Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംഘടനാ പ്രവർത്തനത്തിലും പെൺകരുത്ത്; സിപിഎമ്മിൽ വനിതാ ബ്രാഞ്ച് സെക്രട്ടറിമാരുടെ എണ്ണം വർധിച്ചു; 1951 ബ്രാഞ്ച് കമ്മിറ്റികളിൽ വനിതകൾ തലപ്പത്ത്; ഏറ്റവും കൂടുതൽ കോഴിക്കോട്

സംഘടനാ പ്രവർത്തനത്തിലും പെൺകരുത്ത്; സിപിഎമ്മിൽ വനിതാ ബ്രാഞ്ച് സെക്രട്ടറിമാരുടെ എണ്ണം വർധിച്ചു; 1951 ബ്രാഞ്ച് കമ്മിറ്റികളിൽ വനിതകൾ തലപ്പത്ത്; ഏറ്റവും കൂടുതൽ കോഴിക്കോട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാകുമ്പോൾ വനിതാ ബ്രാഞ്ച് സെക്രട്ടറിമാരുടെ എണ്ണത്തിൽ വൻ വർധനവ്. ആകെയുള്ള 35,179 ബ്രാഞ്ച് കമ്മിറ്റികളിൽ 1951 ഇടങ്ങളിൽ വനിതകളെയാണ് ബ്രാഞ്ച് സെക്രട്ടറിമാരായി സമ്മേളനങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്. 35,179 ബ്രാഞ്ചുകളിലായി 1,04,093 പേരാണ് പാർട്ടി അംഗത്വമുള്ള വനിതകളുടെ എണ്ണം.

കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് കീഴിലാണ് ഏറ്റവും അധികം വനിതാ ബ്രാഞ്ച് സെക്രട്ടറിമാരുള്ളത്. കഴിഞ്ഞ സമ്മേളനക്കാലയളവിൽ 111 വനിതാ ബ്രാഞ്ച് സെക്രട്ടറിമാരുണ്ടായിരുന്നത് 345 ആയി ഉയർന്നു. ഫറോക്ക് ഏരിയാ കമ്മിറ്റിക്ക് കീഴിൽ മാത്രം 47 വനിതകളാണ് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് എത്തിയിരിക്കുന്നത്.

23ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാകുമ്പോൾ വനിതാ പ്രാതിനിധ്യവും പാർട്ടി നേതൃനിരയിലെ സ്ഥാനങ്ങളും മുൻകാലങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്.

22-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നാലുവർഷം മുമ്പുനടന്ന സമ്മേളനത്തിൽ പല ജില്ലകളിലും വളരെക്കുറഞ്ഞ വനിതകളാണ് ബ്രാഞ്ച് സെക്രട്ടറിമാരായത്. കൊല്ലം ജില്ലയിലെ വിളക്കുവട്ടം ബ്രാഞ്ച് സെക്രട്ടറിയായ പത്തൊമ്പതുകാരി എസ്. ശുഭലക്ഷ്മിയാണ് സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ ബ്രാഞ്ച് സെക്രട്ടറി. പാർട്ടി ലോക്കൽ സമ്മേളനങ്ങൾ പുരോഗമിക്കുമ്പോൾ നിരവധി ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്ഥാനത്തേക്കും കൂടുതൽ അവസരം സ്ത്രീകൾക്ക് നൽകുന്നുണ്ട്.

പാർലമെന്ററി മേഖലയ്ക്ക് ഒപ്പം സംഘടനാ പ്രവർത്തനത്തിലേക്കും കൂടുതൽ സ്ത്രീകളെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാർട്ടി കൂടുതൽ അവസരങ്ങൾ നൽകുന്നത്. തിരുവനന്തപുരം 150, കൊല്ലം 204, പത്തനംതിട്ട 122, ആലപ്പുഴ 186, കോട്ടയം 60, ഇടുക്കി 100, എറണാകുളം 109, തൃശ്ശൂർ 137, പാലക്കാട് 141, മലപ്പുറം 72, കോഴിക്കോട് 345, വയനാട് 44, കണ്ണൂർ 158, കാസർകോട് 123 എന്നിങ്ങനെയാണ് വനിതാ ബ്രാഞ്ച് സെക്രട്ടറിമാരുടെ ജില്ല തിരിച്ചുള്ള എണ്ണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP