Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആൻ മരിയ കൈയക്ഷരം കൊണ്ട് ചിത്രമെഴുതി ; കൈയടിച്ച് മന്ത്രി വി ശിവൻകുട്ടി

ആൻ മരിയ കൈയക്ഷരം കൊണ്ട് ചിത്രമെഴുതി ; കൈയടിച്ച് മന്ത്രി വി ശിവൻകുട്ടി

സ്വന്തം ലേഖകൻ

ന്യൂയോർക്ക് ആസ്ഥാനമായ ഹാൻഡ് റൈറ്റിങ് ഫോർ ഹ്യൂമാനിറ്റി സംഘടിപ്പിച്ച മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥിനി ആന്മരിയ ബിജുവിന് അഭിനന്ദന കത്തയച്ച് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ആർട്ടിസ്റ്റിക് വിഭാഗത്തിലാണ് ആന്മരിയ ഒന്നാം സ്ഥാനം നേടിയത്. കോവിഡ് കാലത്തും മത്സരത്തിൽ പങ്കെടുക്കാൻ സന്നദ്ധത കാണിച്ച ആന്മരിയയുടെ പഠന കാലവും ജീവിതവും കൈയക്ഷരം പോലെതന്നെ മനോഹരമാകട്ടെ എന്ന് മന്ത്രി ആശംസിച്ചു.

13 നും 19 നും ഇടയിൽ പ്രായമുള്ള ടീനേജ് വിഭാഗത്തിലാണ് ആന്മരിയ ഒന്നാം സ്ഥാനം നേടിയത്. ജൂണിലായിരുന്നു മത്സരം. ഓൺലൈനായാണ് ആന്മരിയ മത്സരത്തിലേക്ക് അപേക്ഷ നൽകിയതും മത്സരിച്ചതും. നിരന്തരമായ പരിശ്രമത്തിലൂടെയാണ് മനോഹരമായ കൈയക്ഷരം ആന്മരിയ കരസ്ഥമാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP