Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡിഗ്രി പരീക്ഷയിലെ ആൾമാറാട്ടം എസ് എഫ് ഐയ്ക്ക് പുറത്താക്കി; പ്രണയവും ഒളിച്ചോട്ടവും ഡിവൈഎഫ് ഐയിലെ വളർച്ച തടഞ്ഞു; മകളുടെ ചോരക്കുഞ്ഞിനെ മോഷ്ടിച്ചത് ഏര്യാ സെക്രട്ടറി മോഹവും തകർത്തു; സിപിഎം രാഷ്ട്രീയത്തിൽ വീണ്ടും വില്ലനായി പേരൂർക്കട സദാശിവന്റെ മകൻ; ഒന്നിൽ പിഴച്ചാൽ മൂന്നെന്ന പഴഞ്ചൊല്ലും ജയചന്ദ്രൻ അപ്രസക്തമാക്കുമ്പോൾ

ഡിഗ്രി പരീക്ഷയിലെ ആൾമാറാട്ടം എസ് എഫ് ഐയ്ക്ക് പുറത്താക്കി; പ്രണയവും ഒളിച്ചോട്ടവും ഡിവൈഎഫ് ഐയിലെ വളർച്ച തടഞ്ഞു; മകളുടെ ചോരക്കുഞ്ഞിനെ മോഷ്ടിച്ചത് ഏര്യാ സെക്രട്ടറി മോഹവും തകർത്തു; സിപിഎം രാഷ്ട്രീയത്തിൽ വീണ്ടും വില്ലനായി പേരൂർക്കട സദാശിവന്റെ മകൻ; ഒന്നിൽ പിഴച്ചാൽ മൂന്നെന്ന പഴഞ്ചൊല്ലും ജയചന്ദ്രൻ അപ്രസക്തമാക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജയചന്ദ്രൻ സദാശിവൻ -കമ്മ്യൂണിസ്റ്റ് വളർച്ചയ്ക്ക് ഏറെ സംഭാവനകൾ നൽകിയ വിപ്ലവ നേതാവിന്റെ മകൻ. സിപിഎമ്മിന്റെ സംസ്ഥാന സമിതിയിൽ വരെ എത്തിയ സിഐടിയു നേതാവായിരുന്നു പേരൂർക്കട സദാശിവൻ. വി എസ് അച്യുതാനന്ദന്റെ അതിവിശ്വസ്തൻ. ഈ കമ്മ്യൂണിസ്റ്റ് സിംഹത്തിന്റെ മകനാണ് ജയചന്ദ്രൻ. അച്ഛനെ പോലെ പാർട്ടിക്കാരനാവുകയായിരുന്നു ജയചന്ദ്രന്റെ മോഹം. സഹോദരൻ ദേശാഭിമാനിയിൽ ജോലിയുമായി പത്രപ്രവർത്തനത്തിൽ നിറഞ്ഞപ്പോൾ സദാശിവൻ പാർട്ടിയിൽ നിറഞ്ഞു.

എൺപതുകളുടെ തുടക്കത്തിൽ തലസ്ഥാനത്തെ എസ്എഫ്‌ഐയുടെ പ്രധാനി. മന്ത്രി വി ശിവൻകുട്ടിയുടെ സമകാലികൻ. എംഎൽഎയും മന്ത്രിയും ആകുമെന്ന് ഏവരും വിധിയെഴുതിയ ജയചന്ദ്രന് യൂണിവേഴ്സിറ്റി കോളേജിലെ പഠനത്തിനിടെ തന്നെ അടിതെറ്റി. അങ്ങനെയാണ് 2021ലും സിപിഎമ്മിലെ ലോക്കൽ കമ്മറ്റി അംഗമായി ഒതുങ്ങേണ്ടി വന്നത്. എങ്കിലും പേരൂർക്കടയിലെ പാർട്ടിയെ നയിക്കുന്നത് ജയചന്ദ്രൻ തന്നെയാണെന്നതാണ് വസ്തുത. അതുകൊണ്ടാണ് ചോരക്കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ പരാതിയിൽ പൊലീസ് തുടക്കത്തിൽ കേസെടുക്കാതെ ഒളിച്ചു കളിച്ചതും. പാർട്ടിയിലേക്കുള്ള സദാശിവന്റെ രണ്ടാം വരവായിരുന്നു ഇത്. ഒന്നിൽ പിഴച്ചാൽ മൂന്ന് ശരിയാകുമെന്ന് വിശ്വസിച്ച നേതാവ്.

പക്ഷേ അതും പൊളിഞ്ഞു. പേരൂർക്കടയിലെ ദത്ത് കേസ് ഈ അച്ഛനെ കുടുക്കുകയാണ്. മകളുടെ മകനെ ദത്തുകൊടുത്തതിലെ ക്രമക്കേട് പാർട്ടിയും തിരിച്ചറിയുന്നു. ജയചന്ദ്രനെ പാർട്ടി ചുമതലകളിൽ നിന്ന് വീണ്ടും സിപിഎം മാറും. ഇത് മൂന്നാം തവണയാണ് ജയചന്ദ്രന് ഈ ദുർവിധി ഉണ്ടാകുന്നത്. എസ് എഫ് ഐയിലും ഡിവൈഎഫ് ഐയിലും നേരത്തെ നടപടി നേരിട്ടു. രണ്ടും വ്യക്തിപരമായ പ്രശ്‌നം. മൂന്നാമത്തേതും കുടുംബ പ്രശ്‌നമാണ്. അങ്ങനെ മൂന്നാം മോഹവും പൊളിയുകയാണ്.

യൂണിവേഴ്സിറ്റി കോളേജിലെ പഠനത്തിനിടെയാണ് ജയചന്ദ്രൻ ആദ്യമായി വാർത്തകളിൽ നിറഞ്ഞത്. പേരൂർക്കട സദാശിവന്റെ മകൻ എന്ന ബാനറിൽ പഠനത്തിന് എത്തിയ ജയചന്ദ്രൻ അക്കാലത്ത് യൂണിവേഴ്സിറ്റിയിലെ എസ്എഫ്‌ഐയുടെ മുഖമായിരുന്നു. വി ശിവൻകുട്ടിയോളം തലയെടുപ്പുള്ള നേതാവ്. മുമ്പ് ആറ്റിങ്ങലിൽ എംഎൽഎയായിരുന്ന ബി സത്യനായിരുന്നു അന്നത്തെ മറ്റൊരു പ്രധാന എസ്എഫ്‌ഐ മുഖം. ഇവരിൽ കുടുംബ പശ്ചാത്തലം ജയചന്ദ്രന് അനുകൂലമായിരുന്നു. അന്ന് തിരുവനന്തപുരത്തെ സിപിഎമ്മിലെ അവസാന വാക്ക് കാട്ടായിക്കോണം ശ്രീധരനായിരുന്നു.

പേരൂർക്കടയുടെ മകനോട് കാട്ടായിക്കോണത്തിന് വല്ലാത്ത താൽപ്പര്യവും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ കുടുംബ പശ്ചാത്തലത്തിൽ കെട്ടിയിറക്കിയ നേതാവിന് മുമ്പോട്ട് രാഷ്ട്രീയ കുതിപ്പുണ്ടാകുമെന്ന് ഏവരും കരുതി. പക്ഷേ അപ്രതീക്ഷിത ട്വിസ്റ്റ് ആ രാഷ്ട്രീയകഥയിൽ എത്തി. അങ്ങനെ ജയചന്ദ്രൻ എസ്എഫ്‌ഐയിൽ നിന്ന് പുറത്തായി എന്നതാണ് വസ്തുത. ഇതിന് ശേഷം പതിയെ ഡിവൈഎഫ്‌ഐയിൽ കയറിക്കൂടി. അപ്പോഴായിരുന്നു ഇഖ്ബാൽ കോളേജ് അദ്ധ്യാപകന്റെ മകളുമായുള്ള ഒളിച്ചോട്ടം. ഇതും ജയചന്ദ്രനെ അന്ന് പാർട്ടി വിരുദ്ധനാക്കി. ഡിവൈഎഫ് ഐയിൽ നിന്നും മാറ്റി. അന്ന് പേരൂർക്കട സദാശിവൻ എന്ന ശക്തനും മകനെതിരായ നടപടികളെ പിന്തുണച്ചു.

ആൾമാറാട്ടത്തിൽ തുടങ്ങിയ വിവാദം

എൺപതുകളിൽ അൾമാറാട്ട കുറ്റമാണ് ജയചന്ദ്രനെ കുടുക്കിയത്. യൂണിവേഴ്സിറ്റി പരീക്ഷ മറ്റൊരാളെ കൊണ്ട് ജയചന്ദ്രൻ എഴുതിച്ചുവെന്നതായിരുന്നു ആരോപണം. യൂണിവേഴ്സിറ്റിയുടെ ഡീബാർ നേരിടേണ്ടി വന്നു ജയചന്ദ്രൻ. എന്നാൽ ഈ കേസിൽ താൻ നിരപരാധിയാണെന്നാണ് ജയചന്ദ്രൻ അന്ന് പറഞ്ഞിരുന്നത്. പാർട്ടി വിഭാഗീയതയുടെ ഇരയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ ഈ കേസ് യൂണിവേഴ്സിറ്റിയുടെ പരീക്ഷാ മനാദണ്ഡങ്ങളെ പോലും മാറ്റി മറിച്ചു. ആൾമാറാട്ടത്തിനുള്ള സാധ്യതകൾ അടയ്ക്കാനുള്ള ആദ്യ സ്റ്റെപ്പ് ഈ കേസുണ്ടാക്കി.

അക്കാലത്ത് ഹാൾടിക്കറ്റിൽ പരീക്ഷാർത്ഥിയുടെ ഫോട്ടോ ഉണ്ടാകുമായിരുന്നില്ല. ഈ പഴുതുപയോഗിച്ച് മറ്റൊരാൾ പരീക്ഷ എഴുതിയെന്നാണ് ആരോപണം. ഇതോടെ കൂടുതൽ കരുതൽ എടുക്കാൻ സർവ്വകലാശാലകൾ തയ്യാറായി. അങ്ങനെ ജയചന്ദ്രൻ കേസിന് ശേഷം ഹാൾടിക്കറ്റിൽ വിദ്യാർത്ഥികളുടെ ഫോട്ടോയും എത്തി. ഫോട്ടോ ഒത്തു നോക്കി പരീക്ഷ എഴുതിക്കുന്ന സംവിധാനത്തിലേക്ക് സർവ്വകലാശാലകൾ മാറി. അങ്ങനെ ജയചന്ദ്രൻ കേസ് വലിയ ചർച്ചയായി. പരീക്ഷ എഴുത്തിലെ പുതിയ കള്ളത്തരങ്ങൾ പിന്നീടും കേരളീയ സമൂഹത്തിൽ പലതരത്തിൽ ചർച്ചകളും മാറ്റങ്ങളും കൊണ്ടു വന്നു. പക്ഷേ അതിന്റെ തുടക്കം ജയചന്ദ്രനിൽ നിന്നായിരുന്നു.

വിവാഹിതനായ ദളിത് ക്രൈസ്തവനുമായുള്ള മകളുടെ പ്രണയം അംഗീകരിക്കാൻ കഴിയാത്ത അച്ഛനാണ് 2021ൽ ജയചന്ദ്രൻ. എന്നാൽ ഏതാണ്ട് 25 കൊല്ലം മുമ്പുള്ള ജയചന്ദ്രന് പറയാനുള്ളത് പ്രണയത്തിന് വേണ്ടി വീറോടെ പൊരുതിയ കഥയാണ്. തൊടുപുഴയിൽ നിന്ന് പേരൂർക്കടയിൽ എത്തിയ കോളേജ് അദ്ധ്യാപകന്റെ കുടുംബം. ഒരു മകളും രണ്ട് ആൺകുട്ടികളും. എല്ലാവരും പഠനത്തിൽ മിടുക്കർ. തലസ്ഥാനത്തെ കോളേജിലെ അദ്ധ്യാപകനായിരുന്നു അച്ഛൻ. ഈ കുടുംബത്തിലെ കുട്ടിയെയാണ് പ്രണയത്തിൽ ജയചന്ദ്രൻ ജീവിത പങ്കാളിയാക്കിയത്. ഒളിച്ചോട്ടത്തിൽ വിവാഹം എത്തി. ഇത് പാർട്ടിക്ക് അംഗീകരിക്കാനായില്ല. അതായിരുന്നു ഡിവൈഎഫ് ഐ നേതാവിന് രാഷ്ട്രീയ തിരിച്ചടിക്കുള്ള കാരണം.

പിന്നീട് ഏറെ കാലം പാർട്ടിക്ക് പുറത്തു നിന്നു. പതിനൊന്ന് കൊല്ലം മുമ്പ് പേരൂർക്കട സദാശിവൻ അന്തരിച്ചു. ഇതോടെ വീണ്ടും പതിയെ പാർട്ടിയിൽ ജയചന്ദ്രൻ സജീവമായി. ലോക്കൽകമ്മറ്റി അംഗം വരെയായി. കോപ്പറേറ്റീവ് ജീവനക്കാരുടെ സംഘടനയുടെ സംസ്ഥാന ട്രഷററും. ഇതിനിടെയാണ് പുതിയ വിവാദം. മകളുടെ ആൺകുഞ്ഞിനെ തട്ടിയെടുത്ത കേസോടെ പാർട്ടിയിൽ വീണ്ടും ജയചന്ദ്രൻ വില്ലനാകുന്നു. പേരൂർക്കട ഏര്യാ സെക്രട്ടറി സ്ഥാനമായിരുന്നു ജയചന്ദ്രന്റെ സ്വപ്നം. ഈ സമ്മേളനത്തിൽ അത് നടക്കില്ലെന്ന് ഉറപ്പിക്കുകയാണ് ഈ വിവാദം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP