Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ ബ്ലാക്ക്മെയിലിംഗിന് കളമൊരുങ്ങി; ബെക്കാം, ട്രംപ് ഓപ്ര വിൻഫ്രി എന്നിവർ അടക്കം 69,000 പ്രസിദ്ധരുടെ സ്വകാര്യ ഇടപാടുകൾ അടിച്ചു മാറ്റിയ ഹാക്കേഴ്സ് ചോദിക്കുന്നത് കോടികൾ; കുടുംബം തകർക്കുന്ന രേഖകളുമായി റഷ്യൻ ബ്ലാക്ക്മെയിൽ സംഘം വിലപേശുന്നു

ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ ബ്ലാക്ക്മെയിലിംഗിന് കളമൊരുങ്ങി; ബെക്കാം, ട്രംപ് ഓപ്ര വിൻഫ്രി എന്നിവർ അടക്കം 69,000 പ്രസിദ്ധരുടെ സ്വകാര്യ ഇടപാടുകൾ അടിച്ചു മാറ്റിയ ഹാക്കേഴ്സ് ചോദിക്കുന്നത് കോടികൾ; കുടുംബം തകർക്കുന്ന രേഖകളുമായി റഷ്യൻ ബ്ലാക്ക്മെയിൽ സംഘം വിലപേശുന്നു

മറുനാടൻ മലയാളി ബ്യൂറോ

ലോകപ്രശസ്തരുടെ അന്തപ്പുരക്കഥകൾ ചോർത്തിയെടുത്ത് ഒരു വൻ ബ്ലാക്ക് മെയിലിംഗിന് ഒരുങ്ങുകയാണ് ഒരുപറ്റം ഹാക്കർമാർ. ഹോളിവുഡിലെ പ്രമുഖർ, ശതകോടീശ്വരന്മാരായ ബിസിനസ്സുകാർ തുടങ്ങിയ പല പ്രമുഖരും ഇതിനോടകം ഇവരുടെ വലയിൽ വീണുകഴിഞ്ഞു എന്നാണ് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്. ഡോണാൾഡ് ട്രംപ്, ഓപ്ര വിൻഫ്രി, ഡേവിഡ് ബെക്കാം, സർ ഫിലിപ് ഗ്രീൻ തുടങ്ങിയ പല പ്രമുഖരുടേയും 69,000 ഓളം രേഖകൾ ഇതിനകം തന്നെ ഇവർ ഡാർക്ക് വെബ്ബിൽ പ്രസിദ്ധീകരിച്ചതായാണ് വിവരം. കൂടുതൽ രേഖകൾ പ്രസിദ്ധപ്പെടുത്താതിരിക്കാൻ ഇവർ കോടികൾ ചോദിക്കുകയാണെന്നും അറിയുന്നു.

കുപ്രസിദ്ധ റഷ്യൻ ഹാക്കിങ് സംഘമായ കോൺടിയാണ് ഈ ബ്ലാക്ക് മെയിലിഗിന് പുറകിലെന്നാണ് അവകാശപ്പെടുന്നത്. ക്ലയന്റ് ലിസ്റ്റ്, ഇൻവോയ്സുകൾ, റെസീപ്റ്റുകൾ, ക്രെഡിറ്റ് നോട്ടുകൾ തുടങ്ങിയ പല വിവരങ്ങളും ഇവർ കൈക്കലാക്കി കഴിഞ്ഞു. കാമുകനും കാമുകിക്കുമൊക്കെ രഹസ്യമായി സമ്മാനങ്ങൾ വാങ്ങിനൽകിയ പലരുടേ കാര്യവും ഇതോടെ പരുങ്ങലിലാവുകയാണ്. അതുപോലെ, പല കാര്യങ്ങളും സാധിച്ചെടുക്കാൻ കൈക്കൂലി നൽകിയവർക്കും വാങ്ങിയവർക്കും ഇനി ഉറക്കമില്ലാത്ത രാത്രികളായിരിക്കും.

കസ്റ്റമർ ഡാറ്റാബേസ് അനുസരിച്ച് തന്നെ ഇത് വ്യാപകമായ തോതിൽ നടന്ന ഹാക്കിങ് ആണെന്ന് അനുമാനിക്കാം എന്നാണ് ഒരു മുൻ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നത്. നിയമത്തിന്റെ പിടിയിൽ നിന്നും രക്ഷനേടുവാനായി ആഭരണങ്ങളായോ അല്ലെങ്കിൽ ഒരിക്കലും കണ്ടെത്താനാകില്ലാത്ത ബിറ്റ്കോയിൻ പോലുള്ള സൈബർ കറൻസി വഴിയോ ആയിരിക്കും ഹാക്കർമാർ പ്രതിഫലം ആവശ്യപ്പെട്ടിരിക്കുക എന്ന് ഈ രംഗത്തെ വിദഗ്ദർ കണക്കുകൂട്ടുന്നു.

ഇതുവരെ പേരുകൾ വെളിപ്പെടുത്തിയ ഇരകളുടെ കൂട്ടത്തിൽ 600 ബ്രിട്ടീഷുകാരുണ്ട്. ഫോർമുല വൺ അന്തരാവകാശി തമാര എക്ലിസ്റ്റോൺ, മുൻ ഫുട്ബോൾ താരം ഫ്രാങ്ക് ലാമ്പാർഡ് തുടങ്ങിയവരും ഇതിൽ ഉൾപ്പെടുന്നു. അവർക്കൊപ്പം ഹോളിവുഡ് നടന്മാരായ ടോം ഹാങ്ക്സ്, സാമുവൽ എൽ ജാക്ക്സൺ, ആല്ക് ബാൾഡ്വിൻ എന്നിവരും ഉൾപ്പെടുന്നതായാണ് ലഭിക്കുന്ന വിവരം. ഗായകൻ ടോണി ബെന്നെറ്റ്, മേഗന്റെയും ഹാരിയുടേയും വിവാദ അഭിമുഖത്തിലൂടെ പ്രശസ്തയായ ഓപ്ര വിൻഫ്രി, മുൻ അമേരിക്കൻ പ്രസിഡണ്ട് ഡോണാൾഡ് ട്രംപ് ഭാര്യ മെലാനിയ ട്രംപ് എന്നിവരുടെ പേരുകളും ലിസ്റ്റിലുണ്ട്.

സെയിന്റ് പീറ്റേഴ്സ്ബെർഗിനടുത്ത് ആസ്ഥാനമുള്ളത് എന്ന് വിശ്വസിക്കപ്പെടുന്ന കോൺടി ഈ മാസം ആദ്യമാണ് ആദ്യ സംഘം ഇരകളുടെ പേരുകൾ ഡാർക്ക് വെബ്ബിൽ പ്രസിദ്ധീകരിച്ചത്. ഡാറ്റാ ചോർച്ച അന്വേഷിക്കുന്നതിൽ ഉത്തരവാദിത്തമുള്ള ഇൻഫർമേഷൻ കമ്മീഷണേഴ്സ് ഓഫീസ് ഇക്കാര്യം അന്വേഷിച്ചുവരികയാണെന്ന് അറിയിച്ചിട്ടുണ്ട്. പ്രസിദ്ധ ആഭരണ കച്ചവടക്കാരായ ഗ്രാഫിൽ നിന്നാണ് വിവരങ്ങൾ ചോർത്തിയെടുത്തിട്ടുള്ളത്. വിവരങ്ങൾ നഷ്ടപ്പെട്ടവരെ അക്കാര്യം അറിയിച്ചിട്ടുണ്ടെന്ന് ഗ്രാഫ് വക്തക്കൾ അറിയിച്ചു.

ലോകപ്രശസ്തമായ ഈ ആഭരണ വില്പന ശൃംഖലയുടെ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ പുറത്തായതോടെ പല പ്രമുഖരും അങ്കലാപ്പിൽ ആയിരിക്കുകയാണ്. മുൻ കസാക്കിസ്ഥാൻ ഉപപ്രധാനമന്ത്രി എർബൊലാറ്റ് ഡോസേവ്, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻതുടങ്ങിയവരുടെ പേരുകളും ഈ ലിസ്റ്റിലുണ്ട്. ദുബായ് രാജാവിന്റെ പേരും ലിസ്റ്റിലുണ്ട്. മറ്റൊരു രേഖയിൽ കാണുന്നത് ടെട്രാ ബാക്ക് ശതകോടീശ്വരൻ ഹാൻസ് റൗസിങ് 89,000 പൗണ്ട് വിലവരുന്ന റൂബി വാട്ടർഫോൾ ഇയർ റിങ് വാങ്ങിയതായിട്ടാണ് 2019-ൽ ആയിരുന്നു ഇത് വാങ്ങിയത്.

ഗ്രാഫിലെ ജീവനക്കാരെ വിഢികളാക്കി ഒരു ഈമെയിൽ സന്ദേശമയയ്ക്കുക വഴിയായിരിക്കണം ഹാക്കർമാർ ഈ വിവരങ്ങൾ ചോർത്തിയത് എന്നാണ് സൈബർ സുരക്ഷാ വിദഗ്ദർ അനുമാനിക്കുന്നത്. എന്തെങ്കിലും സുപ്രധാന സന്ദേശം നൽകി മെയിലിനൊപ്പം നൽകിയ ലിങ്ക് തുറക്കാൻ പ്രേരിപ്പിച്ചുകാണും എന്നും ഇവർ വിലയിരുത്തുന്നു. ഇത്തരത്തിൽ വിവരങ്ങൾ ചോർത്തി അത് പ്രസിദ്ധപ്പെടുത്താതിരിക്കാൻ പ്രതിഫലം ചോദിക്കുന്ന കോൺടി പോലുള്ള നിരവധി കമ്പനികൾ ലോകത്തിന്റെ പല ഭാഗങ്ങളിലായി പ്രവർത്തിക്കുന്നുണ്ട്. ഇരകളുടെ വാർഷിക വരുമാനത്തിന്റെ പത്ത് ശതമാനം വരെയാണ് ഇവർ പ്രതിഫലം ചോദിക്കാറ് എന്നറിയുന്നു.

ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് റഷ്യൻ ഹാക്കർ സംഘമായ കോൺടി രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ സ്‌കോട്ട്ലാൻഡിലേയും ഐറിഷ് റിപ്പബ്ലിക്കിലേയും പല സർക്കാർ സ്ഥാപനങ്ങൾ ഉൾപ്പടെ നിരവധിപേരുടെ വിവരങ്ങൾ ഇവർ ചോർത്തിയിരുന്നു. എഫ് ബി ഐയുടെ ബ്ലാക്ക്ലിസ്റ്റിൽ ഉൾപ്പെട്ട സംഘമാണ് കോൺടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP