Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കണ്ണൂർ നഗരത്തിൽ ഒഴിപ്പിക്കാനെത്തിയ കോർപറേഷൻ ജീവനക്കാരും തെരുവുകച്ചവടക്കാരും തമ്മിൽ ഉന്തും തള്ളും; ഒടുവിൽ സിഐടിയു ഇടപെട്ടതോടെ പിന്മാറ്റം

കണ്ണൂർ നഗരത്തിൽ ഒഴിപ്പിക്കാനെത്തിയ കോർപറേഷൻ ജീവനക്കാരും തെരുവുകച്ചവടക്കാരും തമ്മിൽ ഉന്തും തള്ളും; ഒടുവിൽ സിഐടിയു ഇടപെട്ടതോടെ പിന്മാറ്റം

അനീഷ് കുമാർ

കണ്ണൂർ: കണ്ണൂർ നഗരത്തിൽ തെരുവുകച്ചവടക്കാരും കോർപറേഷൻ ജീവനക്കാരും തമ്മിൽ ഉന്തും തള്ളും. ഒടുവിൽ സിഐ.ടി.യു നേതാക്കൾ ഇടപെട്ടപ്പോൾ കോർപറേഷൻ ഉദ്യോഗസ്ഥന്മാർ ഒഴിപ്പിക്കൽ അവസാനിപ്പിച്ച് പിൻവാങ്ങി.

കണ്ണുർ പ്രസ് ക്‌ളബ്ബ് ജങ്ഷനിൽ തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ കണ്ണുർ കോർപറേഷൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെയും ജീവനക്കാരെയും തൊഴിലാളികളും സിഐ.ടി.യു നേതാക്കളും ചേർന്ന് തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്. ശനിയാഴ്‌ച്ച ഉച്ചയോടെയാണ് തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കാനായി ലോറിയും മറ്റു വാഹനങ്ങളുമായി വൻ സന്നാഹത്തോടെ കോർപറേഷൻ ഉദ്യോഗസ്ഥരെത്തിയത്.

തെരുവ് കച്ചവടം നടത്തുന്നവരുടെ എതിർപ്പുമറികടന്ന് തുണിത്തരങ്ങളും മറ്റു സാധനങ്ങളും കോർപറേഷൻ'ജീവനക്കാർ ലോറിയിൽ കയറ്റി ഇതിനിടെയിൽ വിവരമറിഞ്ഞു സ്ഥലത്തെത്തിയ സിഐ.ടി.യു നേതാവ് അരക്കൻ ബാലന്റെ നേതൃത്വത്തിൽ തൊഴിലാളികൾക്കായി ഇടപ്പെടുകയായിരുന്നു. തങ്ങളുടെ സാധനങ്ങൾ വിട്ടുനൽകണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടതിനെ തുടർന്ന് കണ്ണൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പിടിച്ചെടുത്ത വിൽപന സാധനങ്ങൾ സിഐ.ടി.യു നേതാക്കളുടെ സാന്നിധ്യത്തിൽ തെരുവു കച്ചവടക്കാർ തിരിച്ചടുത്തു കൊണ്ടു പോയി.

ഹെൽത്ത് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ നേത്യത്വത്തിലാണ് തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കാൻ എത്തിയത്. ബലമായി തെരുവുകച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള നീക്കം ഏറെ നേരം സംഘർഷമുണ്ടാക്കി. ഉദ്യോഗസ്ഥരും കച്ചവടക്കാരുമായി ഉന്തുംതള്ളും കൈയാങ്കളിയും നടന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ നഗരപരിസരത്തെ അനധികൃത തെരുവു വ്യാപാരത്തിനെതിരെ കോർപ്പറേഷൻ നടപടി തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും ശനിയാഴ്‌ച്ച ഉച്ചയോടെയാണ് സംഘർഷത്തിൽ കലാശിച്ചത്.

കണ്ണുർ പ്രസ് ക്ലബ് പരിസരത്തു നിന്നും തെരുവുകച്ചവടക്കാരെ നേരത്തെയും കോർപറേഷൻ ഒഴിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഐ.എൻ.ടി.യു.സി എതിർത്തിട്ടും കൊ വിഡ്‌നിയന്ത്രണങ്ങളുടെ പേരിൽ തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിൽ നിന്നും കണ്ണുർ കോർപറേഷൻ മേയർ ടി.ഒ.മോഹനനും ഭരണസമിതിയും പിന്മാറാൻ തയ്യാറായിരുന്നില്ല. ഇതേ തുടർന്നാണ് ഐ.എൻ.ടി.യു.സി അംഗങ്ങളായ ഇരുപതോളം തെരുവ് കച്ചവടക്കാർ സിഐ.ടി.യു നേതൃത്വവുമായി ബന്ധപ്പെട്ടത്.

തങ്ങളെ ഒഴിപ്പിക്കാനെത്തിയ വിവരം ഇവർ സിഐ.ടി.യു നേതാവ് അരക്കൻ ബാലനെ അറിയിക്കുകയായിരുന്നു. ഉടൻ അദ്ദേഹവും മറ്റു നേതാക്കളും സ്ഥലത്തെത്തി ഹെൽത്ത് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുമായി സംസാരിക്കുകയായിരുന്നു.സാധനങ്ങൾ തിരിച്ചു നൽകണമെന്ന് കച്ചവടക്കാർ ഉദ്യോഗസ്ഥരെ അറിയിക്കുകയും കോർപ്പറേഷൻ വാഹനം തടയുകയും ചെയ്യുകയായിരുന്നു.ഇതേ തുടർന്ന് കോർപ്പറേഷൻ കൗൺസിലർ എം.ബി രാജേഷും കച്ചവടക്കാരുമായി വാക്കേറ്റവും നടന്നു. കച്ചവടക്കാരും എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുമായി ഉന്തുംതള്ളുമായത് സ്ഥിതി സംഘർഷത്തിലേക്ക് വഴിമാറി.

കച്ചവടക്കാർ കോർപ്പറേഷൻ വാഹനത്തിനു മുന്നിൽ കിടന്നു പ്രതിഷേധിച്ചതോടെ വാഹനം മുൻപോട്ടു കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യവുമുണ്ടായി.ഉദ്യോഗസ്ഥർ തടഞ്ഞിട്ടും കച്ചവടക്കാർ വാഹനത്തിൽ കയറി സാധനങ്ങൾ എടുത്തു കൊണ്ടുപോയതിനെ തുടർന്ന്
ഇവർക്കെതിരെ എൻഫോഴ്‌സ്‌മെന്റ് കേസെടുത്തിട്ടുണ്ട്. തങ്ങൾക്ക് ബദൽ സംവിധാനം ആകും വരെ കോർപറേഷൻ ആരോഗ്യ വിഭാഗം ഉപദ്രവിക്കരുതെന്നാണ് തെരുവ് കച്ചവടക്കാരുടെ ആവശ്യം.

എന്നാൽ ഇതംഗീകരിക്കാൻ കഴിയില്ലെന്നും വഴിയാത്രക്കാർക്ക് തടസമാകുന്ന തെരുവ് കച്ചവടം അതുവദിക്കാൻ കഴിയില്ലെന്നു മാണ് കോർപറേഷന്റെ നിലപാട്. ഈ നിലപാടിനെതിരെ ഐ.എൻ.ടി.യു സി നേതാക്കൾ നിരവധി പ്രതിഷേധ സമരങ്ങൾ നടത്തിയിരുന്നുവെങ്കിലും കോൺഗ്രസ് ഭരിക്കുന്ന കോർപറേഷൻ സമവായത്തിന് തയ്യാറായിട്ടില്ല.ഇതോടെ ഇരുപതോളം കച്ചവടക്കാർ സിഐ.ടി.യു നേതാക്കളുടെ സഹായം തേടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP