Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബെവ് കോ ഔട്ട് ലെറ്റിന് മുമ്പിൽ ക്യൂ ഒഴിവാക്കണമെന്ന് ഹൈക്കോടതി; പരിഷ്‌കാരങ്ങൾ ഒരു കാലിലെ മന്ത് മറ്റേ കാലിൽ വെച്ചതു പോലെ ആകരുതെന്നും വിമർശനം

ബെവ് കോ ഔട്ട് ലെറ്റിന് മുമ്പിൽ ക്യൂ ഒഴിവാക്കണമെന്ന് ഹൈക്കോടതി; പരിഷ്‌കാരങ്ങൾ ഒരു കാലിലെ മന്ത് മറ്റേ കാലിൽ വെച്ചതു പോലെ ആകരുതെന്നും വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബെവ് കോ വിഷയത്തിൽ സംസ്ഥാന സർക്കാറിനെതിരെ ഹൈക്കോടതി. ബെവ് കോയിലെ പരിഷ്‌കാരങ്ങൾ ഒരു കാലിലെ മന്ത് മറ്റേ കാലിൽ വെച്ചതു പോലെ ആകരുതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ബെവ് കോ ഔട്ട് ലെറ്റുകൾക്ക് മുമ്പിലെ ക്യൂ സംബന്ധിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

ബെവ് കോ ഔട്ട് ലെറ്റുകൾ വീടുകൾക്ക് മുമ്പിൽ സ്ഥാപിക്കുന്നത് ആർക്കും താൽപര്യമുള്ള കാര്യമല്ല. അതുകൊണ്ട് നയപരമായ തീരുമാനം എടുത്ത് വേണം ഔട്ട് ലെറ്റുകൾ സ്ഥാപിക്കേണ്ടത്.ബെവ് കോ ഔട്ട് ലെറ്റിന് മുമ്പിൽ ആളുകൾ ക്യൂ നിൽക്കേണ്ട സാഹചര്യം ഒഴിവാക്കണം. മറ്റ് കടകളിലെ പോലെ കയറാനും ഇറങ്ങാനുമുള്ള സൗകര്യം വേണം. ഈ വിഷയത്തിൽ നവംബർ ഒമ്പതിന് മുമ്പ് നിലപാട് അറിയിക്കാൻ സർക്കാറിനോട് ഹൈക്കോടതി നിർദേശിച്ചു.

അതേസമയം, മദ്യശാലകൾ മാറ്റി സ്ഥാപിച്ചെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP