Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെട്ടിക്കിടക്കുന്ന വെള്ളത്തിലേക്ക് സിമന്റും മെറ്റലും വാരിയിട്ട് കാന നിർമ്മാണം; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വീഴ്ച വരുത്തിയ അസിസ്റ്റന്റ് എഞ്ചിനീയർ അടക്കമുള്ള ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

കെട്ടിക്കിടക്കുന്ന വെള്ളത്തിലേക്ക് സിമന്റും മെറ്റലും വാരിയിട്ട് കാന നിർമ്മാണം; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വീഴ്ച വരുത്തിയ അസിസ്റ്റന്റ് എഞ്ചിനീയർ അടക്കമുള്ള ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഫോർട്ടുകൊച്ചി മാന്ത്രയിൽ പ്രധാന റോഡിലെ കാന നിർമ്മാണത്തിൽ കൃത്രിമം കാണിച്ച സംഭവത്തിൽ പ്രവൃത്തി മേൽനോട്ടത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് നടപടി. അസിസ്റ്റന്റ്‌റ് എഞ്ചിനിയർ, ഓവർസിയർ എന്നിവരെ സസ്പെൻഡ് ചെയ്യുവാൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതായി പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കരാറുകാരനെ കരിമ്പട്ടികയിൽപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുവാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

പഴയ കാനയിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലേക്ക് സിമന്റും മെറ്റലും വാരിയിട്ടായിരുന്നു കാനയുടെ അടിഭാഗം പണിഞ്ഞത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിവാദമായിരുന്നു. വെള്ളത്തിൽ കിടക്കുന്ന സിമന്റിൽ ഇതരസംസ്ഥാന തൊഴിലാളിയായ പണിക്കാരൻ കൈപ്പാണി വെച്ച് തേയ്ക്കുന്നതടക്കം ദൃശ്യങ്ങളിൽ കാണാമായിരുന്നു. ഇതിന്റെ അടുത്ത ദിവസം തന്നെ കാനയുടെ സ്ലാബുകളും പുനഃസ്ഥാപിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP