Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മധ്യകേരളത്തിൽ കത്തോലിക്കാ വോട്ടുകൾ നിർണ്ണായകം; ഗോവയിലും നോർത്ത് ഈസ്റ്റിലും ജയം തുടരണമെങ്കിലും ക്രൈസ്തവ പിന്തുണ അനിവാര്യം; സഭകൾ ആവശ്യപ്പെട്ടത് പോപ്പിനെ ക്ഷണിക്കുന്ന കത്ത് അയയ്ക്കൽ; തീരുമാനിച്ചത് നേരിട്ട് ചെന്ന് ക്ഷണിക്കാൻ; ഫ്രാൻസിസ് മാർപ്പാപ്പ കേരളത്തിലും എത്തും; ന്യൂനപക്ഷത്തെ അടുപ്പിക്കാൻ മോദി എത്തുമ്പോൾ  

മധ്യകേരളത്തിൽ കത്തോലിക്കാ വോട്ടുകൾ നിർണ്ണായകം; ഗോവയിലും നോർത്ത് ഈസ്റ്റിലും ജയം തുടരണമെങ്കിലും ക്രൈസ്തവ പിന്തുണ അനിവാര്യം; സഭകൾ ആവശ്യപ്പെട്ടത് പോപ്പിനെ ക്ഷണിക്കുന്ന കത്ത് അയയ്ക്കൽ; തീരുമാനിച്ചത് നേരിട്ട് ചെന്ന് ക്ഷണിക്കാൻ; ഫ്രാൻസിസ് മാർപ്പാപ്പ കേരളത്തിലും എത്തും; ന്യൂനപക്ഷത്തെ അടുപ്പിക്കാൻ മോദി എത്തുമ്പോൾ   

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:ക്രൈസ്തവരുമായി കൂടുതൽ അടുക്കാൻ മോദി സർക്കാർ. ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയെ വെള്ളിയാഴ്ച റോമിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കുന്നത് ഇതിന്റെ ഭാഗമായിരുന്നു. കൂടിക്കാഴ്ചയിൽ ഫ്രാൻസിസ് പാപ്പയെ പ്രധാനമന്ത്രി ഔദ്യോഗികമായി ഇന്ത്യയിലേക്കു ക്ഷണിക്കുമെന്നാണു സൂചന. കേരളത്തിലെ കത്തോലിക്കാ സഭകളുടെ ദീർഘകാല ആഗ്രഹമാണ് പോപ്പിനെ ഇന്ത്യയിൽ എത്തിക്കൽ. ഇതിന് ബിജെപി സർക്കാർ തടസം നിൽക്കുകയായിരുന്നു. ബിജെപിയുടെ മതേതരമുഖത്തിനും ഇത് തിരിച്ചടിയായി. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പുതിയ നീക്കം.

ഇന്ത്യ സന്ദർശിക്കാൻ ഫ്രാൻസിസ് പാപ്പ പരസ്യമായി ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ്, ലോകത്തിന്റെ സമാധാന നായകന്റെ ഇന്ത്യയിലേക്കുള്ള വരവിനോട് ബിജെപി സർക്കാർ നേരത്തേ അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല. വത്തിക്കാന്റെ രാഷ്ട്ര തലവൻ കൂടിയാണ് മാർപ്പാപ്പ. അതുകൊണ്ട് തന്നെ ക്ഷണം കിട്ടിയാൽ മാത്രമേ മറ്റൊരു രാജ്യത്ത് എത്താനാകൂ. ഈ ക്ഷണം ഒരു കത്തിലൂടെ വത്തിക്കാനെ അറിയിക്കണമെന്നതായിരുന്നു ഇന്ത്യയിലെ കത്തോലിക്കാ സഭകളുടെ ആഗ്രഹം. എന്നാൽ ഇപ്പോൾ മോദി നേരിട്ട് വത്തിക്കാനിലെത്തുന്നു. ഇന്ത്യയിൽ പോപ്പ് എത്തിയാൽ കേരളത്തിലും എത്തുമെന്ന് ഉറപ്പാണ്.

കേരളത്തിലെ ക്രൈസ്തവ സഭകളുടെ പ്രശ്‌നം ചർച്ച ചെയ്യാൻ ഗോവ ഗവർണ്ണറായ പി എസ് ശ്രീധരൻ പിള്ള നേരിട്ട് ഇടപെട്ടിരുന്നു. പലവട്ടം ചർച്ച നടത്തി. പ്രധാനമന്ത്രിക്ക് മുമ്പിലും സഭാ പ്രതിനിധികളെത്തി. ഈ ചർച്ചകളുടെ വികാരം കൂടി മാനിച്ചാണ് പ്രധാനമന്ത്രി പോപ്പിനെ സ്വീകരിക്കുന്നത്. കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങളിൽ ബിജെപിക്ക് കരുത്ത് കൂടാൻ ക്രൈസ്തവ സഭകളുടെ പിന്തുണ അനിവാര്യമാണ്. ഗോവയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങിലും ക്രൈസ്തവർ നിർണ്ണായക സ്വാധീന ശക്തിയാണഅ. ഇതു പരിഗണിച്ചാണ് മോദിയുടെ നീക്കം. മിസോറാം ഗവർണ്ണറായിരുന്ന ശ്രീധരൻപിള്ളയ്ക്ക് ഗോവാ ചുമതല നൽകിയതും ക്രൈസ്തവരുമായി കൂടുതൽ അടുക്കുക എന്ന ലക്ഷ്യത്തോടെയാണ്.

റോമിൽ 30, 31 തീയതികളിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള യാത്രയ്ക്കായി റോമിലെത്തുന്‌പോൾ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്താനാണു മോദിയുടെ പരിപാടി. കാലാവസ്ഥാ വ്യതിയാനം നേരിടാൻ ഐക്യരാഷ്ട്രസഭ നവംബർ ഒന്നിനു നടത്തുന്ന കോപ് -26 സമ്മേളനത്തിൽ പങ്കെടുക്കാനായി സ്‌കോട്ട്ല ൻഡിലെ ഗ്ലാസ്‌ഗോയിലേക്കു പോകുന്നതിനുമുന്പായി വത്തിക്കാനിലെത്തി മാർപാപ്പയെ കാണുകയാണു മോദിയുടെ പരിപാടി. മാർപാപ്പയുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയ്ക്കായി വിദേശകാര്യമന്ത്രാലയവും പ്രധാനമന്ത്രിയുടെ ഓഫീസും വത്തിക്കാൻ കാര്യാലയവും തിരക്കിട്ട കൂടിയാലോചനകൾ തുടങ്ങി.

മാർപാപ്പയും മറ്റു ലോകനേതാക്കളുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചകൾക്കായി പ്രധാനമന്ത്രി വ്യാഴാഴ്ച റോമിലേക്ക് യാത്ര തിരിക്കും. മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ച ചടങ്ങിൽ പങ്കെടുക്കാനായി 2016 സെപ്റ്റംബർ നാലിന് വത്തിക്കാനിലെത്തിയപ്പോൾ അന്നത്തെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഫ്രാൻസിസ് പാപ്പയെ സന്ദർശിച്ചിരുന്നു. ഇന്ത്യയിലേക്കുള്ള ക്ഷണക്കത്ത് വിദേശകാര്യമന്ത്രി നൽകിയതായി റിപ്പോർട്ടുണ്ടായിരുന്നെങ്കിലും സന്ദർശന തീയതികൾ സംബന്ധിച്ച അനിശ്ചിതത്വത്തെത്തുടർന്നു പാപ്പായുടെ സന്ദർശനം ഉണ്ടായില്ല. തെരഞ്ഞെടുപ്പിനുശേഷം ഇക്കാര്യം പരിഗണിക്കുമെന്നായിരുന്നു സൂചന.

ഇതനുസരിച്ചാണ് ഇറ്റലി ആതിഥേയത്വം വഹിക്കുന്ന ജി20 രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിക്കായി റോമിലെത്തുന്‌പോൾ മാർപാപ്പയെ സന്ദർശിക്കാൻ തീരുമാനിച്ചത്. ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിക്കുന്നതും ഇന്ത്യയിലേക്കു ക്ഷണിക്കുന്നതും മോദിയുടെ ആഗോള പ്രതിച്ഛായയ്ക്കു സഹായകമാകുമെന്നാണു വിലയിരുത്തൽ. ഇന്ത്യാ സന്ദർശനം വർഷങ്ങളോളം നീണ്ടതിനെത്തുടർന്ന് ഫ്രാൻസിസ് പാപ്പ 2017 നവംബറിൽ മ്യാന്മറിലും ബംഗ്ലാദേശിലും പിന്നീട് 2018 ഫെബ്രുവരിയിൽ യുഎഇയിലും സന്ദർശനം നടത്തി മടങ്ങി.

ഒരു മാർപാപ്പയുടെ ചരിത്രത്തിലാദ്യത്തെ മ്യാന്മർ സന്ദർശനവും അറബ് രാജ്യത്തെ സന്ദർശനവും ഏറെ ചർച്ചയുമായി. ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹമുണ്ടെന്നും എത്രയും വേഗം അതിനു കഴിയുമെന്നുമാണു പ്രതീക്ഷയെന്നും പോപ്പ് പലപ്പോഴും പരസ്യമായി പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP