Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രിയങ്ക ഗാന്ധിയെ അന്യായമായി തടവിൽ വയ്ക്കുന്നത് നീതീകരിക്കാനാവില്ല; ഭരണകൂട ഭീകരത ഉണ്ടാകുമ്പോൾ അതിന് ഇരയായവരെ കണ്ട് അവരുടെ ശബ്ദം പുറംലോകത്ത് എത്തിക്കുക എന്നത് പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ അവകാശം: വി ഡി സതീശൻ

പ്രിയങ്ക ഗാന്ധിയെ അന്യായമായി തടവിൽ വയ്ക്കുന്നത് നീതീകരിക്കാനാവില്ല; ഭരണകൂട ഭീകരത ഉണ്ടാകുമ്പോൾ അതിന് ഇരയായവരെ കണ്ട് അവരുടെ ശബ്ദം പുറംലോകത്ത് എത്തിക്കുക എന്നത് പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ അവകാശം: വി ഡി സതീശൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനപുരം: പ്രിയങ്ക ഗാന്ധിയെ കസ്റ്റഡിയിൽ എടുത്ത യുപി പൊലീസ് നടപടിയെ വിമർസിച്ചു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉത്തർ പ്രദേശ് സർക്കാർ സത്യത്തെ ഭയക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ മരിച്ച അരുൺ വാത്മീകിയുടെ ബന്ധുക്കളെ കാണാൻ യാത്ര തിരിച്ച പ്രിയങ്ക ഗാന്ധിയെ ആഗ്രയിൽ തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്ത നടപടിയെന്ന് സതീശൻ കുറ്റപ്പെടുത്തി.

ഭരണകൂട ഭീകരതയുണ്ടാവുമ്പോൾ അതിനു ഇരയായവരെ കണ്ട് അവരുടെ ശബ്ദം പുറംലോകത്ത് എത്തിക്കുക എന്നത് പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ അവകാശമാണ്. പാതിരാത്രി വീട്ടുകാരെ പൂട്ടിയിട്ട് മൃതദേഹം ദഹിപ്പിച്ചു കുപ്രസിദ്ധി നേടിയ ഉത്തർ പ്രദേശിൽ ഇരകളുടെ ശബ്ദം അടിച്ചമർത്തപ്പെടുന്ന സംഭവങ്ങൾ നിരവധിയാണ്. അവരുടെ നീതിക്കു വേണ്ടിയുള്ള ശബ്ദം ജനങ്ങളുടെ മുന്നിലേക്ക് എത്തിച്ചിട്ടുള്ളത് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുടെയും ഇടപെടലുകളാണ്. പക്ഷെ ആ പ്രതിപക്ഷ ധർമ്മവും പൗരധർമ്മവും നിർവഹിക്കാൻ പോലും അനുവദിക്കാതെ പ്രിയങ്ക ഗാന്ധിയെ അന്യായമായി തടവിൽ വയ്ക്കുന്നതും മാർഗ്ഗതടസം ഉണ്ടാക്കുന്നതും നീതീകരിക്കാനാവില്ലെന്നും സതീശൻ പറഞ്ഞു.

ഏറ്റെടുത്ത ഉത്തരവാദിത്വത്തിൽ നിന്ന് തോറ്റു പിന്മാറുന്ന നേതാവല്ല പ്രിയങ്ക. അടിച്ചമർത്താൻ ശ്രമിക്കും തോറും കൂടുതൽ ശബ്ദത്തിൽ ഇരകളുടെ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിൽ പ്രിയങ്കയും കോൺഗ്രസും മുന്നിലുണ്ടാവും. ആ പോരാട്ടം ഭരണഘടനയിൽ വിശ്വസിക്കുന്നവരുടെ ചുമതലയാണെന്നും സതീശൻ വ്യക്തമാക്കി,.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP