Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചൈനീസ് സർജന്മാരെ ജോലിക്ക് നിയമിക്കാതിരിക്കുക; ചൈനയുടെ അവയവ മാർക്കറ്റിൽ അവരും പങ്കാളികൾ; ചൈനയിൽ അവയവങ്ങൾക്കായി പ്രതിവർഷം കൊല്ലപ്പെടുന്നത് 1 ലക്ഷത്തോളം രാഷ്ട്രീയ പ്രതിയോഗികൾ; ആസ്ട്രേലിയൻ സർജൻ നൽകുന്ന ഞെട്ടിക്കുന്ന മുന്നറിയിപ്പ് ഇങ്ങനെ

ചൈനീസ് സർജന്മാരെ ജോലിക്ക് നിയമിക്കാതിരിക്കുക; ചൈനയുടെ അവയവ മാർക്കറ്റിൽ അവരും പങ്കാളികൾ; ചൈനയിൽ അവയവങ്ങൾക്കായി പ്രതിവർഷം കൊല്ലപ്പെടുന്നത് 1 ലക്ഷത്തോളം രാഷ്ട്രീയ പ്രതിയോഗികൾ; ആസ്ട്രേലിയൻ സർജൻ നൽകുന്ന ഞെട്ടിക്കുന്ന മുന്നറിയിപ്പ് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ചൈനീസ് സർജന്മാർ യഥാർത്ഥ ജീവിതത്തിൽ സ്‌ക്വിഡ് ഗെയിം കളിക്കുകയാണെന്ന ആരോപണവുമായി പ്രമുഖ ആസ്ട്രേലിയൻ ഡോക്ടർ പ്രൊഫസർ റസൽ സ്ട്രോംഗ് രംഗത്തെത്തി. അതുകൊണ്ടുതന്നെ ചൈനീസ് സർജന്മാരെ ജോലിയിൽ നിയമിക്കരുതെന്ന് അദ്ദേഹം ലോകമെമ്പാടുമുള്ള ആശുപത്രികൾക്കും യൂണിവേഴ്സിറ്റികൾക്കും മുന്നറിയിപ്പും നൽകുന്നു. പാശ്ചാത്യ നാടുകളിൽ നിന്നും പഠിക്കുന്ന വിദ്യയുമായി തിരികെ ചൈനയിലെത്തുന്ന ഇവർ പിന്നീട് നടത്തുന്നത് മനുഷ്യ അവയവങ്ങളുടെ കൊയ്ത്താണ് എന്നാണ് പ്രൊഫസർ പറയുന്നത്.

ചൈനയിലെ സർവ്വാധിപത്യ ഭരണകൂടം ഓരോ വർഷവും ഏകദേശം 1 ലക്ഷത്തോളം രാഷ്ട്രീയ എതിരാളികളേയും തടവുകാരേയും കൊലചെയ്ത് ഹൃദയം, വൃക്കകൾ, കരൾ, കോർണീയ തുടങ്ങിയവ അവരിൽ നിന്നും എടുത്തുമാറ്റുന്നു എന്നും പല മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നുണ്ട്. എന്നാൽ അന്താരാഷ്ട്ര സമൂഹം ഇത് തടയുന്നതിൽ പരാജയപ്പെടുകയാണ്. ഇപ്പോൾ 84 വയസ്സുള്ള, ജോലിയിൽ നിന്നും വിരമിച്ച ഈ ആസ്ട്രേലിയൻ അവയവ മാറ്റ ശസ്ത്രക്രിയാ വിദഗ്ദനായ പ്രൊഫസർ സ്ട്രോംഗ് ചൈനയിലെ ഈ മനുഷ്യത്വ രഹിത പ്രവർത്തനങ്ങളെ കുറിച്ച് ആദ്യമറിയുന്നത് 1980 കളിലായിരുന്നു എന്ന് പറയുന്നു.

1985-ൽ ആസ്ട്രേലിയയിലെ ആദ്യത്തെ അവയവ മാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ പ്രൊഫസർ സ്ട്രോംഗിന് ചൈനയിലെ നിരവധി ഡോക്ടർമാരിൽ നിന്നാണ് ഈ മേഖലയിൽ പരിശീലനം നേടാനുള്ള അപേക്ഷകൾ വന്നത്. എന്നാൽ, ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിയുടെ മനുഷ്യത്വ വിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് അഭ്യുഹങ്ങൾ അന്നേ ഉണ്ടായിരുന്നതിനാൽ അദ്ദേഹം അതിനെതിരെ നടപടിയെടുക്കാൻ തീരുമാനിക്കുകയായിരുന്നു. പരിശീലനം കഴിഞ്ഞ് തിരികെ പോകുന്നവർ വധശിക്ഷക്ക് വിധിക്കപ്പെട്ട തടവുകാരിൽ നിന്നും അവയവങ്ങൾ ഏടുക്കുകില്ല എന്ന് അവരുടേ സ്ഥാപനങ്ങൾ എഴുതി തന്നാൽ മാത്രമേ പരിശീലനത്തിനു അവസരമൊരുക്കുകയുള്ളും എന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ, അത്തരത്തിൽ ഒരു ഉറപ്പ് എഴുതി തരുവാൻ ഒരു സ്ഥാപനം പോലും തയ്യാറായില്ലെന്നും അതിനാൽ തന്നെ താൻ ആരെയും പരിശീലിപ്പിച്ചില്ലെന്നും അദ്ദേഹം പറയുന്നു. തന്റെ തൊഴിൽ രംഗത്ത് അദ്ദേഹം വളരെയധികം മുന്നോട്ട് പോയപ്പോഴും, കമ്പാനിയൻ ഓഫ് ദി ഓർഡർ ഓഫ് ആസ്ട്രേലിയ, കമ്പാനിയൻ ഓഫ് ദി ഓർഡർ ഓഫ് സെയിന്റ് മൈക്കൾ ആൻഡ് സെയിന്റ് ജോർജ്ജ് തുടങ്ങിയ ബഹുമതികൾ ലഭിച്ചപ്പോഴും, മലേഷ്യ നൈതുഡ് നൽകി ആദരിച്ചപ്പോഴും മെഡിക്കൽ രംഗത്തെ പല പ്രമുഖരും അദ്ദേഹത്തിന്റെ ഈ നിലപാടിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു.

എന്നാൽ, അതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ലെന്നാണ് പ്രൊഫസർ സ്ട്രോംഗ് പറയുന്നത്. ബ്രിസ്ബെയ്നിൽ ഉണ്ടായിരുന്ന കാലത്ത് താൻ മലേഷ്യ, ജപ്പാൻ, യൂറോപ്പ്, അമേരിക്ക തുടങ്ങിയ ഇടങ്ങളിൽ നിന്നുള്ള നിരവധി പേർക്ക് പരിശീലനം നൽകിയിട്ടുണ്ട്. അതുപോലെ ആസ്ട്രേലിയൻ പൗരന്മാരായ നിരവധി ചൈനീസ് വംശജർക്കും, സിംഗപ്പൂർ, ഹോങ്കോംഗ്തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരായ ചൈനീസ് വംശജർക്കും താൻ പരിശീലനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. തടവുകാരെ വയവ ദാതാക്കളായി ഉപയോഗിക്കുന്നത് അധാർമ്മികമാണെന്ന് താൻ വിശ്വ്സിക്കുന്നു എന്നു മാത്രം എന്നും അദ്ദേഹം പറയുന്നു.

1970 കളിലാണ് ചൈന സ്വന്തം പൗരന്മാരെ അവയവങ്ങൾ എടുക്കുന്നതിനായി കൊല്ലാൻ ആരംഭിക്കുന്നത്. പിന്നീട് 1990 കളിൽ ഹ്യുമൻ റൈറ്റ്സ് വാച്ച് ഇത് പുറത്തുകൊണ്ടുവന്നപ്പോൾ അന്താരാഷ്ട്ര തലത്തിൽ തന്നെ ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. ഇപ്പോൾ ഐക്യ രാഷ്ട്ര സഭയും പറയുന്നത്, അവയവങ്ങൾക്കായി ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടി ഫാലുൺ ഗോംഗ്, ഉയ്ഗുർ, ടിബറ്റൻസ്, മുസ്ലീങ്ങൾ, കൃസ്ത്യാനികൾ തുടങ്ങിയ ന്യുനപക്ഷങ്ങളെ ഉന്നം വയ്ക്കുന്നു എന്നാണ്. പ്രതിവർഷംഏകദേശം1 ബില്ല്യൺ ഡോളറിന്റെ വ്യാപാരമാണ് ചൈനീസ് അവയവ മാറ്റ മേഖലയിൽ നടക്കുന്നത്. ഏകദേശം 60,000 നും 1 ലക്ഷത്തിനും ഇടയിൽ ആളുകൾ എല്ലാവർഷവും ഇതിനായി വധിക്കപ്പെടുന്നു എന്നും മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു.

ഇതിനെ പിന്തുണയ്ക്കുന്ന നിരവധി തെളിവുകൾ ഉണ്ടായിട്ടും ചൈന ഇക്കാര്യം തുടർച്ചയായി നിഷേധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ അപമാനിക്കുന്നതിനുള്ള ശ്രമമായിട്ടാണ് അവർ ഇത്തരം ആരോപണങ്ങളെ കാണുന്നത്. അതുകൊണ്ടു തന്നെ ചൈനയിലെ ഹോസ്പിറ്റലുകളിൽ നിന്നും യൂണിവേഴ്സിറ്റികളിൽ നിന്നും ഉള്ള എല്ലാ സർജന്മാർക്കും പരിശീലനം നൽകുന്നതിൽ നിന്ന് ലോക രാഷ്ട്രങ്ങൾ വിട്ടുനിൽക്കണമെന്ന് പ്രൊഫസർ സ്ട്രോംഗ് പറയുന്നു. ആസ്ട്രേലിയയുടേ എത്തിക്കൽ ഒർഗൻ ഡൊണേഷൻ മാർഗ്ഗ നിർദ്ദേശങ്ങൾ തയ്യാറാക്കിയവരിൽ പ്രമുഖനായ പ്രൊഫസർ വെൻഡി റോഗേഴ്സ് പറയുന്നത്, ചൈനീസ് ഇൻസ്റ്റിറ്റിയുട്ടുകളുമായി ചേർന്നുള്ള സംയോജിത ഗവേഷണങ്ങളിൽ ഏർപ്പെടുന്നതിനു മുൻപായി, ഗവേഷണഫലം ഇത്തരത്തിലുള്ള മനുഷ്യത്വ രഹിതമായ പ്രവർത്തികൾക്കായി ഉപയോഗിക്കില്ല എന്ന് ഉറപ്പുവരുത്തണം എന്നാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP