Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തന്നെ വിലക്കിയ ട്വിറ്റിന് എട്ടിന്റെ പണിയുമായി ഡൊണാൾഡ് ട്രംപ്; ട്രൂത്ത് സോഷ്യൽ എന്ന പേരിൽ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം അവതരിപ്പിക്കും; ആപ്പ് യാഥാർത്ഥ്യമാക്കുന്നത് ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ; തന്റെ ആശയങ്ങൾ പങ്കുവെക്കുന്നതനും ട്വിറ്ററിന് തിരിച്ചടി നൽകുന്നതിനും കാത്തിരിക്കുകയാണെന്ന് ട്രംപ്

തന്നെ വിലക്കിയ ട്വിറ്റിന് എട്ടിന്റെ പണിയുമായി ഡൊണാൾഡ് ട്രംപ്; ട്രൂത്ത് സോഷ്യൽ എന്ന പേരിൽ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം അവതരിപ്പിക്കും; ആപ്പ് യാഥാർത്ഥ്യമാക്കുന്നത് ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ; തന്റെ ആശയങ്ങൾ പങ്കുവെക്കുന്നതനും ട്വിറ്ററിന് തിരിച്ചടി നൽകുന്നതിനും കാത്തിരിക്കുകയാണെന്ന് ട്രംപ്

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ങ്ടൺ: തന്നെ വിലക്കിയ ട്വിറ്ററിന് എട്ടിന്റെ പണിയുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രുത്ത് സോഷ്യൽ എന്ന പേരിൽ സ്വന്തം പ്ലാറ്റ് ഫോം നിർമ്മിച്ചാണ് ട്രംപിന്റെ മധുര പ്രതികാരം.ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പ് ആണ് 'ട്രൂത്ത് സോഷ്യൽ' എന്നപേരിൽ പ്ലാറ്റ് ഫോം ആരംഭിക്കുന്നത്.

ബുധനാഴ്ചയാണ് ഇതു സംബന്ധിച്ച് ട്രംപ് പ്രഖ്യാപനം നടത്തിയത്.ട്രൂത്ത് സോഷ്യലിലൂടെ തന്റെ ആശയങ്ങൾ പങ്കുവെക്കുന്നതിനും ടെക്നോളജി ഭീമന് (ട്വിറ്റർ) തിരിച്ചടി നൽകുന്നതിനും കാത്തിരിക്കുകയാണെന്ന് ട്രംപ് പ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. അടുത്ത വർഷത്തിന്റെ ആദ്യ പാദത്തിൽത്തന്നെ അമേരിക്കയിൽ ട്രൂത്ത് സോഷ്യൽ തുടക്കംകുറിക്കും. ആപ്പിന്റെ ബീറ്റ വെർഷൻ അടുത്ത മാസം അവതരിപ്പിക്കും.

കഴിഞ്ഞ ജനുവരിയിൽ ട്രംപിന്റെ അക്കൗണ്ട് ട്വിറ്റർ റദ്ദാക്കിയ സാഹചര്യത്തിലാണ് ട്രംപ് സ്വന്തമായി പുതിയ പ്ലാറ്റ്ഫോം ആരംഭിക്കുന്നത്.പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടതിനു പിന്നാലെ അരങ്ങേറിയ ട്രംപ് അനുകൂല പ്രക്ഷോഭത്തിന്റ സാഹചര്യത്തിലാണ് ട്രംപിന്റെ ട്വീറ്റുകളുടെ പേരിൽ ട്വിറ്റർ അദ്ദേഹത്തിന്റെ അക്കൗണ്ട് സ്ഥിരമായി റദ്ദാക്കിയത്.യുഎസ് കാപിറ്റോളിൽ ട്രംപ് അനുകൂലികൾ നടത്തിയ സംഘർഷത്തിനു പിന്നാലെയാണ് ട്രംപിന്റെ ട്വിറ്റർ, ഫേസ്‌ബുക്ക് അക്കൗണ്ട് പൂട്ടിയത്. കലാപത്തെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകളാണ് നടപടിക്ക് കാരണമായത്.

അതിനു ശേഷം പലതവണ താൻ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുമായി വരുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഒരു ബ്ലോഗും ട്രംപ് തുടങ്ങിയിരുന്നു. എന്നാൽ ഇതിലേക്ക് ആളുകൾ വരാഞ്ഞതോടെ ഇത് താൽക്കാലികമായി പ്രവർത്തനം നിർത്തി. വമ്പൻ ടെക് കമ്പനികളോട് കിടപിടിക്കാൻ ആരാണുള്ളതെന്നാണ് എല്ലാവരും ചോദിക്കുന്നതെന്നും ഞങ്ങൾ ഉടൻ തന്നെ അത് ചെയ്യുമെന്നുമാണ് ട്രംപ് പ്രതികരിച്ചിരിക്കുന്നത്.

താലിബാന് ട്വിറ്ററിൽ വലിയ സാന്നിധ്യം ഉള്ള ലോകത്താണ് നാം ജീവിക്കുന്നത്. എന്നിട്ടും നിങ്ങളുടെ പ്രിയപ്പെട്ട അമേരിക്കൻ പ്രസിഡന്റിനെ നിശബ്ദനാക്കിയിരിക്കുകയാണ്, ട്രംപ് പറഞ്ഞു. ട്രംപിനെ ട്വിറ്റർ ആജീവാനാന്തം വിലക്കുകയാണുണ്ടായത്. അതേസമയം രണ്ട് വർഷത്തേക്ക് ട്രംപിന്റെ അക്കൗണ്ട് ചെയ്യാനായിരുന്നു ഫേസ്‌ബുക്കിന്റെ തീരുമാനം.തനിക്കെതിരേ നിയന്ത്രണ നടപടികൾ സ്വീകരിക്കുന്നതിൽ പ്രതിഷേധിച്ച് ഫേയ്സ്ബുക്ക്, ഗൂഗിൾ എന്നിവയും ട്രംപ് ഉപേക്ഷിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP