Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എലോണിൽ 'മോഹൻലാൽ' മാത്രം; ട്വൽത്ത് മാനിൽ 24 മണിക്കൂറും; ബ്രോ ഡാഡിയും അതിവേഗം; ആശിർവാദ് സിനിമാസ് ചിത്രങ്ങളിൽ ദുരൂഹത കണ്ട് മറ്റ് സിനിമാക്കാർ; മരയ്ക്കാറെ ഒടിടിക്ക് വിൽക്കാൻ കൊച്ചു ബഡ്ജറ്റിൽ പ്രമുഖ സംവിധായകരെ മറയാക്കി ആന്റണി പെരുമ്പാവൂർ തന്ത്രമൊരുക്കി; ലാലിനും പഴയ ഡ്രൈവർക്കുമെതിരെ അമർഷം പുകയുമ്പോൾ

എലോണിൽ 'മോഹൻലാൽ' മാത്രം; ട്വൽത്ത് മാനിൽ 24 മണിക്കൂറും; ബ്രോ ഡാഡിയും അതിവേഗം; ആശിർവാദ് സിനിമാസ് ചിത്രങ്ങളിൽ ദുരൂഹത കണ്ട് മറ്റ് സിനിമാക്കാർ; മരയ്ക്കാറെ ഒടിടിക്ക് വിൽക്കാൻ കൊച്ചു ബഡ്ജറ്റിൽ പ്രമുഖ സംവിധായകരെ മറയാക്കി ആന്റണി പെരുമ്പാവൂർ തന്ത്രമൊരുക്കി; ലാലിനും പഴയ ഡ്രൈവർക്കുമെതിരെ അമർഷം പുകയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആശിർവാദ് സിനിമാസിന്റെ ബിഗ് ബജറ്റ് സിനിമായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ഒടിടിയിലേക്ക് പോയെന്നത് ഞെട്ടലോടെയാണ് സിനിമാ ലോകം കണ്ടത്. ഇതിന് പിന്നാലെയാണ് മോഹൻലാലിന്റെ ആശിർവാദ് സിനിമാസ് ചിത്രങ്ങളായ എലോണും ട്വൽത്ത് മാനും ബ്രോ ഡാഡിയും ഇതിനൊപ്പം ഒടിടിയിലേക്ക് പോകുമെന്ന വാർത്ത മറുനാടൻ പുറത്തു വിട്ടത്. ആന്റണി പെരുമ്പാവൂർ പോലും ഈ വാർത്ത നിഷേധിക്കാതിരിക്കുന്നതോടെ എല്ലാം സ്ഥിരീകരിക്കുകയാണ് തിയേറ്റർ ഉടമകൾ. വമ്പൻ ഗൂഢാലോചന തന്നെ ഇതിനായി നടന്നുവെന്ന് അവർ വിലയിരുത്തുന്നു. മോഹൻലാലിനും ആന്റണി പെരുമ്പാവൂരിനുമെതിരെ വമ്പൻ പ്രതിഷേധമുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ആന്റണി പെരുമ്പാവൂരിന് മുമ്പിൽ മറ്റ് വഴികളില്ലെന്ന് കരുതുന്നവരുമുണ്ട്.

ഷാജി കൈലാസിന്റെ മോഹൻലാൽ ചിത്രമാണ് എലോൺ. ബിഗ് ക്യാൻവാസിൽ ചിത്രമെടുത്ത സൂപ്പർ സംവധിയാകൻ. ആറാതമ്പുരാനും നരസിംഹം തുടങ്ങിയ ബിഗ് ഹിറ്റുകൾ മോഹൻലാലിനെ വച്ചെടുത്ത സംവിധായകൻ. ഈ സംവിധായകന്റെ പുതിയ ചിത്രം 17 ദിവസം കൊണ്ട് പൂർത്തിയായി. മലയാള ഇൻഡസ്ട്രിയെ പോലും ഈ വേഗത ഞെട്ടിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എലോണിൽ മോഹൻലാൽ ഏകനായി അഭിനയിച്ചുവെന്ന സൂചന പുറത്തായത്. തീരെ ചെലവു കുറച്ചെടുത്ത ചിത്രം. മരയ്ക്കാറെ പാക്കേജിലാക്കി ഒടിടിക്ക് കൈമാറുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്ന് ഇന്ന് സിനിമാക്കാർ തിരിച്ചറിയുന്നു. മരയ്ക്കാർ ഒടിടിയിൽ പുറത്തിറക്കുമെന്ന് മൂന്ന് മാസം മുമ്പ് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് അതിനെ ആന്റണി പെരുമ്പാവൂർ എതിർത്തു. എന്നാൽ ഇന്ന് ആ വാർത്ത ശരിയാകുന്നു. ഇതിനൊപ്പമാണ് എലോണും ബ്രോ ഡാഡിയും ട്വൽത്ത് മാനും ഒടിടിയിൽ പോകുന്നത്.

പൃഥ്വിരാജാണ് ബ്രോ ഡാഡിയുടെ സംവിധായകൻ. അതിവേഗമാണ് തെലുങ്കാനയിൽ ചിത്രം പൂർത്തിയാക്കിയത്. പരമാവധി ചെലവു ചുരുക്കി. ദൃശ്യം രണ്ടിന്റെ പെരുമയിൽ നിൽക്കുന്ന ജിത്തു ജോസഫിന്റെ ട്വൽത്ത് മാന്റെ കഥ 24 മണിക്കൂറിലേക്ക് ചുരുങ്ങുന്നതാണ്. അതും അതിവേഗം ഒറ്റ ഷെഡ്യൂളിൽ പൂർത്തിയാക്കി. ഇതെല്ലാം ഒടിടിയിലേക്ക് എല്ലാ സിനിമകളും കൂടി കൈമാറാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് തിയേറ്ററുകാർ കരുതുന്നു. തിയേറ്റർ സംഘടനയുടെ തലപ്പത്തുള്ള ആന്റണി പെരുമ്പാവൂരിൽ നിന്ന് ഈ ചതി ആരും പ്രതീക്ഷിച്ചതുമല്ലെന്നതാണ് വസ്തുത. ഏതായാലും മോഹൻലാലിന്റെ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് മാത്രമാകും തിയേറ്ററിൽ എത്തൂവെന്നും വ്യക്തമായി കഴിഞ്ഞു.

ആമസോൺ പ്രൈം മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തെ സ്വന്തമാക്കുന്നത് 70 കോടിയോളം രൂപയ്‌ക്കെന്നാണ് സൂചനകൾ. നിർമ്മാണ ചെലവ് 80 കോടിയോളം ആയിട്ടും പത്ത് കോടിയോളം നഷ്ടം സഹിച്ചാണ് ആശിർവാദ് സിനിമാസ് ഈ സിനിമ ഒടിടി പ്ലാറ്റ്‌ഫോമിന് നൽകുന്നത്. ഈ നഷ്ടം ആന്റണി പെരുമ്പാവൂർ നികത്തുന്നത് ഒരു പാക്കേജിലൂടെയാണ് എന്നതാണ് വസ്തുത. അതായത് ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് മോഹൻലാൽ നായകനായ നാല് ചിത്രങ്ങളാണ് ആമസോൺ പ്രൈം ഒറ്റയടിക്ക് സ്വന്തമാക്കുന്നത്. ലാൽ ചിത്രങ്ങളായ ബ്രോ ഡാഡിയും ട്വൽത്തു മാനും എലോണും ഒടിടിയിലാകും എത്തുക. ഫലത്തിൽ ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടാകും ലാലിന്റെ കോവിഡിന് ശേഷമുള്ള മോഹൻലാലിന്റെ തിയേറ്റർ റിലീസ്.

ഷാജി കൈലാസാണ് എലോൺ സംവിധാനം ചെയ്യുന്നത്. ബ്രോ ഡാഡി പൃഥ്വിരാജും. ദൃശ്യം 2വിന്റെ വിജയത്തിന് ശേഷം ട്വൽത്തു മാനുമായി ജിത്തു ജോസഫും. അത്ര വലിയ പണമുടക്കില്ലാതെയാണ് ഈ മൂന്ന് സിനിമകളും ഒരുക്കിയത്. അത്യാവശ്യം നടന്മാർ മാത്രം ഉള്ള കഥ. ഷാജികൈലാസിന്റെ സിനിമ പോലും 17 ദിവസം കൊണ്ട് പൂർത്തിയാക്കി. പൃഥ്വിരാജും ജിത്തു ജോസഫുമെല്ലാം അതിവേഗം സിനിമ എടുത്തു. ഇതിന് പിന്നിൽ മരയ്ക്കാറെ വിൽക്കാനുള്ള തന്ത്രമാണെന്നാണ് നിർമ്മതാക്കളിൽ ഒരു വിഭാഗം കരുതുന്നത്. മലയാളത്തിലെ ഏറ്റവും മുതൽ മുടക്കുള്ള സിനിമയാണ് മരയ്ക്കാർ. 80 കോടിയോളം ചെലവാക്കി. 100 കോടി ക്ലബ്ബിലേക്ക് കടന്നാൽ മാത്രമേ ചിത്രം ലാഭമുണ്ടാക്കൂ. ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന് സാധ്യത കുറവാണ്. ഇത് മനസ്സിലാക്കിയാണ് മരയ്ക്കാറെ ഒടിടിയിൽ വിടുന്നത്. എന്നാൽ ഒരു മലയാള ചിത്രത്തിന് 100 കോടിക്ക് മുകളിൽ കൊടുക്കാൻ ഒടിടിക്കാർ തയ്യാറല്ല. ഈ സാഹചര്യത്തിലാണ് നാലു ചിത്രങ്ങളുടെ പാക്കേജ് ഉണ്ടാകുന്നതെന്നാണ് സൂചന.

എന്നാൽ ബ്രോ ഡാഡിയും ട്വൽത്തു മാനും എലോണും ഒടിടിയിലാകും എത്തുക എന്ന് ആന്റണി പെരുമ്പാവൂർ ഇതുവരെ അറിയിച്ചിട്ടില്ല. മരയ്ക്കാറുടെ കാര്യത്തിലും ചർച്ച നടക്കുന്നതേ ഉള്ളൂവെന്നാണ് പറയുന്നത്. എന്നാൽ സിനിമയിലെ വിശ്വസനീയ കേന്ദ്രങ്ങൾ മരയ്ക്കാറെ ആമസോൺ പ്രൈം സ്വന്തമാക്കിയെന്ന് മറുനാടനോട് വെളിപ്പെടുത്തി. ഒടിടിയിൽ ഒരു മലയാള ചിത്രം ആദ്യമായാണ് അമ്പതു കോടിക്ക് മുകളിൽ വിറ്റു പോകുന്നത്. നാല് ചിത്രങ്ങളും ചേർത്ത് മുതൽമുടക്ക് തിരിച്ചു പിടിക്കാനാണ് ആന്റണി പെരുമ്പാവൂരിന്റെ ശ്രമം. അല്ലാത്ത പക്ഷം മലയാളത്തിലെ തലയെടുപ്പുള്ള നിർമ്മാണ കമ്പനിയായ ആശിർവാദ് സിനിമാസ് വലിയ പ്രതിസന്ധിയിലേക്ക് എത്തുമായിരുന്നുവെന്ന് തിരിച്ചറിയുന്നവരാണ് സിനിമാക്കാരിൽ ഭൂരിഭാഗവും.

കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ മരയ്ക്കാറിനെ പോലൊരു ബിഗ് ബജറ്റ് സിനിമയ്ക്ക് തിയേറ്ററിൽ നിന്ന് നൂറു കോടിയിൽ അധികം നേടുക ഇപ്പോൾ അസാധ്യമാണ്. 170 കോടിയെങ്കിലും കളക്ഷൻ കിട്ടിയാൽ മാത്രമേ നിർമ്മാതാവിന് മുടക്ക് മുതൽ കിട്ടൂ. തിയേറ്ററുകാരുടെ വിഹിതവും നികുതിയും എല്ലാം കൊടുത്ത ശേഷം ലാഭത്തിന് 170 കോടി അനിവാര്യമാണ്. ഇത് തിരിച്ചറിഞ്ഞാണ് മരയ്ക്കാറിനെ ആമസോൺ പ്രൈമിന് 70 കോടിയോളം രൂപയ്ക്ക് കൊടുക്കുന്നതെന്നാണ് സൂചന. ഇതിനൊപ്പം മറ്റ് മൂന്ന് ചിത്രങ്ങളും കൂടി കൊടുത്ത് ലാഭം ഉറപ്പിക്കുകയാണ് ആ കമ്പനിയെന്നും സിനിമാക്കാർ പറയുന്നു. കോവിഡുകാലത്ത് എടുത്തതാണ് ആ മൂന്ന് സിനിമയും.

2020 മാർച്ചിലായിരുന്നു മരയ്ക്കാർ റിലീസ് പദ്ധതിയിട്ടത്. ഇതിനിടെയാണ് കോവിഡ് വന്നത്. ഇതോടെ റിലീസ് മാറ്റി. പിന്നീട് ആദ്യ കോവിഡ് തരംഗത്തിന് ശേഷം റിലീസ് തീരുമാനിച്ചു. വീണ്ടും തിയേറ്റർ അടച്ചു. ഇതോടെ നൂറു കോടിക്ക് അടുത്ത് മുതൽ മുടക്കുള്ള ഈ ചിത്രം ആന്റണി പെരുമ്പാവൂരിന് വലിയ ബാധ്യതയായി. ഈ ബാധ്യത കണക്കിലെടുത്താണ് ദൃശ്യം രണ്ട് ഒടിടിക്ക് കൈമാറിയത്. അത് വലിയ വിജയമായി. ഈ സാഹചര്യത്തിലാണ് മോഹൻലാലിന് ഒടിടിയിലുള്ള സാധ്യത കൂടി പരിഗണിച്ച് ആമസോണിന് കൊടുക്കുന്നത്. ഡിസ്‌നി ഹോട്സ്റ്റാറും മരയ്ക്കാർ റിലീസിന് വേണ്ടി ശ്രമിച്ച ഒടിടി പ്ലാറ്റ് ഫോമാണ്.

നിലവിൽ 50 ശതമാനം ആളുകളെ തിയേറ്ററുകളിലേക്ക് പ്രവേശിപ്പിക്കാനാകൂ. ഈ സാഹചര്യത്തിൽ ചിത്രം തിയേറ്ററുകളിൽ മരയ്ക്കാർ റിലീസ് ചെയ്യുന്നത് ലാഭകരമായിരിക്കില്ലെന്ന് ആന്റണി പെരുമ്പാവൂർ പറയുന്നു. ഇനിയും കാത്തിരിക്കാൻ സാധിക്കില്ലെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞിരുന്നു. തിയേറ്റർ അല്ലെങ്കിൽ ഒടിടി. ഇനിയും കാത്തിരിക്കാനാകില്ല. അനുകൂല സാഹചര്യമൊരുക്കിയാൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഇല്ലെങ്കിൽ മറ്റുവഴികളെക്കുറിച്ച് ആലോചിക്കേണ്ടി വരും- ആന്റണി പെരുമ്പാവൂർ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒടിടിയിലേക്ക് മരയ്ക്കാർ എത്തുന്നതിന്റെ വിശദാംശങ്ങൾ മറുനാടന് കിട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP