Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രതിപക്ഷം പറയുന്നത് കേൾക്കാതിരിക്കാൻ ഓഡിയോ മ്യൂട്ട് ചെയ്യുന്ന ഓൺലൈൻ യോഗം; കാലിക്കറ്റ് സർവകലാശാലയിലെ ഫിലോസഫി വിഭാഗത്തിൽ സജ്‌നേഷ് എന്നയാൾ ജോലി ചെയ്യുന്നില്ലെന്നു ബ്രണ്ണൻ കോളേജ് അദ്ധ്യാപകൻ; കണ്ണൂർ സർവ്വകലാശാലയിലെ പദവി മുഖ്യമന്ത്രിയുടെ പഴ്‌സനൽ സ്റ്റാഫ് ഡോ സജ്‌നേഷ് രാജിവച്ച കഥ

പ്രതിപക്ഷം പറയുന്നത് കേൾക്കാതിരിക്കാൻ ഓഡിയോ മ്യൂട്ട് ചെയ്യുന്ന ഓൺലൈൻ യോഗം; കാലിക്കറ്റ് സർവകലാശാലയിലെ ഫിലോസഫി വിഭാഗത്തിൽ സജ്‌നേഷ് എന്നയാൾ ജോലി ചെയ്യുന്നില്ലെന്നു ബ്രണ്ണൻ കോളേജ് അദ്ധ്യാപകൻ; കണ്ണൂർ സർവ്വകലാശാലയിലെ പദവി മുഖ്യമന്ത്രിയുടെ പഴ്‌സനൽ സ്റ്റാഫ് ഡോ സജ്‌നേഷ് രാജിവച്ച കഥ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: മുഖ്യമന്ത്രിയുടെ പഴ്‌സനൽ സ്റ്റാഫ് അംഗം ഡോ.ഇ.വി.സജ്‌നേഷ് കണ്ണൂർ സർവകലാശാലയുടെ ഫിലോസഫി പഠന ബോർഡിൽ നിന്നു രാജി വച്ചത് വിവാദങ്ങൾ ഒഴിവാക്കാൻ. . കാലിക്കറ്റ് സർവകലാശാല ഫിലോസഫി വിഭാഗം അദ്ധ്യാപകനെന്ന നിലയിലാണു സജ്‌നേഷിനെ പഠനബോർഡിൽ ഉൾപ്പെടുത്തിയിരുന്നത്.

യോഗ്യതയില്ലാത്തവരെ കണ്ണൂർ സർവകലാശാലയുടെ പഠനബോർഡുകളിൽ ഉൾപ്പെടുത്തിയെന്ന ആക്ഷേപം ഉയർന്നിരുന്നു. കാലിക്കറ്റ് സർവകലാശാലയിലെ ഫിലോസഫി വിഭാഗത്തിൽ സജ്‌നേഷ് എന്നയാൾ ജോലി ചെയ്യുന്നില്ലെന്നു തലശ്ശേരി ബ്രണ്ണൻ കോളജ് അദ്ധ്യാപകനായ ഡോ.ദിലീപ് രാജ്, ഇന്നലെ ഓൺലൈനായി ചേർന്ന അക്കാദമിക് കൗൺസിലിൽ അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞിരുന്നു. ഇത് പുതിയ ചർച്ചകൾക്ക് വഴിവച്ചു.

ഇയാളെ നീക്കം ചെയ്തില്ലെങ്കിൽ അക്കാദമിക് കൗൺസിൽ അംഗത്വം രാജി വയ്ക്കുമെന്നും പ്രമേയ ചർച്ചയ്ക്കിടയിൽ ദിലീപ് രാജ് വ്യക്തമാക്കി. ഇതിനു മറുപടിയായാണ്, മുഖ്യമന്ത്രിയുടെ പഴ്‌സനൽ സ്റ്റാഫെന്ന നിലയിലുള്ള തിരക്കുകൾ പരിഗണിച്ചു സജ്‌നേഷ് രാജി വച്ച കാര്യം ഭരണപക്ഷത്തു നിന്നുള്ള അംഗങ്ങൾ അക്കാദമിക് കൗൺസിലിനെ അറിയിച്ചത്.

അടിസ്ഥാന യോഗ്യതയില്ലാത്തവരെ തിരുകിക്കയറ്റുന്നതൊഴിവാക്കാൻ, പഠനബോർഡ് അംഗങ്ങളുടെ യോഗ്യത സംബന്ധിച്ചു കൃത്യമായ മാനദണ്ഡം വേണമെന്ന് അക്കാദമിക് കൗൺസിൽ യോഗത്തിലെ അധ്യക്ഷ പ്രസംഗത്തിനിടെ വൈസ് ചാൻസലർ പ്രഫ.ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. ഭരണപക്ഷത്തു നിന്നുള്ള ചിലർ ഇതിനെ എതിർത്തു.

എന്നാൽ, പഠന ബോർഡുകളിലെ 68 പേർക്കു യോഗ്യതയില്ലെന്നതിനു തെളിവുണ്ടെന്നും ഈ വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും പ്രതിപക്ഷത്തു നിന്നുള്ള അംഗം ഡോ.ഷിനോ പി.ജോസ് പറഞ്ഞു. ഇതോടെ, പ്രതിപക്ഷാംഗങ്ങൾ പറയുന്നതു മറ്റുള്ളവർ കേൾക്കാത്ത വിധത്തിൽ, ഓഡിയോ സംവിധാനം മ്യൂട്ട് (നിശ്ശബ്ദമാക്കൽ) ചെയ്തതായി ആക്ഷേപമുണ്ട്. അങ്ങനെ ഓൺലൈൻ യോഗവും വിവാദമാകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP