Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിഷാദ രോഗത്തിനുള്ള ഫ്ലുവോക്സാമൈൻ കോവിഡ് ചികിത്സയിൽ ഫലപ്രദമെന്ന് ശാസ്ത്രജ്ഞർ; രോഗം ഗുരുതരമാകാതെ തടയുന്നത് 25 ശതമാനത്തോളം; മൂന്നാം ലോക രാജ്യങ്ങളിൽ ഇത് ഉപയോഗിക്കാമെന്നും ശാസ്ത്രജ്ഞർ; കോവിഡ് ചികിത്സയിലെ പുതുവിശേഷങ്ങൾ

വിഷാദ രോഗത്തിനുള്ള ഫ്ലുവോക്സാമൈൻ കോവിഡ് ചികിത്സയിൽ ഫലപ്രദമെന്ന് ശാസ്ത്രജ്ഞർ; രോഗം ഗുരുതരമാകാതെ തടയുന്നത് 25 ശതമാനത്തോളം; മൂന്നാം ലോക രാജ്യങ്ങളിൽ ഇത് ഉപയോഗിക്കാമെന്നും ശാസ്ത്രജ്ഞർ; കോവിഡ് ചികിത്സയിലെ പുതുവിശേഷങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: വളരെ വില കുറഞ്ഞ, വിഷാദരോഗത്തിന്റെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു മരുന്ന് കോവിഡ് രോഗികളിൽ രോഗം ഗുരുതരമാകാതെ സൂക്ഷിക്കാൻ സഹായകരമാണെന്ന് ബ്രസീലിയൻ ശാസ്ത്രജ്ഞന്മാർ നടത്തിയ ഒരു പഠനം വെളിപ്പെടുത്തുന്നു. ഫ്ലുവോക്സാമൈൻ എന്ന മരുന്നാണ് അതിന്റെ ആന്റി-ഇൻഫ്ളമേറ്ററി കഴിവുകൾ ഉപയോഗിച്ച് പ്രതിരോധ സംവിധാനത്തെ ശാന്തമാക്കുകയും ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കുകയും ചെയ്യുന്നത്. ഏല്ലാ വർഷവും ഏകദേശം 70 മില്യൺ ബ്രിട്ടീഷുകാർക്ക് നിർദ്ദേശിക്കാറുള്ള സെലെക്ടീവ് സെറോടോണിൻ റൂപ്ടേക്ക് ഇൻഹിബിറ്റേഴ്സ് എന്ന വിഭാഗത്തിൽ പെടുന്ന മരുന്നാണിത്.

ബ്രിട്ടനിൽ ഒരു ഗുളികക്ക് 29 പെൻസ് മാത്രം വിലവരുന്ന ഈ മരുന്ന് കോവിഡ് പോസിറ്റീവ് ആയ 741 പേരിലാണ് പരീക്ഷിച്ചത്. ഇവർക്ക് മറ്റ് രോഗങ്ങളും ഉണ്ടായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനു ശേഷം ഏഴു ദിവസത്തിനുള്ളിലായിരുന്നു പരീക്ഷണം നടത്തിയത്. ദിവസേന രണ്ടു ഗുളികൾ വീതം 10 ദിവസം ഇവർക്ക് മരുന്ന് നൽകുകയുണ്ടായി. മരുന്ന് കഴിച്ചവരിൽ 79പേർക്ക് (10.6 ശതമാനം) കോവിഡ് മൂർച്ഛിച്ച് ആശുപത്രി പ്രവേശനം അനിവാര്യമായപ്പോൾ മരുന്ന് കഴിക്കാത്തവരിൽ അത് 15.7 ശതമാനമായിരുന്നു. ശരിയായ വിശകലനം കാണിക്കുന്നത്, ഈ മരുന്ന് കോവിഡ് രോഗികളുടെ ആശുപത്രി പ്രവേശനം 32 ശതമാനം കണ്ട് കുറച്ചു എന്നാണ്.

വാക്സിൻ അപ്രാപ്യമായ മൂന്നാം ലോക രാജ്യങ്ങളിൽ കോവിഡ് ഗുരുതരമാകാതെ നോക്കുന്നതിനും മരണനിരക്ക് കുറയ്ക്കുന്നതിനും ഈ മരുന്ന് ഉപയോഗിക്കാം എന്നാണ് ഗവേഷകർ പറയുന്നത്. എന്നാൽ, ഈ മരുന്ന് വാക്സിനേഷൻ സ്വീകരിച്ചവരിലും പരീക്ഷിച്ച് അവർക്ക് എന്തെങ്കിലും ഗുണമുണ്ടോ എന്നും സുരക്ഷിതമാണോ എന്നും അറിയേണ്ടതുണ്ടെന്നാണ് മറ്റൊരു വിഭാഗം ശാസ്ത്രജ്ഞർ പറയുന്നത്. ഒരാളുടെ മനോനില മെച്ചപ്പെടുത്തുന്ന രീതിയിൽ മസ്തിഷ്‌കത്തിൽ സെറോടോണിന്റെ അളവ് വർദ്ധിപ്പിച്ചുകൊണ്ടാണ് ഫ്ളുവോക്സാമൈൻ പ്രവർത്തിക്കുന്നത്.

എന്നാൽ, ഈ ഹോർമോൺ പ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്. അങ്ങനെ അമിതപ്രവർത്തനം നടത്തി ആരോഗ്യമുള്ള കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതിൽ നിന്നും തടയുവാനും ഇതിനു സാധിക്കും. ഇത്തരത്തിൽ പ്രതിരോധ സംവിധാനം അമിതമായി പ്രതികരിക്കുന്നത് പലപ്പോഴും മരണകാരണം വരെ ആയേക്കാം. കോവിഡ് വാക്സിൻ പദ്ധതി ആരംഭിക്കുക മാത്രം ചെയ്ത 2021 ജനുവരിയിലായിരുന്നു ബ്രസീലിലെ ശാസ്ത്രജ്ഞർ ഈ പഠനം നടത്തിയത്.

11 വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 50 വയസ്സും അതിനു മുകളിലും പ്രായമുള്ളവരിലായിരുന്നു പഠനം നടത്തിയത്. ഇതിൽ ചുരുങ്ങിയത് ഒരാൾക്കെങ്കിലും ടൈപ്പ് 2 പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ അപകട സാധ്യതയുള്ള രോഗാവസ്ഥകളും ഉണ്ടായിരുന്നു. മൊത്തം 741 പേരെയായിരുന്നു പഠനത്തിനായി തെരഞ്ഞെടുത്തത്. ഇവരെല്ലം കോവിഡ് സ്ഥിരീകരിച്ച് ഒരാഴ്‌ച്ച മാത്രം കഴിഞ്ഞവരായിരുന്നു. ഇവരിൽ 75 പേർക്ക് (10 ശതമാനം) രോഗം ഗുരുതരമായി ആശുപത്രിയിൽ പ്രവേശിക്കെണ്ടി വന്നു. ഒരാൾ മാത്രമായിരുന്നു മരണമടഞ്ഞത്.

അതേസമയം കോവിഡ് സ്ഥിരീകരിച്ച മറ്റ് 756 പേരെ ഈ മരുന്ന് നൽകാതെ നിരീക്ഷണത്തിൽ വെച്ചു. അവരിൽ 119 പേർ (15.7 ശതമാനം) ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും 12 പേർ (1.6 ശതമാനം) മരണമടയുകയും ചെയ്തു. ഈ മരുന്ന് നൽകുന്നതിൽ സുരക്ഷാ പ്രശ്നങ്ങൾ ഒന്നും തന്നെ ഉദിക്കുന്നില്ല എന്നും ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ഇതിനു മുൻപ് ഇതേ രീതിയിൽ നടന്ന പഠനങ്ങളുടെ ഫലത്തെ പിന്താങ്ങുന്നതാണ് തങ്ങളുടെ പഠനഫലവുമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ബെലോ ഹോറിസോൺടെ ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് ഡോ. ജിൽമാർ റീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP