Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മിനിമം ചാർജ് 12 രൂപയും കിലോമീറ്റർ നിരക്ക് ഒരു രൂപയും ആക്കണം; കോവിഡ് കാലം കഴിയും വരെ വാഹന നികുതി ഒഴിവാക്കണം; വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

മിനിമം ചാർജ് 12 രൂപയും കിലോമീറ്റർ നിരക്ക് ഒരു രൂപയും ആക്കണം; കോവിഡ് കാലം കഴിയും വരെ വാഹന നികുതി ഒഴിവാക്കണം; വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അടുത്ത മാസം ഒൻപതാം തീയതി മുതൽ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവെയ്ക്കുമെന്നാണ് ബസുടമകൾ അറിയിച്ചിരിക്കുന്നത്. ബസ് ചാർജ് വർധിപ്പിക്കുക എന്നത് അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബസുടമകൾ ഗതാഗതമന്ത്രിക്ക് നോട്ടീസ് നൽകി.

ഡീസൽ വില ഭീമമായി വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മിനിമം ചാർജ് 12 രൂപയാക്കുക കിലോമീറ്റർ നിരക്ക് 1 രൂപയാക്കുക, വിദ്യാർത്ഥിയാത്ര മിനിമം 6 രൂപയും തുടർന്നുള്ള ചാർജ് 50% ആക്കുക, കോവിഡ് കാലം കഴിയുന്നത് വരെ വാഹന നികുതി പൂർണമായും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസുടമകൾ ഉന്നയിക്കുന്നത്

ആവശ്യങ്ങൾ ഉടനടി അംഗീകരിച്ചു കിട്ടണമെന്ന് ആവശ്യപെട്ടു കൊണ്ട് ബസ് ഉടമ സംയുക്ത സമിതി സംസ്ഥാനത്തെ മുഴുവൻ ബസ് ഉടമ സംഘടനകളും ഒരുമിച്ച് നിന്ന് കൊണ്ട് നവംബർ 9 മുതൽ അനശ്ചിത കാലത്തേക്കു ബസ് നിർത്തി വെക്കേണ്ടി വരുമെന്ന് അറിയിച്ചു കൊണ്ട് ഗതാഗത വകുപ്പ് മന്ത്രിക്കു നോട്ടീസ് നൽകി.

ഇന്ന് രാവിലെ സമിതി ഭാരവാഹികളായ ലോറൻസ് ബാബു (ചെയർമാൻ ) ടി ഗോപിനാഥൻ (ജനറൽ കൺവീനർ ) ഗോകുലം ഗോകുൽദാസ് (വൈസ് ചെയർമാൻ ) തുടങ്ങിയവർ ഇന്ന് മന്ത്രിയെ നേരിട്ട് കണ്ടാണ് നിവേദനം നൽകിയത്. സമരം തുടങ്ങുന്ന ദിവസം മുതൽ ബസ് ഉടമ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ അനിശ്ചിത കാല റിലേ സത്യാഗ്രഹം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP