Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മധ്യപ്രദേശിലെ ഇൻഡോറിൽ കൊറോണ വൈറസ് എവൈ.4 വകഭേദം; വൈറസ് റിപ്പോർട്ട് ചെയ്തത് രണ്ടുഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക്; വകഭേദം സംസ്ഥാനത്ത് ഇതാദ്യമായി; രോഗതീവ്രതാ വിവരങ്ങൾ ലഭ്യമല്ലെന്നും വിദഗ്ദ്ധർ

മധ്യപ്രദേശിലെ ഇൻഡോറിൽ കൊറോണ വൈറസ് എവൈ.4 വകഭേദം; വൈറസ് റിപ്പോർട്ട് ചെയ്തത് രണ്ടുഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക്; വകഭേദം സംസ്ഥാനത്ത് ഇതാദ്യമായി; രോഗതീവ്രതാ വിവരങ്ങൾ ലഭ്യമല്ലെന്നും വിദഗ്ദ്ധർ

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോർ ജില്ലയിൽ 2 ഡോസ് കോവിഡ് വാക്‌സീൻ സ്വീകരിച്ച 6 പേർക്ക് കൊറോണ വൈറസ് എവൈ.4 വകഭേദം. ഇവരുടെ സാംപിളുകൾ വിദഗ്ധ പരിശോധനയ്ക്കായി കഴിഞ്ഞ സെപ്റ്റംബറിൽ ഡൽഹിയിലെ നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിലേക്ക് അയച്ചിരുന്നതായാണ് അധികൃതർ പറയുന്നത്.

സംസ്ഥാനത്ത് ആദ്യമായാണ് എവൈ.4 വകഭേദം കണ്ടെത്തുന്നതെന്നു മധ്യപ്രദേശിലെ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫിസർ ബി.എസ്.സത്യ പറഞ്ഞു. ആറ് പേരും വാക്സിനേഷൻ പൂർത്തീകരിച്ചിരുന്നെന്നും നിലവിൽ ചികിത്സ നേടി സുഖം പ്രാപിച്ചതായും അദ്ദേഹം വ്യക്തമാക്കി.കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടെ ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട 50 പേർ പൂർണ ആരോഗ്യവാന്മാരാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ വകഭേദത്തിന്റെ തീവ്രതയെക്കുറിച്ച് കാര്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.

എവൈ.4 എന്ന പുതിയ വകഭേദം സംബന്ധിച്ച് ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിലും ഇത് മൂലം ഉണ്ടാകുന്ന രോഗത്തിന്റെ തീവ്രത സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമല്ലെന്നും ഇൻഡോറിലെ മഹാത്മഗാന്ധി മെഡിക്കൽ കോളേജിലെ മൈക്രോ ബയോളജി മേധാവി ഡോ. അനിത മുത്ത പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP