Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജൈവവളങ്ങളുടെ ലഭ്യതക്കുറവ്; രാസവള വിലക്ക് നീക്കി ശ്രീലങ്ക; നപടി തേയിലെ ഉത്പാദനത്തിൽ അമ്പത് ശതമാനത്തോളം കുറവ് വന്നതോടെ

ജൈവവളങ്ങളുടെ ലഭ്യതക്കുറവ്; രാസവള വിലക്ക് നീക്കി ശ്രീലങ്ക; നപടി തേയിലെ ഉത്പാദനത്തിൽ അമ്പത് ശതമാനത്തോളം കുറവ് വന്നതോടെ

മറുനാടൻ മലയാളി ബ്യൂറോ

കൊളംബൊ: സമ്പൂർണ്ണ ജൈവകൃഷി എന്ന ലക്ഷ്യം പ്രഖ്യാപിച്ചുകൊണ്ട് രാസവളങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം ശ്രീലങ്ക പിൻവലിച്ചു. തേയില ഉത്പാദനത്തിലടക്കം 50 ശതമാനത്തോളം ഇടിവ് സംഭവിച്ച സാഹചര്യത്തിലാണ് നിരോധനം നീക്കിയത്. 2021 മെയ്യിലാണ് രാസവളങ്ങൾ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്.

രാസവളങ്ങൾക്ക് നിരോധനം പ്രഖ്യാപിച്ചെങ്കിലും ജൈവവളങങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ സർക്കാരിന് കഴിഞ്ഞില്ല. അതേസമയം ജൈവവളങ്ങൾ ലഭിക്കാതായതോടെ കാർഷിക മേഖല പ്രതിസന്ധിയിലായി. രാസവള നിരോധനം നിലനിൽക്കുമ്പോഴും ഇന്ത്യയിൽ നിന്ന് രാസവളങ്ങൾ ശ്രീലങ്കയിലേക്ക് കള്ളക്കടത്ത് നടത്തിയിരുന്നു. നിരോധനം നീക്കിയതോടെ ടൺ കണക്കിന് പൊട്ടാസ്യം ക്ലോറൈഡ് ലിത്വാനയിൽനിന്ന് കൊളംബോ തുറമുഖത്തെത്തിയിരുന്നു.

രാസവളം നിരോധിച്ചതോടെ അവശ്യ വസ്തുക്കളായ അരി, പഞ്ചസാര, ഉള്ളി എന്നിവയുടെ വില ദിനംപ്രതി വർധിക്കുകയായിരുന്നു. പഞ്ചസാര കിലോ 200 രൂപയാണ് മാർക്കറ്റ് വില എന്നത് ജനങ്ങളെ ദുരിതത്തിലാക്കി. മണ്ണെണ്ണ, എണ്ണ, പാചക വാതകം എല്ലാത്തിനും വിലകൂടി. ഒക്ടോബറിലെ തേയില വിളവ് ലാഭം കാണില്ലെന്നും പരാജയപ്പെടുമെന്നും വിലയിരുത്തി.

കറുവപട്ട, കുരുമുളക്, റബ്ബർ, ഏലം, ജാതി, വെറ്റില, കൊക്കോ, വനില തുടങ്ങി ആവശ്യമായ എല്ലാ കയറ്റുമതി ഉത്പന്നങ്ങളേയും പ്രതിസന്ധി ബാധിക്കുമെന്ന ആശങ്കയിലാണ് കർഷകരും വ്യാപാരികളും. ഈ സാഹചര്യത്തിലാണ് നിരോധനം നീക്കാൻ സർക്കാർ തീരുമാനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP