Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചീരു, നമ്മുടെ കുഞ്ഞ് രാജകുമാരന് ഒരു വയസായി'; മകനെ ഉമ്മകൾകൊണ്ട് മൂടി മേഘ്‌ന; കുഞ്ഞിന്റെ പിറന്നാൾ ദിനത്തിൽ മനോഹര ചിത്രത്തിനൊപ്പം ഹൃദയം തൊടുന്ന കുറിപ്പുമായി മേഘ്‌ന രാജ്

ചീരു, നമ്മുടെ കുഞ്ഞ് രാജകുമാരന് ഒരു വയസായി'; മകനെ ഉമ്മകൾകൊണ്ട് മൂടി മേഘ്‌ന; കുഞ്ഞിന്റെ പിറന്നാൾ ദിനത്തിൽ മനോഹര ചിത്രത്തിനൊപ്പം ഹൃദയം തൊടുന്ന കുറിപ്പുമായി മേഘ്‌ന രാജ്

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: മകന്റെ ഒന്നാം പിറന്നാൾദിനത്തിൽ വികാരനിർഭര കുറിപ്പുമായി നടി മേഘന രാജ്. മകൻ റയാൻ രാജ് സർജക്ക് ഒരു വയസ്സു തികയുന്ന വേളയിലാണ് സമൂഹ മാധ്യമങ്ങളിൽ മേഘന മകന് ആശംസകൾ നേർന്നും അകാലത്തിൽ തന്നെ വിട്ടുപിരിഞ്ഞ പ്രിയതമനെ ഓർത്തും കുറിപ്പ് പങ്കുവെച്ചത്. കഴിഞ്ഞ വർഷം ജൂണിലായിരുന്നു മേഘ്നയുടെ ഭർത്താവും നടനുമായ ചിരഞ്ജീവിയുടെ അപ്രതീക്ഷിത വിയോഗം. ഭർത്താവ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുമ്പോൾ മൂന്നുമാസം ഗർഭിണിയായിരുന്നു മേഘന.

'നമ്മുടെ കുഞ്ഞ്...നമ്മുടെ ലോകം..നമ്മുടെ പ്രപഞ്ചം...നമ്മുടെ എല്ലാമെല്ലാം! ചിരൂ...നമ്മുടെ കുഞ്ഞുരാജകുമാരന് ഒരു വയസ്സായിരിക്കുന്നു. 'അമ്മാ നിർത്തൂ' എന്ന് പറയുന്നതുവരെ ഞാനവനെ ഇടിക്കും. പാരവശ്യം കൊണ്ട് ചുവന്നുതുടുക്കുന്നതുവരെ ഞാനവനെ ചേർത്തുപിടിക്കും. ഉമ്മകൾ കൊണ്ട് ശ്വാസംമുട്ടിക്കും. പിന്നീടും അവനെ ചുംബനങ്ങൾകൊണ്ടുമൂടും! നിന്നെ ഞാൻ അത്രയേറെ സ്‌നേഹിക്കുന്നു. വളരെ വേഗത്തിലാണ് നീ വളരുന്നത്! ഹാപ്പി ബർത്ത്‌ഡേ റയാൻ! അപ്പയും അമ്മയും നിന്നെ സ്‌നേഹിക്കുന്നു..' ഇൻസ്റ്റഗ്രാമിലെ കുറിപ്പിൽ മേഘന എഴുതി..

      View this post on Instagram

A post shared by Meghana Raj Sarja (@megsraj)

നിരവധി പേരാണ് കുഞ്ഞിന് ആശംസകളുമായി എത്തുന്നത്.ആരാധകർക്ക് മുന്നിൽ മകനെ ആദ്യമായി പരിചയപ്പെടുത്തിയത് ഇക്കഴിഞ്ഞ ഫെബ്രുവരി 14നായിരുന്നു. സമൂഹ മാധ്യമങ്ങളിൽ മേഘന അന്ന് എല്ലാവരുടെയും സ്‌നേഹത്തിന് നന്ദി പറഞ്ഞുകൊണ്ടുള്ള കുറിപ്പും പങ്കുവെച്ചിരുന്നു.

പ്രശസ്ത കന്നഡ നടൻ ശക്തി പ്രസാദിന്റെ കൊച്ചുമകനും തെന്നിന്ത്യൻ നടൻ അർജുൻ സർജയുടെ ബന്ധുവുമാണ് ചിരഞ്ജീവി സർജ്ജ. 2009ൽ പുറത്തിറങ്ങിയ വായുപുത്രയാണ് സർജയുടെ ആദ്യ ചിത്രം. ആട്ടഗര എന്ന സിനിമയിൽ മേഘ്‌നയും ചിരഞ്ജീവിയും ഒന്നിച്ച് അഭിനയിച്ചിരുന്നു. അവിടെ നിന്നാണ് ഇരുവരുടെയും പ്രണയം ആരംഭിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP