Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഗൃഹപാഠം ചെയ്യാത്തതിന് വിദ്യാർത്ഥിയെ അദ്ധ്യാപകൻ ക്രൂരമായി മർദ്ദിച്ചു; രാജസ്ഥാനിൽ ഏഴാം ക്ലാസുകാരന് ദാരുണ മരണം

ഗൃഹപാഠം ചെയ്യാത്തതിന് വിദ്യാർത്ഥിയെ അദ്ധ്യാപകൻ ക്രൂരമായി മർദ്ദിച്ചു; രാജസ്ഥാനിൽ ഏഴാം ക്ലാസുകാരന് ദാരുണ മരണം

സ്വന്തം ലേഖകൻ

ചുരു: ഗൃഹപാഠം ചെയ്യാത്തതിന് അദ്ധ്യാപകൻ ക്രൂരമായി മർദ്ദിച്ച ഏഴാം ക്ലാസ്സുകാരൻ അതിദാരുണമായി മരിച്ചു. രാജസ്ഥാനിലെ ചുരു ജില്ലയിലെ സലാസർ ഗ്രാമത്തിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. പതിമ്മൂന്നുകാരനായ ഗണേശാണ് കൊല്ലപ്പെട്ടത്. ഗൃഹപാഠം ചെയ്യാതെ സ്‌കൂളിലെത്തിയ കുട്ടിയെ അദ്ധ്യാപകൻ യാതൊരു ദയയുമില്ലാതെ ക്രൂരമായി മർദ്ദിക്കുക ആയിരുന്നു.

വിദ്യാർത്ഥിയുടെ അച്ഛൻ ഓംപ്രകാശിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അദ്ധ്യാപകൻ മനോജിനെതിരേ കേസെടുത്തതായി സലാസർ എസ്.എച്ച്.ഒ. സന്ദീപ് വിഷ്‌നോയ് പറഞ്ഞു. ബുധനാഴ്ച രാവിലെയാണ് സംഭവം. ഗണേശ് ഗൃഹപാഠംചെയ്തില്ലെന്നാണ് മനോജ് ആദ്യം അച്ഛനെ വിളിച്ചറിയിച്ചത്. പിന്നീട് കുട്ടി അബോധാവസ്ഥയിലാണെന്നുപറഞ്ഞ് വീണ്ടും വിളിച്ചു. അബോധാവസ്ഥയിലായ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടം നടപടികൾക്കുശേഷം വ്യാഴാഴ്ച മൃതദേഹം സംസ്‌കരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP