Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോഹ്ലി പരാജയപ്പെട്ടെങ്കിലെന്ത് മോദി മൂന്ന് സെഞ്ച്വറി അടിച്ചല്ലോ; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി ആം ആദ്മി പാർട്ടി; വിമർശനം ഇന്ധന വിലവർധനയുൾപ്പടെ വിവിധ വിഷയങ്ങളിൽ

കോഹ്ലി പരാജയപ്പെട്ടെങ്കിലെന്ത് മോദി മൂന്ന് സെഞ്ച്വറി അടിച്ചല്ലോ;  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി ആം ആദ്മി പാർട്ടി; വിമർശനം ഇന്ധന വിലവർധനയുൾപ്പടെ വിവിധ വിഷയങ്ങളിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പെട്രോൾ ഡീസൽ വിലവർധനവിൽ പ്രതിഷേധവുമായി ആം ആദ്മി പാർട്ടി.തങ്ങളുടെ ഫേസ്‌ബുക്ക് പേജിലുടെ ട്രോൾ രൂപത്തിലാണ് വിമർശനം. ധോണിയും കോഹ്ലിയും പരാജയപ്പെട്ടിടത്ത് മോദി ജയിച്ചല്ലോ എന്നാണ് ട്രോൾ.ഇന്ത്യയ്ക്ക് അഭിമാന നിമിഷമാണെന്നും കൊഹ്ലിയെക്കാളും ധോണിയെക്കാളും മികച്ച രീതിയിൽ മോദി ഈ വർഷം മൂന്നു സെഞ്ച്വറിയാണ് കരസ്ഥമാക്കിയത് എന്നുമാണ് പോസ്റ്റിൽ പറഞ്ഞിട്ടുള്ളത്.

1947ൽ കിട്ടിയ സ്വാതന്ത്ര്യം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും ഈ പോക്കാണെങ്കിൽ വെള്ളക്കാരെക്കാൾ വലിയ കൊള്ളക്കാരിൽ നിന്ന് ഇന്ത്യയെ രക്ഷിക്കാൻ രണ്ടാം സ്വാതന്ത്ര്യ സമരം വേണ്ടിവരും എന്നുമാണ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. കൂടാതെ പട്ടിണി സൂചികയെപ്പറ്റിയും പാസ്‌പോർട്ട് മൂല്യത്തെ പറ്റിയും പരാമർശിച്ചിട്ടുണ്ട്. കൊഹ്ലിയുടെയും ധോണിയുടെയും അതോടൊപ്പം മോദിയുടെയും ചിത്രവും ഫേസ്‌ബുക്ക് പോസ്റ്റിൽ ഉൾപ്പെടുത്തിയാണ് ട്രോൾ

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഇന്ത്യയ്ക്ക് അഭിമാന നിമിഷം മൂന്നു ഇന്നിങ്‌സുകളിൽ സെഞ്ചുറിയും നാലാമത്തെ ഇന്നിങ്‌സിൽ 90 മായി നിൽക്കുന്നു ... കേൾക്കുമ്പോൾ അഭിമാനം തോന്നുന്നവർ ഒന്ന് തിരിഞ്ഞു നോക്കേണ്ടതാണ്... പെട്രോൾ 100 കടന്നു വന്നു ഇവിടെ ഒന്നും സംഭവിച്ചില്ല . ഡീസലും 100 കടന്നു ഒന്നും സംഭവിച്ചില്ല ..പട്ടിണി സൂചികയിൽ ബംഗ്ലാദേശും പാക്കിസ്ഥാനും ഇന്ത്യക്ക് മുന്നിൽ. ഇതൊക്കെ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാനുള്ള വക ആണല്ലോ... വിസ ഇല്ലാതെ പാസ്‌പോര്ട്ട് മാത്രം ഉപയോഗിച്ചു പോകാവുന്ന രാജ്യങ്ങളുടെ എണ്ണം അതാണല്ലോ പാസ്‌പോർട്ട് പവർ. അങ്ങിനെ പോകാൻ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം ചുരുങ്ങി ചുരുങ്ങി ഇന്ത്യൻ പാസ്‌പോർട്ട് പവർ 90 സ്ഥാനത്തെത്തി... ഇതുപോലെ പോവുകയാണ് എങ്കിൽ അതിന്റെ സ്ഥാനവും സെഞ്ച്വറി അടിക്കും.. നമ്മൾ ഇതൊന്നും കണ്ടു പ്രതികരിക്കേണ്ട.. കണ്ട ഭാവമേ നടിക്കേണ്ട .. നമുക്ക് ഇവിടെ വർഗീയതയും പറഞ്ഞ് കളിച്ചു നടക്കാം .. ആരൊക്കെ ജീവിച്ചാലും ജീവിച്ചില്ലെങ്കിലും, നമ്മുടെ പൈതൃകം നശിച്ചാലും, നമുക്കെന്താ........... 1947ൽ നമുക്ക് കിട്ടിയ സ്വാതന്ത്ര്യം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്.. വെള്ളക്കാരെ പറഞ്ഞുവിട്ടു രാഷ്ട്രീയ കൊള്ളക്കാർക്ക് അധികാരം കൈമാറി അവരുടെ അടിമകളായി ജീവിക്കാം എന്നാണോ... വെള്ളക്കാരെക്കാൾ വലിയ കൊള്ളക്കാരിൽ നിന്നു നമുക്ക് നമ്മുടെ ഇന്ത്യയെ തിരിച്ചുപിടിക്കാൻ, രണ്ടാം സ്വാതന്ത്ര്യ സമരത്തിലേക്ക് പോകേണ്ടത് അത്യാവശ്യമല്ലേ ? അങ്ങനെ തോന്നുന്നു എങ്കിൽ, രാഷ്ട്രീയ കൊള്ളക്കാരിൽ നിന്ന് ഇന്ത്യയെ രക്ഷിക്കാൻ ആം ആദ്മി ക്കു കീഴിൽ ഒറ്റക്കെട്ടായി അണിചേർന്നു രണ്ടാം സ്വാതന്ത്ര്യ സമരത്തിൽ അഭിമാനപൂർവ്വം പങ്കുചേരാം ..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP