Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഇതിന്റെ പരിഹാരം ഒന്നേയുള്ളു; മുല്ലപെരിയാർ ഡാം ഉൾപ്പെടുന്ന ഇടുക്കി തമിഴ്‌നാടിന് വിട്ടുനൽകിയാൽ അവർ പുതിയ ഡാം നിർമ്മിക്കും; ഇപ്പോഴാണേൽ മഴക്കാലത്ത് പേടിച്ചാൽ മതി..; 'ചിലർ' പുതിയ ഡാം കെട്ടിയാൽ ആജീവനാന്തം ഭയന്ന് ജീവിക്കേണ്ടി വരും'; വിമർശിച്ച് സന്തോഷ് പണ്ഡിറ്റ്

'ഇതിന്റെ പരിഹാരം ഒന്നേയുള്ളു; മുല്ലപെരിയാർ ഡാം ഉൾപ്പെടുന്ന ഇടുക്കി തമിഴ്‌നാടിന് വിട്ടുനൽകിയാൽ അവർ പുതിയ ഡാം നിർമ്മിക്കും; ഇപ്പോഴാണേൽ മഴക്കാലത്ത് പേടിച്ചാൽ മതി..; 'ചിലർ' പുതിയ ഡാം കെട്ടിയാൽ ആജീവനാന്തം ഭയന്ന് ജീവിക്കേണ്ടി വരും'; വിമർശിച്ച് സന്തോഷ് പണ്ഡിറ്റ്

ന്യൂസ് ഡെസ്‌ക്‌

കൊച്ചി: മുല്ലപെരിയാർ വിഷയത്തിൽ സംസ്ഥാന സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. മുല്ലപ്പെരിയാറിൽ പ്രായോഗികമായി എന്തെങ്കിലും നടക്കുമെന്ന് കരുതുന്നില്ല. മുല്ലപ്പെരിയാർ ഡാം ഉൾപ്പെടുന്ന ഇടുക്കി ജില്ല തമിഴ്‌നാടിന് വിട്ടുകൊടുത്താൽ അതോടെ ആ ജില്ലക്കാരുടെ സുരക്ഷക്കായി അവർ പുതിയ ഡാമും പണിയും. തമിഴ് നാട്ടിലെ അഞ്ചു ജില്ലകൾ സമ്പുഷ്ടം ആകുകയും ചെയ്യുമെന്ന് സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ പ്രതികരിച്ചു.

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണമെന്ന തലക്കെട്ടിലാണ് പരാമർശം. ലോകത്തിന്റെ ഏതുകോണിലുള്ളവരെയും സേവ് ചെയ്യുവാൻ കഷ്ടപ്പെട്ട് നടക്കുന്നവർ ഇനിയെങ്കിലും സ്വയം സേവ് ചെയ്യാൻ ശ്രമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേരളത്തിലെ ജനങ്ങൾക്ക് സുരക്ഷയും , തമിഴ്‌നാടിനു വെള്ളവും കിട്ടുവാൻ പുതിയ ഡാം ഉടനെ പണിയും എന്ന് കരുതാം.

സ്‌കൂൾ ബസ് അപകടത്തിൽ പെടുമ്പോൾ വണ്ടിയുടെ ഫിറ്റ്‌നസ് ഉറപ്പാക്കുക. എവിടെയെങ്കിലും വലിയ കെട്ടിടം കത്തിയ ഒരാഴ്ച ഫയർ ആൻഡ് സേഫ്റ്റി ഉറപ്പാക്കുക. സ്ത്രീധനത്തിന് പേരിൽ ഏതെങ്കിലും പെൺകുട്ടി ആത്മഹത്യ ചെയ്താൽ ഒരാഴ്ച സ്ത്രീധനത്തിനെതിരെ പ്രതിഷേധിക്കുക. പ്രളയം വന്നതിനു ശേഷം ചർച്ച ചെയ്യുക . അങ്ങനെ തുടങ്ങി കുറെ കലാപരിപാടികൾ ആണ് ഇവിടെ നടക്കുന്നത് .
എവിടെയെങ്കിലും എന്തെങ്കിലും അപകടം സംഭവിക്കുന്നതിന് മുൻപ് കുറെ യോഗം ചേരും, സംഭവിച്ചു കഴിയുമ്പോൾ ദുഃഖം ആദരാഞ്ജലികൾ, പിന്നെ ഒരു അന്വേഷണ കമ്മീഷൻ. അതിന് കുറച്ചു കോടികൾ കത്തിക്കും. അത്രതന്നെ.

ഇനി പുതിയ ഡാം പണിയുകയാണെങ്കിൽ ഒന്നുകിൽ ആ ജോലി തമിഴ്‌നാടിനെയോ, കേന്ദ്രത്തെ കൊണ്ടോ ചെയ്യിക്കുക. അല്ലെങ്കിൽ പാലാരിവട്ടം പാലം, കോഴിക്കോട് ടെർമിനൽന്റെ അവസ്ഥ ആകില്ല എന്ന് ഉറപ്പു വരുത്തുക. ഇപ്പോഴാണേൽ മഴക്കാലത്ത് പേടിച്ചാൽ മതി.. 'ചിലർ' പുതിയ ഡാം കെട്ടിയാൽ ആജീവനാന്തം ആ ജില്ലക്കാർ ഭയന്ന് ജീവിക്കേണ്ടി വരുമെന്ന വാൽകഷ്ണത്തോട് കൂടിയാണ് വിഷയത്തിൽ തന്റെ രാഷ്ട്രീയ നിരീക്ഷണം സന്തോഷ് പണ്ഡിറ്റ് പൂർത്തിയാക്കുന്നത്.

അതേസമയം, മുല്ലപ്പെരിയാറിലെ ജലനിരപ്പ് അടിയന്തരമായി 137 അടിയായി നിലനിർത്തണമെന്ന് ഉന്നതതല സമിതി യോഗത്തിൽ കേരളം ആവശ്യപ്പെട്ടു. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി നിജപ്പെടുത്തണമെന്ന തമിഴ്‌നാടിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു കേരളം. 139.99 അടിയായി ജലനിരപ്പ് നിലനിർത്തണമെന്ന് 2018ൽ സുപ്രീം കോടതി നിർദ്ദേശിച്ചത് കേരളം ചൂണ്ടിക്കാട്ടി. അന്നത്തെ സാഹചര്യത്തെക്കാൾ മോശം അവസ്ഥയാണ് ഇപ്പോൾ.

കേരളത്തിൽ തുലാവർഷം തുടങ്ങുന്നതേയുള്ളൂ. മുല്ലപ്പെരിയാറിൽ ജലനിരപ്പ് വർധിച്ച് ഒഴുക്കി കളയേണ്ട അവസ്ഥ വന്നാൽ ഇടുക്കി അണക്കെട്ടിലേക്കാകും ജലം ഒഴുകിയെത്തുക. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇവിടെ കൂടുതൽ ജലം ഉൾക്കൊള്ളാൻ കഴിയില്ല. അതുകൊണ്ടുതന്നെ പരമാവധി ജലം തമിഴ്‌നാട് കൊണ്ടുപോകണമെന്നും കേരളം ആവശ്യപ്പെട്ടു. വൈഗയിലും മധുരയിലുമായി മുല്ലപ്പെരിയാറിലെ ജലം സംഭരിക്കണമെന്നും തമിഴ്‌നാട് പ്രതിനിധിയോട് കേരളം ആവശ്യപ്പെട്ടു.

കേരളത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കത്തയച്ചിരുന്നു. ജലനിരപ്പ് 136 അടിയിലെത്തിയതോടെ കേരളത്തിൽ ആശങ്ക വർധിച്ചു. 125 വർഷത്തിലധികം പഴക്കമുള്ള ഡാമിന്റെ സുരക്ഷ സംബന്ധിച്ചും ആശങ്കയുണ്ട്. പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യത്തിന് തമിഴ്‌നാട് പൂർണ്ണ പിന്തുണ നൽകണം. തമിഴ്‌നാടിന് ജലം കേരളത്തിന് സുരക്ഷ എന്നതാണ് ഇരു സംസ്ഥാനങ്ങൾക്കും അനുയോജ്യമായ നിലപാടെന്നും തമിഴ്‌നാട് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പ്രതിപക്ഷ നേതാവ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP