Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മന്ത്രി കള്ളം പറഞ്ഞാലും ഉത്തരവു കള്ളം പറയില്ല; തന്റെ പഴ്‌സനൽ സ്റ്റാഫിൽ ഇല്ലെന്നു വിദ്യാഭ്യാസ മന്ത്രി പറഞ്ഞ കെ.എം.അരുണിന്റെ സെപ്റ്റംബർ 9 ലെ നിയമന ഉത്തരവ് പുറത്ത്; എംജി സർവകലാശാല സംഘർഷത്തിൽ എഐഎസ്എഫ് വനിതാ നേതാവിനെ ആക്രമിച്ചവരിൽ അരുണും

മന്ത്രി കള്ളം പറഞ്ഞാലും ഉത്തരവു കള്ളം പറയില്ല; തന്റെ പഴ്‌സനൽ സ്റ്റാഫിൽ ഇല്ലെന്നു വിദ്യാഭ്യാസ മന്ത്രി പറഞ്ഞ കെ.എം.അരുണിന്റെ സെപ്റ്റംബർ 9 ലെ നിയമന ഉത്തരവ് പുറത്ത്; എംജി സർവകലാശാല സംഘർഷത്തിൽ എഐഎസ്എഫ് വനിതാ നേതാവിനെ ആക്രമിച്ചവരിൽ അരുണും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: എംജി സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പിനിടെ, എഐഎസ്എഫ് വനിതാ നേതാവിനെ കടന്ന് പിടിച്ച് ആക്രമിച്ചവരിൽ പെട്ട കെ.എം.അരുൺ തന്റെ പഴ്‌സണൽ സ്റ്റാഫിൽ ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞത് പച്ചക്കള്ളം. കെ.എം.അരുണിനെ അദ്ദേഹത്തിന്റെ പഴ്‌സനൽ സ്റ്റാഫിൽ നിയമിച്ചു കൊണ്ടുള്ള സെപ്റ്റംബർ 9 ലെ ഉത്തരവ് പുറത്തുവന്നു.

സെനറ്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അരുൺ അടക്കമുള്ളവർ ചേർന്ന് ആക്രമിച്ചു, കടന്നുപിടിച്ചു, ജാതി പറഞ്ഞ് ആക്ഷേപിച്ചു എന്നാണ് എഐഎസ്എഫിന്റെ വനിതാ നേതാവ് പരാതി നൽകിയത്. കെ.എം.അരുൺ സ്റ്റാഫ് അംഗമാണോ എന്ന ചോദ്യത്തിൽ നിന്ന് മന്ത്രി വി.ശിവൻകുട്ടി ഒഴിഞ്ഞുമാറുകയായിരുന്നു. കെ.എം. അരുണിനെതിരെ പരാതി നൽകിയെങ്കിലും മൊഴി നൽകിയില്ലെന്ന പേരിൽ കേസെടുത്തില്ല. ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. പരാതി കോട്ടയം ഡിവൈഎസ്‌പി അന്വേഷിക്കും.

സംഭവത്തിൽ ഏഴ് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. എ.ഐ.എസ്.എഫ് എറണാകുളം ജില്ലാ ജോയിന്റ് സെക്രട്ടറിയുടെ പരാതിയിലാണ് കേസ്. എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് അമൽ സോഹൻ, എറണാകുളം ജില്ലാ പ്രസിഡന്റ് ആർഷോ, കോട്ടയം ജില്ലാ പ്രസിഡന്റ് ദീപക്, നേതാക്കളായ ടോണി കുര്യാക്കോസ്, പ്രജിത്ത് ബാബു, ഷിയാസ് ഇസ്മയിൽ, സുധിൻ എന്നിവർക്കൊപ്പം കണ്ടാലറിയാവുന്ന മൂന്നു പേർക്കെതിരെയുമാണ് കേസ്.

പരാതിക്കാരി പരാമർശിച്ച വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗവും എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.എം.അരുണിന്റെ പേര് കേസെടുത്തവരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. സ്ത്രീത്വത്തെ അപമാനിക്കൽ, ദളിത് പീഡനം, മാരകായുധങ്ങൾ ഉപയോഗിച്ചുള്ള അക്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.

'അൻപതോളം എസ്.എഫ്.ഐ പ്രവർത്തകർ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു. വിദ്യാഭ്യാസമന്ത്രിയുടെ പഴ്സണൽ സ്റ്റാഫ് അംഗം അരുൺ അടക്കമുള്ളവരാണ് നേതൃത്വം നൽകിയത്. സഹോദര സംഘടനയെന്നതു പോലും പരിഗണിച്ചില്ല. മാനഭംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. കഴുത്തിലും പുറത്തും തലയിലുമടക്കം മർദ്ദനമേറ്റതിന്റെ പാടുകളുണ്ട്. വനിതാ കമ്മിഷനും പരാതി നൽകും''-എ.ഐ.എസ്.എഫ് വനിതാ നേതാവ്' പരാതിയിൽ പറഞ്ഞു.

എസ്എഫ്‌ഐ ആർഎസ്എസിന് സമാനമായ ഫാഷിസ്റ്റ് സംഘടന: എഐഎസ്എഫ്

അതേസമയം, എംജി സർവകലാശാല സംഘർഷത്തിൽ എസ്എഫ്‌ഐ സംസ്ഥാന നേതൃത്വത്തെ കടന്നാക്രമിച്ച് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി അരുൺ ബാബു. എസ്എഫ്‌ഐ കിണിറ്റിൽ അകപ്പെട്ട തവളയുടെ അവസ്ഥയിലാണെന്നും ക്യാംപസുകളിൽ ആർഎസ്എസിന് സമാനമായ ഫാഷിസ്റ്റ് സംഘടനയായി മാറിയെന്നും അരുൺ ബാബു വിമർശിച്ചു . തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ നിന്ന് എസ്എഫ്‌ഐ പാഠം പഠിച്ചിട്ടില്ലെന്നും കൊടിയുടെ അർഥം അണികൾക്ക് നേതാക്കൾ പറഞ്ഞു കൊടുക്കണമെന്നും അരുൺ ബാബു എസ്എഫ്‌ഐ നേതൃത്വത്തോട് ആവശ്യപ്പെട്ടു.

പെൺകുട്ടിയെ ഉൾപ്പടെ എംജി സർവകലാശാലയിൽ വളഞ്ഞിട്ട് ആക്രമിക്കാൻ നേതൃത്വം കൊടുത്ത വിദ്യാഭ്യാസമന്ത്രിയുടെ സ്റ്റാഫ് അംഗം കെ.എം .അരുണിനെ പുറത്താക്കണമെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.

ഇന്നലെ അർധരാത്രിയാണ് എഐഎസ്എഫ് നേതാക്കൾക്കെതിരെ ഗാന്ധിനഗർ പൊലീസ് കേസെടുത്തത്. നേതാക്കൾ കടന്നുപിടിച്ചുവെന്ന എസ്എഫ്‌ഐ പ്രവർത്തകയുടെ പരാതിയിൽ നാലുപേർക്കെതിരെയും ജാതിപ്പേര് വിളിച്ചുവെന്ന മറ്റൊരു പ്രവർത്തകന്റെ പരാതിയിൽ മൂന്ന് പേർക്കെതിരെയുമാണ് കേസ്.

എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതിയിൽ ഇതേ വകുപ്പുകൾ ചുമത്തി 10 എസ്എഫ്‌ഐ നേതാക്കൾക്കെതിരെ ഇന്നലെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയുള്ള എസ്എഫ്‌ഐയുടെ പരാതി നീക്കം. സംഭവം നടന്ന് ഒരു ദിവസത്തിന് ശേഷമുള്ള പരാതിയുടെ വിശ്വാസ്യത എഐഎസ്എഫ് ചോദ്യം ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP