Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോവിഡ് വാക്‌സിനേഷൻ 100 കോടി കടന്നു;ചൈനയ്ക്ക് ശേഷം നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ രാജ്യം;നൂറുകോടി പിന്നിട്ടത് 275 ദിവസങ്ങൾ കൊണ്ട്; ചരിത്രനേട്ടം ആഘോഷമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ; അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന

കോവിഡ് വാക്‌സിനേഷൻ 100 കോടി കടന്നു;ചൈനയ്ക്ക് ശേഷം നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ രാജ്യം;നൂറുകോടി പിന്നിട്ടത് 275 ദിവസങ്ങൾ കൊണ്ട്; ചരിത്രനേട്ടം ആഘോഷമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ; അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വാക്‌സീൻ എടുത്തവരുടെ എണ്ണം 100 കോടി കഴിഞ്ഞു. 9 മാസം കൊണ്ടാണ് 100 കോവിഡ് വാക്‌സീൻ ഡോസുകൾ എന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. ഇന്ന് 14 ലക്ഷത്തിലേറെ ഡോസുകൾ വിതരണം ചെയ്തു.ഇന്ന് രാവിലെ 9.47-ഓടെ രാജ്യത്ത് നൽകിയ വാക്സിൻ ഡോസുകളുടെ എണ്ണം 100 കോടി പൂർത്തിയാക്കി. ചൈനയ്ക്ക് ശേഷം നൂറ് കോടി വാക്സിനേഷൻ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. 275 ദിവസങ്ങൾ കൊണ്ടാണ് രാജ്യം ഈ നേട്ടം കൈവരിച്ചത്. 18 വയസിന് മുകളിലുള്ളവരിൽ 75 ശതമാനം പേർക്ക് ആദ്യ ഡോസും 31 ശതമാനം പേർക്ക് രണ്ട് ഡോസും നൽകി.

വാക്‌സിനേഷനിൽ ചരിത്രം കുറിച്ച സാഹചര്യത്തിൽ വലിയ ആഘോഷ പരിപാടികൾക്കാണ് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി ആർഎംഎൽ ആശുപത്രിയിൽ സന്ദർശനം നടത്തി.ട്രെയിനുകളിലും വിമാനങ്ങളിലും കപ്പലുകളിലും ഉച്ചഭാഷിണികളിലൂടെ വാക്സിനേഷൻ നൂറ് കോടി കടക്കുന്നതിന്റെ അറിയിപ്പുകൾ ജനങ്ങളിലേക്കെത്തിക്കാൻ വേണ്ട നടപടികൾ കേന്ദ്രസർക്കാർ പൂർത്തിയാക്കിക്കഴിഞ്ഞു.

യോഗ്യതയുള്ള എല്ലാവരും കാലതാമസം കൂടാതെ കുത്തിവെപ്പ് എടുക്കണമെന്നും 'ചരിത്രപരമായ' ഈ യാത്രയിൽ എല്ലാവരും അവരുടേതായ കൈയൊപ്പ് ചാർത്തണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ അഭ്യർത്ഥിച്ചു. ഇന്ന് ചെങ്കോട്ടയിൽ നടക്കുന്ന ചടങ്ങിൽ ഗായകൻ കൈലാഷ് ഖേർ തയാറാക്കിയ ഒരു ഗാനവും ഒരു വീഡിയോയും അദ്ദേഹം പുറത്തിറക്കും. 1400 കിലോഗ്രാമോളം ഭാരം വരുന്ന ഏറ്റവും വലിയ ദേശീയ പതാകയാണ് ചെങ്കോട്ടയിൽ നടക്കുന്ന ചടങ്ങിൽ ഉയർത്തുക.

സെക്കന്റിൽ 700 ഡോസ് വാക്സിൻ ഡോസുകളാണ് രാജ്യത്ത് നൽകിക്കൊണ്ടിരിക്കുന്നത്. അതിനാൽ തന്നെ നൂറ് കോടി തികയ്ക്കുന്ന വ്യക്തിയെ കണ്ടെത്താൻ പ്രയാസമായിരിക്കുമെന്ന് ദേശീയ ആരോഗ്യ അഥോറിറ്റി മേധാവി ആർ. എസ്. ശർമ്മ ദേശീയ മാധ്യമത്തോട് പറഞ്ഞു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,454 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട്‌ െചയ്തതായി േകന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 3,34,95,808 പേരാണ് രോഗമുക്തരായത്. രോഗമുക്തി നിരക്ക് 98.15 ശതമാനം. നിലവിൽ 1,78,831 പേരാണ് ചികിത്സയിലുള്ളത്. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.34 ശതമാനവും പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.48 ശതമാനവുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP