Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരുവനന്തപുരം മെഡിക്കൽ കോളേജ് വികസനത്തിന് 27.37 കോടിയുടെ ഭരണാനുമതി; മാസ്റ്റർ പ്ലാനിന്റെ ഭാഗമായി മെഡിക്കൽ കോളേജിൽ നടക്കുന്നത് 717 കോടി രൂപയുടെ വികസന പ്രവർത്തനം

തിരുവനന്തപുരം മെഡിക്കൽ കോളേജ് വികസനത്തിന് 27.37 കോടിയുടെ ഭരണാനുമതി; മാസ്റ്റർ പ്ലാനിന്റെ ഭാഗമായി മെഡിക്കൽ കോളേജിൽ നടക്കുന്നത് 717 കോടി രൂപയുടെ വികസന പ്രവർത്തനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിന്റെ വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായി 27,36,57,684 രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മാസ്റ്റർ പ്ലാനിന്റെ ഭാഗമായി മെഡിക്കൽ കോളേജിൽ 717 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്.

അടുത്തിടെ 2 ഐസിയുകളിലായി 100 ഐ.സി.യു. കിടക്കകൾ സജ്ജമാക്കിയിരുന്നു. എസ്എടി ആശുപത്രിയിൽ പീഡിയാടിക് കാർഡിയാക് സർജറി ആരംഭിക്കുന്നതിന്റെ ഭാഗമായി കുട്ടികൾക്ക് മാത്രമായി ഹൃദയ ശസ്ത്രക്രിയ യൂണിറ്റ് സജ്ജമാക്കി. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ആദ്യമായാണ് കുട്ടികൾക്കു മാത്രമായി ആധുനിക സംവിധാനത്തോടെയുള്ള ഹൃദയ ശസ്ത്രക്രിയാ തീയറ്റർ സ്ഥാപിച്ചത്.

പകർച്ചവ്യാധികൾ പ്രതിരോധിക്കുന്നതിനായി മെഡിക്കൽ കോളേജിൽ ഒരു പ്രത്യേക ബ്ലോക്ക് സ്ഥാപിക്കുന്നതാണ്. ഇതിനായി ബജറ്റിൽ 25 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇത് കൂടാതെയാണ് വിവിധ ഉപകരണങ്ങൾക്കും സംവിധാനങ്ങൾക്കുമായി ഈ തുക അനുവദിച്ചതെന്നും മന്ത്രി വ്യക്താക്കി.

3 അനസ്തീഷ്യ വർക്ക് സ്റ്റേഷൻ 30.90 ലക്ഷം, പോർട്ടബിൾ എക്കോ കാർഡിയോഗ്രാഫി സിസ്റ്റം 25 ലക്ഷം, ഹാർട്ട് ലങ്ങ് മെഷീൻ വിത്ത് ഹീറ്റർ കൂളർ യൂണിറ്റ് 90.20 ലക്ഷം, യൂറിയ ബ്രീത്ത് അനലൈസർ 10 ലക്ഷം, വെന്റിലേറ്റർ ഹൈ എൻഡ് 12 ലക്ഷം, വെന്റിലേറ്റർ പോർട്ടബിൾ 6.61 ലക്ഷം, വെന്റിലേറ്റർ 10 ലക്ഷം, വെന്റിലേറ്റർ ആൻഡ് ഹുമിഡിഫിയർ 26 ലക്ഷം, പീഡിയാട്രിക് പോർട്ടബിൾ വെന്റിലേറ്റർ 7.07 ലക്ഷം, 3 ഡി ലാപ്രോസ്‌കോപിക് സെറ്റ് 17 ലക്ഷം, ഓട്ടോമെറ്റിക് എലിസ പ്രൊസസർ 42.80 ലക്ഷം, ലോ ടെമ്പറേച്ചർ പ്ലാസ്മ സ്റ്റെറിലൈസർ 55 ലക്ഷം, ഓപ്പറേറ്റിങ് മൈക്രോസ്‌കോപ്പ് 14 ലക്ഷം, എം.ആർ.ഐ.

കമ്പാറ്റിബിൾ ട്രാൻസ്പോർട്ട് വെന്റിലേറ്റർ 15 ലക്ഷം, ഹൈഎൻഡ് മോണിറ്റർ 10 ലക്ഷം, ഹീമോഡയാലിസിസ് മെഷീൻ 10.59 ലക്ഷം, ഇഎംജി/എൻസിവി/ഇപി മെഷീൻ 14 ലക്ഷം, പോർട്ടബിൾ അൾട്രാസൗണ്ട് മെഷീൻ 10 ലക്ഷം, ഇലക്ട്രോ ഹൈട്രോളിക് ഓപ്പറേഷൻ ടേബിൾ 12 ലക്ഷം എന്നിങ്ങനെയാണ് തുകയനുവദിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP