Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആർക്കും മാനസിക പ്രയാസം ഉണ്ടാകരുതെന്നാണ് ആഗ്രഹമെന്ന് കെ മുരളീധരൻ; മേയർക്ക് എതിരായ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചു; ഇരിക്കുന്ന കസേര അനുസരിച്ചുള്ള പക്വത കാണിച്ചില്ലെന്നാണ് താൻ ഉദ്ദേശിച്ചതെന്നും വിശദീകരണം; കേസുമായി മുന്നോട്ടെന്ന് ആര്യ രാജേന്ദ്രൻ

ആർക്കും മാനസിക പ്രയാസം ഉണ്ടാകരുതെന്നാണ് ആഗ്രഹമെന്ന് കെ മുരളീധരൻ; മേയർക്ക് എതിരായ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചു; ഇരിക്കുന്ന കസേര അനുസരിച്ചുള്ള പക്വത കാണിച്ചില്ലെന്നാണ് താൻ ഉദ്ദേശിച്ചതെന്നും വിശദീകരണം; കേസുമായി മുന്നോട്ടെന്ന് ആര്യ രാജേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രന് എതിരായ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കെ മുരളീധരൻ എംപി. പല പ്രഗൽഭരും ഇരുന്ന കസേരയിൽ ഇരിക്കുന്ന ഇപ്പോഴത്തെ മേയർ അതനുസരിച്ച് പക്വത കാണിച്ചില്ലെന്നാണ് താൻ സൂചിപ്പിച്ചതെന്ന് മുരളീധരൻ വ്യക്തമാക്കി. താൻ പറഞ്ഞതിൽ അവർക്ക് പ്രയാസമുണ്ടായെങ്കിൽ ഖേദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

താൻ കാരണം ആർക്കും മാനസിക പ്രയാസമുണ്ടാകരുതെന്നാണ് ആഗ്രഹം. കേസുമായി മേയർ മുന്നോട്ട് പോകുന്നതിൽ യാതൊരു ബുദ്ധിമുട്ടുമില്ല. എന്റെ സംസ്‌ക്കാരത്തിന് മാർക്കിടാൻ തക്കവണ്ണം മാർക്‌സിസ്റ്റ് പാർട്ടിയിൽ ആരുമില്ലെന്നും മുരളീധരൻ പറഞ്ഞു. സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിന്റെ പേരിൽ എംപിക്കെതിരെ ആര്യാ രാജേന്ദ്രൻ മ്യൂസിയം പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയായിരുന്നു ഖേദ പ്രകടനം.

നികുതിവെട്ടിപ്പിൽ പ്രതിഷേധിച്ച് കോൺഗ്രസ് കോർപ്പറേഷൻ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധത്തിനിടെയാണ് മുരളീധരൻ മേയർക്കെതിരെ പരാമർശം നടത്തിയത്. ആര്യാ രാജേന്ദ്രനെ കാണാൻ ഭംഗിയുണ്ടെങ്കിലും വായിൽ നിന്ന് വരുന്നത് ഭരണപ്പാട്ടിനേക്കാൾ ഭീകരമായ വാക്കുകൾ ആണെന്നായിരുന്നു മുരളീധരന്റെ ആക്ഷേപം.

പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെ ആര്യാ രാജേന്ദ്രൻ പൊലീസിൽ പരാതി നൽകി. സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്നാണ് പരാതിയിൽ പറയുന്നത്. മുരളീധരന് അദ്ദേഹത്തിന്റെ സംസ്‌ക്കാരമേ കാണിക്കാനാവു. തനിക്ക് ആ നിലയിൽ താഴാനാവില്ല. തന്റെ പക്വത അളക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ആര്യാ രാജേന്ദ്രൻ പറഞ്ഞു. മേയറുടെ പരാതിയിൽ മ്യൂസിയം പൊലീസ് നിയമോപദേശം വാങ്ങി കേസെടുക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP