Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുളവുകാടിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഗുണ്ടാതലവനും പെൺസുഹൃത്തുക്കളും എത്തിയത് നിശാ പാർട്ടിയിൽ അടിച്ചു പൊളിക്കാൻ; ഗ്രാന്റ് ഹയാറ്റിലെ പാർട്ടിക്കൊടുവിൽ കൈയേറ്റവും അസഭ്യം പറച്ചിലും; കേസായപ്പോൾ രക്ഷിച്ചത് പുരാവസ്തു തട്ടിപ്പുകാരൻ; മോൻസൺ മാവുങ്കലിന്റെ സൗഹൃദ പട്ടിക ബെഹ്‌റയിൽ നിന്ന് ഓംപ്രകാശിലേക്ക് എത്തുമ്പോൾ

മുളവുകാടിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഗുണ്ടാതലവനും പെൺസുഹൃത്തുക്കളും എത്തിയത് നിശാ പാർട്ടിയിൽ അടിച്ചു പൊളിക്കാൻ; ഗ്രാന്റ് ഹയാറ്റിലെ പാർട്ടിക്കൊടുവിൽ കൈയേറ്റവും അസഭ്യം പറച്ചിലും; കേസായപ്പോൾ രക്ഷിച്ചത് പുരാവസ്തു തട്ടിപ്പുകാരൻ; മോൻസൺ മാവുങ്കലിന്റെ സൗഹൃദ പട്ടിക ബെഹ്‌റയിൽ നിന്ന് ഓംപ്രകാശിലേക്ക് എത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുളവുകാടുള്ള പഞ്ചനക്ഷത്ര ഹോട്ടലായ ഗ്രാന്റ് ഹയാറ്റ് ഹോട്ടലിൽ യുവതിക്ക് നേരെ 2019 ഓഗസ്റ്റിലാണ് കയ്യേറ്റ ശ്രമം ഉണ്ടായത്. രാത്രി നടന്ന നിശാപാർട്ടിക്കിടെയാണ് സംഭവം. കുപ്രസിദ്ധ ഗുണ്ടാതലവനായ ഓംപ്രകാശും കൂട്ടാളികളുമാണ് യുവതിക്ക് നേരെ കയ്യേറ്റ ശ്രമം നടത്തിയത്. രാത്രി പതിനൊന്നു മണിയോടെയായിരുന്നു സംഭവം. ഈ കേസിൽ ഓംപ്രകാശിനെ പൊലീസ് പിടികൂടിയിരുന്നില്ല. ഇതിന് കാരണം മോൻസൺ മാവുങ്കലാണെന്ന് വെളിപ്പെടുത്തൽ. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിൽ ഓംപ്രകാശ് തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ഇതോടെ മോൻസണ് എല്ലാ മേഖലയിലും ബന്ധങ്ങൾ ഉണ്ടെന്ന് വെളിപ്പെടുകയാണ്. ബെഹ്‌റ മുതൽ ഓംപ്രകാശ് വരെ നീളുന്ന പട്ടിക.

നിശാപാർട്ടിക്കിടെ ഓംപ്രകാശും സംഘവും യുവതിക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. ഓംപ്രകാശാണ് യുവതിയെ കടന്നുപിടിക്കാൻ ശ്രമിച്ചത്. ഓം പ്രകാശിനും സുഹൃത്തുക്കൾക്കും എതിരെയാണ് യുവതി പരാതി നൽകിയത്. പരാതിയെ തുടർന്ന് ഓംപ്രകാശിനും കൂട്ടാളികൾക്കുമെതിരെ മുളവുകാട് പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തി. സ്ത്രീത്വത്തെ അപമാനിക്കുന്ന വകുപ്പുകൾ അടക്കം ചുമത്തിയാണ് കേസ് എടുത്തത്. എന്നാൽ ഓംപ്രകാശിനെ അറസ്റ്റ് ചെയ്യാനായിട്ടില്ല. സിപിഎമ്മുമായി അടുത്ത ബന്ധമുള്ള ഗുണ്ടാ നേതാവാണ് ഓംപ്രകാശ്. അതുകൊണ്ടു തന്നെ രാഷ്ട്രീയ ഇടപെടലുകളിലേക്ക് സംശയമെത്തി. ഇതിനിടെയാണ് മോൻസൺ മാവുങ്കലാണ് തന്നെ രക്ഷിച്ചതെന്ന് ഓംപ്രകാശ് തന്നെ പറയുന്നത്.

പോൾ മുത്തൂറ്റ് വധക്കേസിൽ ആരോപണവിധേയനായ ശേഷം ഒരിടവേളയ്ക്ക് ശേഷമാണ് ഓം പ്രകാശ് അന്ന് ചർച്ചകളിൽ എത്തിയത്. നിരവധി കൊലപാതക കേസുകളിൽ പ്രതിയായി. ശിക്ഷയുടെ ഭാഗമായി കണ്ണൂർ സെന്റ്ട്രൽ ജയിലിലുമായിരുന്നു. കേസുകളിലെല്ലാം മേൽകോടതി ഓംപ്രാകാശിന് അനുകൂലമായ തീരുമാനം എടുത്തു. ഇതോടെയാണ് പുറത്തിറങ്ങിയത്. ഗ്രാന്റ് ഹയാത്തിലെ നിശാപാർട്ടിയിൽ ഓം പ്രകാശിനും കൂട്ടാളികൾക്കൊപ്പമായിരുന്നു യുവതി. ഈ ഘട്ടത്തിലാണ് കയ്യേറ്റ ശ്രമം നടന്നത്. ഓം പ്രകാശിനും സുഹൃത്തുക്കൾക്കും നേരെയാണ് യുവതി മൊഴി നൽകിയിത്. പരാതി ലഭിച്ചതിനെ തുടർന്ന് മുളവുകാട് പൊലീസ് യുവതിയുടെ മൊഴിയെടുത്തു. പക്ഷേ അന്വേഷണം നടന്നില്ല.

യുവതിയുടെ മൊഴിയിൽ നിന്ന് മനസിലായ കാര്യം ഓംപ്രകാശുമായി യുവതിക്ക് മുൻപ് അടുപ്പമുണ്ടായിരുന്നു എന്നാണ്. ഈ അടുപ്പത്തിന്നിടയിലെ പ്രശ്നങ്ങളാണ് യുവതിക്ക് നേരെയുള്ള ആക്രമണത്തിൽ കലാശിച്ചത്. യുവതി ഇനിയും കാര്യങ്ങൾ വെളിപ്പെടുത്തേണ്ടതുണ്ട്. അതുകൂടി മനസിലാക്കിയാലേ മുന്നോട്ടു പോകാൻ കഴിയൂ. പക്ഷെ യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിനെ തുടർന്ന് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും അന്വേഷണം മുന്നോട്ടു നീക്കുകയും ചെയ്തിട്ടുണ്ട്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് ഈ കേസിൽ നടപടികളുമായി മുന്നോട്ടു പോകും. ഗൗരവമായി തന്നെ ഈ കേസ് പൊലീസ് കാണുന്നുണ്ട്-ഇങ്ങനെയായിരുന്നു അന്ന് എസ് ഐ മറുനാടനോട് പ്രതികരിച്ചത്. പക്ഷേ ഈ കേസ് ഒതുക്കി തീർത്തു.

പോൾ മുത്തൂറ്റ് കൊലപാതക കേസോടെയാണ് ഗുണ്ടാ തലവന്മാരായ ഓംപ്രകാശും പുത്തൻപാലം രാജേഷുമൊക്കെ കേരളത്തിന്റെ സവിശേഷ ശ്രദ്ധയിലേക്ക് വരുന്നത്. ഓം പ്രകാശും പുത്തൻപാലം രാജേഷും ഒപ്പമുണ്ടായിരിക്കെയാണ് മറ്റൊരു ഗുണ്ടാ തലവനായ കാരി സതീഷ് മുത്തൂറ്റ് പോൾ എം ജോർജിനെ വെട്ടിക്കൊല്ലുന്നത്. മുത്തൂറ്റ് സാമ്രാജ്യത്തിന്റെ അധിപന്റെ മകന്റെ മരണം കേരളത്തിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഈ കേസിൽ പക്ഷെ ഓംപ്രകാശിനെ സിബിഐ കുറ്റവിമുക്തനാക്കുകയായിരുന്നു. അതിനു ശേഷം ഓംപ്രകാശ് വാർത്തകളിൽ വിരളമായേ പ്രത്യക്ഷപ്പെടാറുള്ളൂ. മാധ്യമ ശ്രദ്ധ തന്നിൽ പതിക്കുന്നത് പ്രവർത്തനങ്ങൾക്ക് വിഘാതമാകുമെന്ന തിരിച്ചറിവിനെ തുടർന്നാണ് ഓം പ്രകാശ് പ്രശ്നങ്ങളിൽ നിന്ന് ഒഴിഞ്ഞു നിന്നത് എന്നാണ് സൂചനകൾ.

കൊച്ചിയിലെ അതിപ്രശസ്തമായ പഞ്ച നക്ഷത്ര ഹോട്ടലാണ് മുളവുകാടുള്ള ഗ്രാന്റ് ഹയാറ്റ്. കായലുകൾക്കൊണ്ട് ചുറ്റപ്പെട്ട ബോൾഗാട്ടിയിലാണ് ഗ്രാന്റ് ഹയാറ്റ് സ്ഥിതി ചെയ്യുന്നത്. ഏതു റൂമിലിരുന്നും കൊച്ചി നഗരവും കായലും വീക്ഷിക്കാവുന്ന വിധത്തിലാണ് ഹയാറ്റിന്റെ നിർമ്മാണം. ആഡംബര സമൃദ്ധമായ 264 റൂമുകൾ ഈ ഹോട്ടലിലുണ്ട്. ഒപ്പം 38 സ്യൂട്ട്സും നാല് വില്ലകളും സ്വിമ്മിങ് പൂളുമൊക്കെ അടങ്ങുന്നതാണ് ഈ ഹോട്ടൽ.

ഇരുപത്തിനാലു മണിക്കൂറും ഫങ്ങ്ഷൻ ചെയ്യുന്ന ജിമ്മും, ബിസിനസ് സെന്ററും ഔട്ട് ഡോർ പൂളും സ്പായും റെസ്റ്റോറനറും ഒക്കെ അടങ്ങുന്ന പൂൾ കൊച്ചിയിലെ വമ്പന്മാരുടെ കേളീവിഹാരമാണ്. ഇവിടെ ഓംപ്രകാശ് പോലുള്ള ഗുണ്ടാ തലവന്മാരുടെ സാന്നിധ്യമുണ്ടെന്ന കാര്യം കൊച്ചിയിലെ ഈ നക്ഷത്ര ഹോട്ടൽ കേന്ദ്രമാക്കുന്ന ബിസിനസ് ഐക്കണുകളെ നടുക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP