Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ശൂന്യാകാശത്തു നിന്ന് ഭൂമിയെ ആക്രമിക്കുന്ന ഹൈപ്പർസോണിക് മിസൈൽ ചൈന ഇറക്കിയപ്പോൾ ശൂന്യാകാശത്ത് അണുവായുധം നിർമ്മിക്കാൻ അമേരിക്ക; പരീക്ഷണങ്ങൾ ഞൊടിയിടയിൽ; ചൈനയുടെ ഹുങ്കിൽ ലോകം വീണ്ടും അണുവായുധ ഭീഷണിയിലേക്ക്

ശൂന്യാകാശത്തു നിന്ന് ഭൂമിയെ ആക്രമിക്കുന്ന ഹൈപ്പർസോണിക് മിസൈൽ ചൈന ഇറക്കിയപ്പോൾ ശൂന്യാകാശത്ത് അണുവായുധം നിർമ്മിക്കാൻ അമേരിക്ക; പരീക്ഷണങ്ങൾ ഞൊടിയിടയിൽ; ചൈനയുടെ ഹുങ്കിൽ ലോകം വീണ്ടും അണുവായുധ ഭീഷണിയിലേക്ക്

മറുനാടൻ ഡെസ്‌ക്‌

ഭൂമിയിൽ നിന്നും യുദ്ധം നക്ഷത്രങ്ങൾ വിളങ്ങുന്ന ബഹിരാകാശത്തേക്ക് മാറുമ്പോൾ, ശത്രുക്കളുടെ മുന്നിൽ പിടിച്ചു നിൽക്കാൻ പുതിയ ആയുധങ്ങൾ ആവശ്യം തന്നെയാണ്. എതിരാളികളായ ചൈനയും റഷ്യയും കൂടുതൽ ഉയരങ്ങളിൽ എത്തുന്നതിനു മുൻപ് ശൂന്യാകാശത്തും ആധിപത്യം ഉറപ്പിക്കുവാനുള്ള ഗവേഷണങ്ങൾക്കും പരീക്ഷണങ്ങൾക്കുമായി കൂടുതൽ ധനം അനുവദിക്കണമെന്ന് നാസ അമേരിക്കൻ ജനപ്രതിനിധികളോട് ആവശ്യപ്പെട്ടു. ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന റോക്കറ്റുകൾക്കാണ് ഇപ്പോൾ മുൻഗണന നൽകുന്നത്. ഇതുപയോഗിച്ച് മനുഷ്യനെ ചൊവ്വയിൽ എത്തിക്കുക എന്നതാണ് ഇപ്പോൾ നാസയുടെ ദൗത്യം.

ചൈനയുൾപ്പടെയുള്ള പല രാജ്യങ്ങളും അടുത്തകാലത്തായി ബഹിരാകാശ സാങ്കേതിക വിദ്യയിൽ ധാരാളം മുടക്കുമുതൽ നടത്തുന്നുണ്ട്. ചന്ദ്രനിലും ചൊവ്വ പോലുള്ള ഗ്രഹങ്ങളിലും ആധിപത്യം ഉറപ്പിക്കാൻ ഇവരൊക്കെ ആധുനിക സാങ്കേതിക വിദ്യയെ കൂട്ടുപിടിക്കുകയാണ്. ഈ മത്സരത്തിൽ ആഗോളാടിസ്ഥാനത്തിലുള്ള മുൻകൈ കാത്തുസൂക്ഷിക്കുവാൻ അമേരിക്ക അതിവേഗം നീങ്ങിയേ മതിയാകൂ എന്ന് നാസ വക്താവ് പറഞ്ഞു.

പുതിയ ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം ചൈന വിജയകരമായി നടത്തിയതിന്റെ പശ്ചാത്തലത്തിൽ അമേരിക്ക ഇനി ഇക്കാര്യത്തിൽ വേഗത വർദ്ധിപ്പിക്കേണ്ടതുണ്ട്. ഈ പുതിയ മിസൈൽ ബഹിരാകാശത്ത് ഭൂസമീപ ഭ്രമണപഥത്തിലൂടെ സഞ്ചരിച്ച് ഭൂമിയിലെ ലക്ഷ്യങ്ങളെ ആക്രമിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ നിലവിലുള്ള മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ഇതിനെ തടയാൻ ആയെന്നു വരില്ല. അതുകൊണ്ടു തന്നെ ബഹിരാകാശ സാങ്കേതിക വിദ്യയിൽ ആണവോർജ്ജത്തിന്റെ ഉപയോഗം വർദ്ധിപ്പിച്ചുകൊണ്ടുള്ള പദ്ധതികളാണ് നാസ തയ്യാറാക്കുന്നത്.

അതേസമയം, അമേരിക്കയും ഹൈപ്പർസോണിക് മിസൈലുകളുടെ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞയാഴ്‌ച്ച ഒരു റോക്കറ്റ് വഹിച്ചിരുന്ന ബൂസ്റ്റർ കേടായി ഇടയ്ക്ക് പരീക്ഷണങ്ങൾക്ക് തിരിച്ചടിയേറ്റെങ്കിലും പരീക്ഷണം മുൻപോട്ട് പോവുക തന്നെയാണ്. മേൽ ഭാഗത്തെ അന്തരീക്ഷത്തിൽ നിന്നും ലക്ഷ്യത്തിലേക്ക് തൊടുത്തുവിടാവുന്ന രീതിയിലുള്ള ഈ മിസൈലുകൾ മണിക്കൂറിൽ 6,200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കും.

അതിനിടയിൽ അമേരിക്കൻ നാവിക സേനയും കരസേനയും ഒരുമിച്ചു നടത്തിയ ഹൈപ്പർസോണിക് മിസൈൽ കംപോണന്റ്സിങ്ങ്റ്റെ പ്രോട്ടോടൈപ് പരീക്ഷണം വിജയകരമായി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആണവായുധത്തിലും ബഹിരാകാശത്തെ മേൽക്കോയ്മയിലും കടുത്ത മത്സരം മുറുകുന്നതിനിടയിൽ ഭൂമിയിലെ സ്ഥിതിഗതികളും കൂടുതൽ സംഘർഷഭരിതമാവുകയാണ്. തായ്വാനെ ആക്രമിക്കാൻ ചൈന തുനിഞ്ഞാൽ അമേരിക്ക ഇടപെടുമെന്ന് കഴിഞ്ഞ ദിവസം ജോ ബൈഡൻ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP