Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കോഴിമുട്ട എടുക്കുന്നതിനു വിറകുപുരയിൽ തിരഞ്ഞു; തടിക്കഷണങ്ങളുടെ ഇടയിൽ നിന്നു പാമ്പു കടിയേറ്റയാൾ മരിച്ചു: 48കാരനായ ബിജുവിന്റെ മരണം ആശുപത്രിയിലേക്ക് പോകുംവഴി

കോഴിമുട്ട എടുക്കുന്നതിനു വിറകുപുരയിൽ തിരഞ്ഞു; തടിക്കഷണങ്ങളുടെ ഇടയിൽ നിന്നു പാമ്പു കടിയേറ്റയാൾ മരിച്ചു: 48കാരനായ ബിജുവിന്റെ മരണം ആശുപത്രിയിലേക്ക് പോകുംവഴി

സ്വന്തം ലേഖകൻ

മണ്ണയ്ക്കനാട്: കോഴിമുട്ട എടുക്കുന്നതിനു വിറകുപുരയിൽ തിരയുന്നതിനിടെ പാമ്പിന്റെ കടിയേറ്റ് യുവാവ് മരിച്ചു. മണ്ണയ്ക്കനാട് കുളത്തിനാൽ (പീടികയിൽ) സുകുമാരൻ നായർ (ബിജു48) ആണ് മരിച്ചത്. സംസ്‌കാരം നടത്തി. കോഴിമുട്ടയ്ക്കായി പരതുന്നതിനിടെ തടിക്കഷണങ്ങളുടെ ഇടയിൽ കിടന്ന പാമ്പു ബിജുവിന്റെ കയ്യിൽ കടിക്കുക ആയിരുന്നു.

മണ്ണയ്ക്കനാട് പോസ്റ്റ് ഓഫിസിലെ പോസ്റ്റ്മാനായിരുന്നു ബിജു. ശനിയാഴ്ച വൈകിട്ടാണ് സംഭവം. പാമ്പിനെ കണ്ടെത്താൻ കഴിയാത്തതിനാൽ ആദ്യം ഗൗരവമായി എടുത്തില്ല. പിന്നീട് അസ്വസ്ഥത അനുഭവപ്പെട്ടു. ആശുപത്രിയിൽ എത്തുന്നതിനു മുൻപ് മരിച്ചു.

ഭാര്യ: മീനച്ചിൽ മറ്റപ്പിള്ളിൽ കരോട്ട് ബീന. മകൻ: അതുൽ കൃഷ്ണ. (വിദ്യാർത്ഥി, എസ്‌കെവി എച്ച്എസ്എസ്, കുറിച്ചിത്താനം).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP