Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തുലാവർഷം സാധാരണയിൽ കൂടുതൽ ആയിരിക്കും; 30 വരെ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത തുടരണം; ചക്രവാതചുഴി ന്യൂനമർദ്ദമാകും; പുതിയ ന്യൂനമർദ്ദത്തിനും സാധ്യത; കേരളം മഴ ഭീതിയിൽ തുടരുമ്പോൾ

തുലാവർഷം സാധാരണയിൽ കൂടുതൽ ആയിരിക്കും; 30 വരെ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത തുടരണം; ചക്രവാതചുഴി ന്യൂനമർദ്ദമാകും; പുതിയ ന്യൂനമർദ്ദത്തിനും സാധ്യത; കേരളം മഴ ഭീതിയിൽ തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇനിയും മഴക്കാലം തുടരും. ന്യൂനമർദ്ദ സാധ്യതകളാണ് ഈ വിലയിരുത്തലിന് കാരണം. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമർദമായി മാറുമെന്നാണ് വിലയിരുത്തൽ. ഒക്ടോബർ മുതൽ ഡിസംബർ വരെ നീണ്ടു നിൽക്കുന്ന ഈ തുലാവർഷക്കാലം ചുഴലിക്കാറ്റ് സീസൺ കൂടിയായതിനാൽ ഇത്തവണ കൂടുതൽ ന്യൂനമർദങ്ങൾക്കും ചുഴലിക്കാറ്റുകൾക്കും സാധ്യതയുണ്ടെന്നാണ് നിഗമനം.

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമർദമായി മാറുന്നതിന്റെ സ്വാധീനഫലമായി 30 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ ആഴ്ച അവസാനത്തോടെ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ന്യൂനമർദത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. . ഇത്തവണ സംസ്ഥാനത്ത് തുലാവർഷം സാധാരണയിൽ കൂടുതൽ ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. 30 വരെ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

അടുത്ത മണിക്കൂറുകളിൽ ഈ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറിയേക്കും. മലയോര മേഖലകളിൽ കൂടുതൽ ജാഗ്രത വേണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.കേരളതീരത്ത് നിലവിൽ മത്സ്യബന്ധനത്തിന് തടസമില്ല. വ്യാഴാഴ്ച രാത്രി വരെ മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്കും കടലാക്രമണത്തിനും സാദ്ധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

അതിശക്തമായ മഴ മുന്നറിയിപ്പ്

ഇന്ന്: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
നാളെ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
29: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട്.
30: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപംകൊണ്ടതിനെത്തുടർന്ന് തമിഴ്‌നാട്ടിൽ മൂന്നുദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ന്യൂനമർദം അടുത്ത 48 മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദമായി മാറും. ബുധനാഴ്ച തിരുനെൽവേലി, തൂത്തുക്കുടി, രാമനാഥപുരം, വിരുദുനഗർ, മധുര, തെങ്കാശി, കന്യാകുമാരി ജില്ലകളിൽ ശക്തമായ മഴപെയ്യും. 28,29 തീയതികളിൽ തഞ്ചാവൂർ, തിരുവാരൂർ, തിരുച്ചിറപ്പള്ളി, കടലൂർ, പുതുക്കോട്ട, രാമനാഥപുരം, വിഴുപുരം, കള്ളക്കുറിച്ചി, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം തുടങ്ങിയ ജില്ലകളിൽ കനത്ത മഴപെയ്യും. മറ്റുജില്ലകളിൽ ഇടിമിന്നലോടുകൂടി മഴയുണ്ടാകും.

കഴിഞ്ഞ 24 മണിക്കൂറിൽ ശ്രീവൈകുണ്ഠം, സത്യമംഗലം എന്നിവിടങ്ങളിൽ 11 സെന്റീമീറ്ററും ഹാരിസൺ എസ്റ്റേറ്റിൽ ഒൻപത് സെന്റീമീറ്ററും മഴപെയ്തു. തിരുപ്പൂരിൽ എട്ടും തൂത്തുക്കുടിയിൽ ആറ്് സെന്റീമീറ്ററും മഴയുണ്ടായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP