Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അബുദബിയിൽ അപകടത്തിൽ പരിക്കേറ്റ മലയാളിക്ക് നഷ്ടപരിഹാരം; 24 ലക്ഷം രൂപ നൽകാൻ കോടതി വിധി

അബുദബിയിൽ അപകടത്തിൽ പരിക്കേറ്റ മലയാളിക്ക് നഷ്ടപരിഹാരം; 24 ലക്ഷം രൂപ നൽകാൻ കോടതി വിധി

ന്യൂസ് ഡെസ്‌ക്‌

ദുബൈ: അപകടത്തിൽ പരിക്കേറ്റ കൊല്ലം സ്വദേശിനിക്ക് 1.20 ലക്ഷം ദിർഹം (24 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാൻ അബൂദബിയിലെ കോടതി വിധിച്ചു. കൊല്ലം ലക്ഷ്മിനട സ്വദേശിനി പൊന്നമ്മക്കാണ് (52) നഷ്ടപരിഹാരം നൽകാൻ വിധിയായത്. 2019 നവംബറിൽ അബൂദബിയിൽ നിന്ന് ദുബൈയിലേക്കുള്ള യാത്രക്കിടെയാണ് അപകടം. സ്‌പോൺസറോടൊപ്പം യാത്ര ചെയ്യവെ ബ്രേക്ക് നഷ്ടപ്പെട്ട വാഹനം അപകടത്തിൽപെടുകയായിരുന്നു.

25 ദിവസത്തോളം ആശുപത്രിയിലായിരുന്നു. അതിന് ശേഷം കൈക്ക് ഓപറേഷൻ വേണ്ടിവന്നു. ഇതിനിടെ ജോലി നഷ്ടമായി. ദുരിതത്തിലായെങ്കിലും ഒന്നര വർഷത്തോളം കേസ് നടത്തി. എന്നാൽ,

20,000 ദിർഹമാണ് ഇൻഷ്വറൻസ് അഥോറിറ്റി നഷ്ടപരിഹാരം വിധിച്ചത്. സാമൂഹിക പ്രവർത്തകനും പെരുമ്പാവൂർ അസോസിയേഷൻ ഭാരവാഹിയുമായ നസീർ പെരുമ്പാവൂർ ഇടപെട്ടതോടെയാണ് അപ്പീൽ നൽകാൻ വഴിതെളിഞ്ഞത്.

നസീർ പരിചയപ്പെടുത്തിയ അഡ്വ. ബൽറാം ശങ്കർ മുഖേന മേൽകോടതിയെ സമീപിച്ചു. 1.20 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചെങ്കിലും ഇൻഷ്വറൻസ് കമ്പനി അപീൽ കോടതിയെ സമീപിച്ചു. എന്നാൽ, അപ്പീൽ കോടതിയും വിധി ശരിവെക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP