Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദുബൈ ഓട്ടിസം സെന്ററുമായി ധാരണാപത്രം ഒപ്പുവെച്ച് യൂണിയൻകോപ്

ദുബൈ ഓട്ടിസം സെന്ററുമായി ധാരണാപത്രം ഒപ്പുവെച്ച് യൂണിയൻകോപ്

സ്വന്തം ലേഖകൻ

ദുബൈ: യുഎഇയിലെ ഏറ്റവും വലിയ കൺസ്യൂമർ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയൻകോപ് ദുബൈ ഓട്ടിസം സെന്ററുമായി ധാരണാപത്രം ഒപ്പുവെച്ചു. പ്രാദേശികമായ മാനുഷിക ഉദ്യമങ്ങളെയും പ്രാദേശിക സ്ഥാപനങ്ങളെയും പദ്ധതികളെയും പരിപാടികളെയും പിന്തുണയ്ക്കുന്ന യൂണിയൻകോപിന്റെ കോർപറേറ്റ് സാമൂഹിക പ്രതിബന്ധതാ ചട്ടക്കൂടിന്റെ ഭാഗമായാണ് നടപടി.

യൂണിയൻകോപ് സിഇഒക്ക് വേണ്ടി ഹാപ്പിനെസ് ആൻഡ് മാർക്കറ്റിങ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഡോ. സുഹൈൽ അൽ ബസ്തകിയും ദുബൈ ഓട്ടിസം സെന്റർ ബോർഡ് അംഗവും ഡയറക്ടറുമായ മുഹമ്മദ് അമീൻ അൽ ഇമാദിയുമാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്. ഇരു സ്ഥാപനങ്ങളിൽ നിന്നുമുള്ള ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ദുബൈ ഓട്ടിസം സെന്ററിന് അഞ്ച് വർഷത്തേക്ക് സാമ്പത്തിക പിന്തുണ നൽകാനാണ് ഈ ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡോ. സുഹൈൽ അൽ ബസ്തകി പറഞ്ഞു. ഓട്ടിസം ബാധിതരായ കുട്ടികളുടെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്ന തരത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ആരോഗ്യ, സാമൂഹിക സേവനങ്ങൾ ലഭ്യമാക്കാനാണിത്. സമൂഹത്തിലെ പ്രധാനപ്പെട്ട ഒരു വിഭാഗമെന്ന നിലയിൽ പൊതുസമൂഹവുമായി ഇഴുകിചേരാനും അവരുടെ നൈപ്യുണ്യ വികസനത്തിനും അനിയോജ്യമായ അന്തരീക്ഷമായ സൃഷ്ടിച്ചെടുക്കുന്നതിനും ഈ പിന്തുണ സഹായമാകും.

രാജ്യത്തെ എല്ലാ സാമൂഹിക, സേവന സംഘടനകളുമായും ശക്തമായ പരസ്പര സഹകരണം സൃഷ്ടിച്ചെടുക്കാനാണ് യൂണിയൻകോപ് എപ്പോഴും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവിധ വിഭാഗങ്ങൾക്കിടയിലെ സഹകരണവും സാമൂഹിക പങ്കാളിത്തവും വർദ്ധിപ്പിക്കുകയാണ് യൂണിയൻകോപിന്റെ പ്രധാന മുൻഗണനകളിലൊന്നെന്നും അദ്ദേഹം പറഞ്ഞു.

ഓട്ടിസം ബാധിതരായ കുട്ടികൾക്ക് അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള പ്രത്യേക സേവനങ്ങൾ തുടർന്നും നൽകാനുള്ള ദുബൈ ഓട്ടിസം സെന്ററിന്റെ പ്രവർത്തനത്തിന് സ്ഥരമായ പിന്തുണ വാഗ്ദാനം ചെയ്ത യൂണിയൻകോപിനെ നന്ദിയും അഭിനന്ദനവും അറിയിക്കുന്നതായി മുഹമ്മദ് അമീൻ അൽ ഇമാദി പറഞ്ഞു. കോർപ്പറേറ്റ് സാമൂഹിക പ്രതിബദ്ധതയ്ക്കും രാജ്യത്തെ മാനുഷികവും സാമൂഹികവുമായ കാര്യങ്ങളിലെ സ്ഥിരമായ ഇടപെടലുകൾക്കും യൂണിയൻകോപിനെ അനുമോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP