി സംബന്ധിച്ച അന്വേഷണത്തിലെ പോരായ്മയും പ്രാദേശിക നേതൃത്വത്തെ ചൊടിപ്പിച്ചു. കാര്യമായ വെല്ലുവളികളില്ലാതെയാണ് ലോക്കൽ സമ്മേളനം ഇത്തവണ പൂർത്തിയാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP