Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്ലാസിലെ 40 വിദ്യാർത്ഥിനികളുടെയും അഞ്ച് അദ്ധ്യാപികമാരുടെയും ചിത്രങ്ങൾ ഫോൺ നമ്പർ അടക്കം ഡേറ്റിങ് ആപ്പിൽ പോസ്റ്റ് ചെയ്ത ശേഷം നിരവധ പേരുമായി ചാറ്റ് ചെയ്തു; വഴക്കു പറഞ്ഞ അദ്ധ്യാപകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; സോഷ്യൽ മീഡിയയിൽ നാറ്റിച്ചു; പൊലീസ് വെറുതെ വിട്ടത് പ്ലസ് വൺ വിദ്യാർത്ഥിയെ

ക്ലാസിലെ 40 വിദ്യാർത്ഥിനികളുടെയും അഞ്ച് അദ്ധ്യാപികമാരുടെയും ചിത്രങ്ങൾ ഫോൺ നമ്പർ അടക്കം ഡേറ്റിങ് ആപ്പിൽ പോസ്റ്റ് ചെയ്ത ശേഷം നിരവധ പേരുമായി ചാറ്റ് ചെയ്തു; വഴക്കു പറഞ്ഞ അദ്ധ്യാപകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; സോഷ്യൽ മീഡിയയിൽ നാറ്റിച്ചു; പൊലീസ് വെറുതെ വിട്ടത് പ്ലസ് വൺ വിദ്യാർത്ഥിയെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഓൺലൈൻ ക്ലാസിനിടെ സഹപാഠികളായ വിദ്യാർത്ഥിനികളുടെയും അദ്ധ്യാപികമാരുടെയും ചിത്രം പകർത്തി അശ്ലീല സൈറ്റിൽ പോസ്റ്റ് ചെയ്തത് പ്ലസ് വൺ വിദ്യാർത്ഥിയെന്ന് പൊലീസ്. കനേഡിയൻ അശ്ലീല വെബ്സൈറ്റിൽ ചിത്രങ്ങളും ഫോൺ നമ്പരും പോസ്റ്റ് ചെയ്ത ശേഷം നിരവധി പേരുമായി ഈ ചിത്രങ്ങൾ ഉപയോഗിച്ച് ചാറ്റ് ചെയ്ത സഹപാഠിയെയാണ് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ വിട്ടയയ്ക്കുകയും ചെയ്തു.

ക്ലാസിലെ 40 വിദ്യാർത്ഥിനികളുടെയും അഞ്ച് അദ്ധ്യാപികമാരുടെയും ചിത്രങ്ങളണ് വിദ്യാർത്ഥി പകർത്തി അശ്ലീല വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തത്. ഈ വിദ്യാർത്ഥിയെ വഴക്കു പറഞ്ഞതിന് അദ്ധ്യാപകനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. എന്നിട്ടും ഈ കുട്ടിയ്‌ക്കെതിരെ ഗുരുതര കുറ്റങ്ങൾ ചുമത്തിയില്ലെന്നതാണ് വസ്തുത. ഇത് വിവാദമായിട്ടുണ്ട്.

പേരു വെളിപ്പെടുത്താതെ അപരിചിതരുമായി ചാറ്റ് ചെയ്യാൻ സാധിക്കുന്ന കനേഡിയൻ ഡേറ്റിങ് സൈറ്റിലൂടെയാണ് വിദ്യാർത്ഥി ഇതു ചെയ്തത്. ഓൺലൈൻ ക്ലാസിനിടെ ചിത്രങ്ങൾ സ്‌ക്രീൻ ഷോട്ടായി പകർത്തി. ഇതിനു ശേഷം അശ്ലീല കമന്റുകൾ ചേർത്ത് എഡിറ്റ് ചെയ്ത് ഇതേ വിദ്യാർത്ഥിനികൾ ചെയ്തതെന്നു തോന്നിപ്പിക്കും വിധം സൈറ്റിൽ പോസ്റ്റ് ചെയ്യുകയും അവരുടെ മൊബൈൽ നമ്പർ ഒപ്പം ചേർക്കുകയും ചെയ്തു.

അജ്ഞാതരായ പലരിൽ നിന്നും അശ്ലീല സന്ദേശങ്ങളും ഭീഷണിയും ഫോണിലൂടെ വിദ്യാർത്ഥിനികൾക്കും അദ്ധ്യാപകർക്കും നിരന്തരം ലഭിച്ചതോടെയാണ് സൈബർ പൊലീസ് അന്വേഷണം തുടങ്ങിയത്. ഉപയോഗിക്കുന്നവരുടെ തിരിച്ചറിയൽ വിവരങ്ങളൊന്നും ലഭ്യമല്ലാത്ത വെബ്സൈറ്റിൽ നിന്നു കുറ്റവാളിയെ കണ്ടെത്തുന്നതിനായി രണ്ടാഴ്ചയിലേറെ പൊലീസ് ഒട്ടേറെ നെറ്റ് വർക്കുകളും ഫോണുകളും നിരീക്ഷിച്ചു. തുടർന്നാണ് വിദ്യാർത്ഥിയെ തിരിച്ചറിഞ്ഞത്.

ഉടൻ തന്നെ സൈബർ പൊലീസ് ഈ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു. ഇയാളുടെ മൊബൈൽ ഫോണും പിടിച്ചെടുത്തു. സഹപാഠികളുടെ ചിത്രം ഉപയോഗിച്ച് ചാറ്റ് ചെയ്തതിന്റെ തെളിവു ലഭിച്ചു. പൊലീസ് പുറത്തുവിട്ടത് ഞെട്ടിപ്പിക്കുന്ന ഓൺലൈൻ തട്ടിപ്പിന്റെ വസ്തുതയാണ്. എന്നിട്ടും സൈബർ ചതിക്കുഴിയിലൂടെ വിദ്യാർത്ഥിനികളെയും അദ്ധ്യാപകരെയും അപകീർത്തിപ്പെടുത്തിയ സ്‌കൂൾ വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുക്കില്ല. മൂന്ന് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന ജുവനൈൽ കേസുകളിൽ കുറ്റാരോപിതരെ കസ്റ്റഡിയിലെടുക്കേണ്ടതില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ഒഴിവാക്കിയിരിക്കുന്നത്.

മലപ്പുറത്ത് പീഡനക്കേസിൽ 17കാരനെ ആഴ്ചകൾ ജയിലിൽ പൊലീസ് അടച്ചത് ചെയ്യാത്ത കുറ്റത്തിന്റെ പേരിലാണ്. ഒടുവിൽ ഡിഎൻഎ ടെസ്റ്റ് നടത്തിയതു കൊണ്ട് മാത്രം ആ പയ്യൻ രക്ഷപ്പെട്ടു. പെൺകുട്ടിയുടെ മൊഴിയിൽ നിരപരാധിയെ ജയിലിൽ അടച്ച കേരളാ പൊലീസ് സൈബർ ലോകത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്ത 17കാരനെ ജുവനൈൽ നിയമത്തിന്റെ ആനുകൂല്യത്തിൽ വെറുതെ വിടുന്നു. പോക്സോ കേസ് എടുക്കേണ്ട കേസായിരുന്നു ഈ സൈബർ കുറ്റകൃത്യവും.

ഈ പതിനേഴുകാരൻ നടത്തിയിരിക്കുന്നത് വെറും പിഴ ശിക്ഷ മാത്രം ലഭിക്കാവുന്ന കുറ്റമാണെന്ന് പൊലീസ് പറയുന്നു. പ്രായപൂർത്തിയാകാത്തതു കൊണ്ട് തന്നെ പ്രതിയുടെ വിവരങ്ങൾ പൊലീസ് പുറത്തു വിടകുയുമില്ല. സ്‌കൂളും അച്ഛനും അമ്മയും എല്ലാം അജ്ഞാതർ. അതുകൊണ്ട് തന്നെ ഏതോ ഒരു ഉന്നതന്റെ മകനാണ് പിടിക്കപ്പെട്ടതെന്ന സംശയവും ശക്തം. സൈബർ കേസിലെ വില്ലനെ ഇന്നലെ തന്നെ ഉപദേശം നൽകി പൊലീസ് അച്ഛനും അമ്മയ്ക്കുമൊപ്പം വിട്ടയച്ചു. ഇനി ആരും ഈ കുട്ടിയെ തിരിച്ചറിയില്ല.

പക്ഷേ അന്വേഷണം എത്തിയത് പ്രമുഖന്റെ മകനിലേക്കെന്നാണ് സൂചന. കുറ്റകൃത്യത്തിനുപയോഗിച്ച ഫോൺ പരിശോധിച്ചപ്പോൾ നിരവധി സഹവിദ്യാർത്ഥിനികളുടെ ഫോട്ടോ അടക്കം ചാറ്റ് നടത്തിയതിന്റെ തെളിവുകൾ ലഭിച്ചു. ഇത് ഫലത്തിൽ പോക്സോ കേസാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ചിത്രം പോലും സൈബർ ലോകത്ത് പ്രചരിപ്പിച്ചു. പക്ഷേ ഇവിടെ ആരും ഈ കുട്ടിക്ക് മുകളിൽ പോക്സോ ചുമത്തിയില്ല. പകരം ഐടി ആക്ടിലെ പിഴ ശിക്ഷാ വകുപ്പുകൾ ചുമത്തി വീട്ടുകാർക്കൊപ്പം വിട്ടയച്ചു.

ഓൺലൈൻ ക്ലാസിനിടയിൽ എടുത്ത ചിത്രങ്ങളാണു വിദ്യാർത്ഥി വ്യാജ നിർമ്മിതിയിൽ പ്രചരിപ്പിച്ചത്. സഹപാഠികളെയും അദ്ധ്യാപകരെയും ഭീതിയിലാഴ്‌ത്തുകയെന്ന ഉദ്ദേശ്യത്തിലും ഒരിക്കലും പിടിക്കപ്പെടില്ലെന്ന മിഥ്യാധാരണയിലുമാണ് ഇതു ചെയ്തതെന്നു വിദ്യാർത്ഥി പൊലീസിനോടു സമ്മതിക്കുകയും ചെയ്തു. അതുകൊണ്ട് അറിഞ്ഞു കൊണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അപമാനിച്ചുവെന്നും വ്യക്തം. പക്ഷേ അതിന് തക്ക കേസ് ഇവിടെ എടുത്തുമില്ല. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP