Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റെസ്റ്റ് ഇൻ പീസ് മൈ ഡിയർ..... നടൻ റഹ്മാന്റെ പോസ്റ്റ് ആരാധകർക്ക് നൽകുന്നത് വേദന; കന്നട സൂപ്പർസ്റ്റാർ പുനീത് രാജ്കുമാറിന്റെ ആരോഗ്യ സ്ഥിതിയിൽ ആശങ്ക; ആശുപത്രിക്ക് മുമ്പിൽ ആരാധകരുടെ വികാര പ്രകടനങ്ങൾ; ബംഗളൂരുവിൽ നടന് വേണ്ടി പ്രാർത്ഥനകൾ; മുഖ്യമന്ത്രിയും ആശുപത്രിയിൽ എത്തി

റെസ്റ്റ് ഇൻ പീസ് മൈ ഡിയർ..... നടൻ റഹ്മാന്റെ പോസ്റ്റ് ആരാധകർക്ക് നൽകുന്നത് വേദന; കന്നട സൂപ്പർസ്റ്റാർ പുനീത് രാജ്കുമാറിന്റെ ആരോഗ്യ സ്ഥിതിയിൽ ആശങ്ക; ആശുപത്രിക്ക് മുമ്പിൽ ആരാധകരുടെ വികാര പ്രകടനങ്ങൾ; ബംഗളൂരുവിൽ നടന് വേണ്ടി പ്രാർത്ഥനകൾ; മുഖ്യമന്ത്രിയും ആശുപത്രിയിൽ എത്തി

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: കന്നട സൂപ്പർസ്റ്റാർ പുനീത് രാജ്കുമാറിന്റെ ആരോഗ്യ സ്ഥിതിയിൽ ആശങ്ക. താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അവസ്ഥ ഗുരുതരം അല്ല എന്ന് തുടക്കത്തിൽ റിപ്പോർച്ചുകൾ ഉണ്ടായിരുന്നുവെങ്കിലും, പുതിയ വിവരങ്ങൾ പ്രകാരം അല്പം മോശം അവസ്ഥയിലാണ് നടൻ എന്നാണ് കന്നട മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതിനിടെ നടൻ റഹ്മാൻ ഇട്ട പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. മരണം സ്ഥിരീകിരിച്ച തരത്തിലാണ് റഹ്മാന്റെ പോസ്റ്റ്. റെസ്റ്റ് ഇൻ പീസ് മൈ ഡിയർ എന്നാണ് റഹ്മാന്റെ പോസ്റ്റ് തുടങ്ങുന്നത്.

കനഡയിലെ സൂപ്പർതാര പരിവേഷമുള്ള നടനാണ് പുനീത്. അരാധകർ ആശുപത്രിയിലേക്ക് തടിച്ചു കൂടുകയാണ്. ബെഗലൂരുവിലുള്ള വിക്രമ ആശുപത്രിയിലെ ഐ സി യുവിലാണ് നിലവിൽ നടൻ എന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി ബസുരാജ് ബൊമ്മ ഉൾപ്പടെ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ ഇതിനോടകം ആശുപത്രിയിൽ എത്തിക്കഴിഞ്ഞു. ആരാധകരുടെയും മാധ്യമങ്ങളുടെയും തിക്കും തിരക്കും നിയന്ത്രിക്കാൻ പൊലീസ് സന്നാഹങ്ങളും വിക്രമ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.

ഇന്നലെ രാത്രി മുതൽ പുനീത് രാജ്കുമാറിന് ആരോഗ്യ അസ്വസ്ഥതകൾ ഉണ്ടായിരുന്നുവത്രെ. എന്നാൽ രാവിലെ കുഴപ്പം ഒന്നും ഇല്ല എന്ന് പറഞ്ഞ് നടൻ ജിമ്മിലേക്ക് പോകുകയായിരുന്നു. ജിമ്മിൽ വച്ച് വീണ്ടും ആരോഗ്യ അസ്വസ്ഥതകൾ നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവത്രെ. ഇപ്പോൾ ഐ സി യുവിൽ ജീവൻ മരണ പോരാട്ടത്തിലാണ് പുനീത് രാജ്കുമാർ എന്ന് ടിവി 9 കന്നട റിപ്പോർട്ട് ചെയ്യുന്നു.

യാതൊരു തര ആരോഗ്യ പ്രശ്നങ്ങളും പിനീത് രാജുമാറിന് നേരത്തെ ഉണ്ടായിരുന്നില്ല. പൂർണ ആരോഗ്യവാനായ പുനീത് ഫിറ്റ്നസ്റ്റ് ഫ്രീക്കുമാണ്. പെട്ടന്നുള്ള വാർത്തയുടെ നടുക്കത്തിലാണ് ആരാധകരും വേണ്ടപ്പെട്ടവരും. ആശുപത്രിയിൽ ആരാധകരെ നിയന്ത്രിക്കാൻ പാടുപെടുകയാണ് പൊലീസുകാർ. കന്നടയിലെ പ്രശസ്ത രാജ്കുമാർ കുടുംബത്തിലെ അംഗമാണ് പുനീത് രാജ്കുമാർ. അച്ഛൻ രാജ്കുമാറിന്റെ പാരമ്പര്യം പിൻതുടർന്ന് ബാലതാര വേഷങ്ങളിലൂടെയാണ് സിനിമയിൽ എത്തിയത്.

മികച്ച നടനുള്ള ദേശീയ - സംസ്ഥാന പുരസ്‌കാരം നേടിയ പുനീതിന് കന്നട സിനിമാ ലോകം ഇരു കൈയും നീട്ടി സ്വീകരിച്ചു. മൂന്ന് തവണ മികച്ച നടനുള്ള സംസ്ഥന പുരസ്‌കാരം ഉൾപ്പടെ നിരവധി ഫിലിം ഫെയർ പുരസ്‌കാരവും അഭിനയത്തിലൂടെ പുനീത് നേടി. അഭിനയത്തിന് പുറമെ നിർമ്മാണ രംഗത്തും സജീവമാണ് പുനീത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP