Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൈയക്ഷര പരിശീലനത്തിന് പ്രത്യേക തരം പേനയും നിബും; കാലിഗ്രഫി കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ആശ്രയിച്ചത് സോഷ്യൽ മീഡിയയെ; നെയിംസ്ലപ്പിൽ പേരെഴുതി തുടക്കം; ഇന്ന് നാടിന് അഭിമാനവും; ഈ കൊച്ചുമിടുക്കിയെ അഭിനന്ദിച്ച് മന്ത്രി ശിവൻകുട്ടിയും നടൻ ദുൽഖറും; ആൻ മരിയ എഴുതുകയാണ്

കൈയക്ഷര പരിശീലനത്തിന് പ്രത്യേക തരം പേനയും നിബും; കാലിഗ്രഫി കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ആശ്രയിച്ചത് സോഷ്യൽ മീഡിയയെ; നെയിംസ്ലപ്പിൽ പേരെഴുതി തുടക്കം; ഇന്ന് നാടിന് അഭിമാനവും; ഈ കൊച്ചുമിടുക്കിയെ അഭിനന്ദിച്ച് മന്ത്രി ശിവൻകുട്ടിയും നടൻ ദുൽഖറും; ആൻ മരിയ എഴുതുകയാണ്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: വേൾഡ് ഹാൻഡ് റൈറ്റിങ് കോമ്പറ്റീഷനിൽ ടീനേജ് വിഭാഗത്തിൽ ഒന്നാം സമ്മാനം നേടിയത് ആന്മരിയ ബിജു എന്ന ഈ കൊച്ചു മിടുക്കി ആണ്. ആൻ മരിയയെ തേടി ഇപ്പോൾ അഭിനന്ദന പ്രവാഹമാണ്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും ചലച്ചിത്ര താരം ദുൽഖർ സൽമാൻ തുടങ്ങിയവർ ഇതിനോടകംതന്നെ ബിജുവിനെ അഭിനന്ദിച്ചിരുന്നു. ഭാവിയിൽ ഒരു ഡോക്ടറാകണം എന്നാണ് ഈ മിടുക്കിയുടെ ഏറ്റവും വലിയ ആഗ്രഹം .

കണ്ണൂർ ജില്ലയിലെ കുടിയാന്മല എന്ന പ്രദേശത്ത് ചന്ദ്രൻകുന്നേൽ ബിജു, സ്വപ്ന ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ആൻ മരിയ ബിജു. പ്രാഥമിക വിദ്യാഭ്യാസം ഫാത്തിമ മാതാ സ്‌കൂൾ കുടിയാന്മലയിൽ നിന്നാണ് പൂർത്തിയാക്കിയത്. ഇപ്പോൾ ചെമ്പേരി നിർമ്മല ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് .

വളരെ പ്രയാസപ്പെട്ടാണ് ആൻ മരിയ സ്‌കൂളിൽ പോകുന്നത് , അവരുടെ വീട്ടിലേക്കുള്ള വഴി വളരെ ദുർഘടം പിടിച്ചതാണ്. ഈ പ്രതിസന്ധികളെ എല്ലാം തരണം ചെയ്താണ് ആന്മരിയ എന്ന മിടുക്കി നമ്മുടെ രാജ്യത്തിന് വേണ്ടി ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. ന്യൂയോർക്ക് ആസ്ഥാനമായ ഹാൻഡ് റൈറ്റിങ് ഫോർ ഹ്യുമാനിറ്റി സംഘടിപ്പിച്ച മത്സരത്തിൽ 13-നും 19-നും ഇടയിൽ പ്രായമുള്ള ടീനേജ് വിഭാഗത്തിലാണ് ആൻ ഒന്നാം സമ്മാനം കരസ്ഥമാക്കിയത്. ആർട്ടിസ്റ്റിക്, പ്രിന്റഡ്, കേഴ്സീവ് എന്നീ വിഭാഗങ്ങളിലാണ് മത്സരം നടന്നത്. ഇതിൽ ആർട്ടിസ്റ്റിക് വിഭാഗത്തിലാണ് ആൻ മരിയയുടെ കൈയക്ഷരം തിരഞ്ഞെടുക്കപ്പെട്ടത്.

ചെറിയ ക്ലാസിൽ പഠിക്കുമ്പോഴേ വളരെ മനോഹരമായിരുന്നു ആൻ മരിയയുടെ കൈയക്ഷരങ്ങൾ. അതുകൊണ്ട് തന്നെ കൂട്ടുകാർ എല്ലാം പുസ്തകത്തിലും നോട്ട്ബുക്കിലുമൊക്കെ നെയിംസ്ലിപ്പിൽ കൂട്ടുകാർ ആൻ മരിയയെക്കൊണ്ട് പേരുകളെഴുതിക്കും. ആൻ മരിയയുടെ കഴിവിന് അകമഴിഞ്ഞ് പ്രോത്സാഹനം നൽകിയത് നാലാം ക്ലാസിലെ അദ്ധ്യാപികയായിരുന്ന സിസ്റ്റർ ജെയ്‌സ് മരിയയും മലയാളം അദ്ധ്യാപികയായിരുന്ന ബെറ്റിയുമാണ്. അമ്മയുടെ സഹോദരി ഡോ.ക്രിസ്റ്റീനാ ഫ്രാൻസിസ് ആണ് ഹാൻഡ് റൈറ്റിങ് ഫോർ ഹ്യുമാനിറ്റിയെക്കുറിച്ചും കൈയക്ഷര മത്സരത്തെക്കുറിച്ചുമെല്ലാം ആൻ മരിയയോട് പറഞ്ഞത്. അവരുടെ നിർദ്ദേശപ്രകാരം ആൻ മരിയ മത്സരത്തിന് ഓൺലൈനായി അപേക്ഷ നൽകി.

ആൻ മരിയയ്ക്ക് പ്രത്യേകം കൈയക്ഷര പരിശീലനത്തിന് ആവശ്യമായ പ്രത്യേക തരം പേനയും നിബും എല്ലാം മേടിച്ചുകൊടുത്ത് അച്ഛൻ ബിജു ജോസും അമ്മ സ്വപ്ന ഫ്രാൻസിസും കൂടെ നിന്നു. സാമൂഹിക മാധ്യമത്തെയാണ് കാലിഗ്രഫി കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ആൻ മരരിയ ആശ്രയിച്ചത്. നിരന്തരമായ പരിശ്രമമായിരുന്നു കൂട്ട്. മലയാളത്തിലും ഇംഗ്ലീഷിലും ആൻ മരിയ കാലിഗ്രഫി ചെയ്യുമെങ്കിലും തനിക്ക് കൂടുതൽ എളുപ്പമായി തോന്നുന്നത് ഇംഗ്ലീഷ് ആണെന്ന് ആൻ മരിയ പറഞ്ഞു. കൂടുതൽ ക്രിയേറ്റീവ് ആകാൻ കഴിയുമെന്നതാണ് കാരണം.

ഇലക്ട്രിക് ടെക്‌നീഷ്യനാണ് ആൻ മരിയയുടെ അച്ഛൻ ബിജു. അമ്മ സ്വപ്ന. സഹോദരൻ അലൻ ബിജു പ്ലസ്ടു വിദ്യാർത്ഥിയും സഹോദരി അമല ആറാം ക്ലാസ് വിദ്യാർത്ഥിനിയുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP