Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കരിപ്പൂരിൽ വൻ സ്വർണവേട്ട ; ആറ് യാത്രികരിൽ നിന്നായി അഞ്ചര കിലോ സ്വർണം പിടികൂടി; സ്വർണം കടത്താൻ ശ്രമിച്ചത് ചപ്പാത്തിക്കല്ലിൽ ഒളിപ്പിച്ച്

കരിപ്പൂരിൽ വൻ സ്വർണവേട്ട ; ആറ് യാത്രികരിൽ നിന്നായി അഞ്ചര കിലോ സ്വർണം പിടികൂടി; സ്വർണം കടത്താൻ ശ്രമിച്ചത് ചപ്പാത്തിക്കല്ലിൽ ഒളിപ്പിച്ച്

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. കോടികൾ വിലമതിക്കുന്ന സ്വർണം പിടികൂടി. സംഭവത്തിൽ ആറ് യാത്രക്കാരെ എയർ കസ്റ്റംസ് ഇന്റലിജൻസ് കസ്റ്റഡിയിൽ എടുത്തു.

5.25 കിലോ സ്വർണമാണ് ആറ് പേരിൽ നിന്നായി പിടികൂടിയത്. പിടിച്ചെടുത്ത സ്വർണത്തിന് രണ്ടരക്കോടി രൂപ വിലവരും. കസ്റ്റഡിയിലെടുത്തവരെ അധികൃതർ ചോദ്യം ചെയ്തുവരികയാണ്. കസ്റ്റഡിയിൽ എടുത്തവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. രാജ്യാന്തര സ്വർണക്കടത്ത് സംഘത്തിലെ കണ്ണികളാണ് ഇവരെന്നാണ് സംശയിക്കുന്നത്.

കഴിഞ്ഞ ദിവസവും വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം അധികൃതർ പിടികൂടിയിരുന്നു. ചപ്പാത്തിക്കല്ലിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP