Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തളിപ്പറമ്പിൽ കോടികളുടെ വില മതിപ്പുള്ള ആംബർഗ്രീസുമായി രണ്ടു പേർ പിടിയിൽ; പിടിയിലായത് ഫോറസ്റ്റ് വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനതത്തിൽ; 30 കോടി രൂപയ്ക്ക് വിൽപ്പന നടത്താൻ ആയിരുന്നു പ്രതികൾ ശ്രമിച്ചതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ

തളിപ്പറമ്പിൽ കോടികളുടെ വില മതിപ്പുള്ള ആംബർഗ്രീസുമായി രണ്ടു പേർ പിടിയിൽ; പിടിയിലായത് ഫോറസ്റ്റ് വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനതത്തിൽ; 30 കോടി രൂപയ്ക്ക് വിൽപ്പന നടത്താൻ ആയിരുന്നു പ്രതികൾ ശ്രമിച്ചതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ

അനീഷ് കുമാർ

കണ്ണുർ: തളിപ്പറമ്പിൽ അന്താരാഷ്ട്ര മാർക്കറ്റിൽ കോടികളുടെ വില മതിക്കുന്ന ആംബർ ഗ്രീസുമായി രണ്ടു പേർ പിടിയിൽ. ഫോറസ്റ്റ് വിജിലൻസ് പി.സി.സി.എഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മാതമംഗലം-കോയിപ്ര റോഡിൽ ആംബർഗ്രീസ് (തിമിംഗല ഛർദ്ദിൽ)

വിൽപ്പന നടത്താൻ ശ്രമിക്കവെയാണ് രണ്ടുപേർ പിടിയിലായത്. കണ്ണൂർ ഫ്‌ളയിങ് സ്‌കോഡ് റേഞ്ച് ഓഫീസറും തളിപ്പറമ്പ് റേഞ്ച് ഓഫീസറും സംഘവും സംയുക്തമായി നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് തളിപ്പറമ്പ് കോയിപ്ര എന്ന സ്ഥലത്ത് വെച്ച് കോയിപ്ര സ്വദേശിയായ ഇസ്മായിലും ബാംഗ്ലൂരിൽ സ്ഥിരതാമസക്കാരനായ അബ്ദുൽ റഷീദുമാണ് പിടിയിലായത്.

ഇവർ സഞ്ചരിച്ച KL 13 Y 333 നമ്പർ മഹീന്ദ്ര എക്‌സ് യു വി യും ഒൻപതു കിലോഗ്രാം ആംബർഗ്രീസുമായാണ് (തിമിംഗല ചർദ്ദി ) കസ്റ്റഡിയിലെടുത്തത്. ഇത് നിലമ്പൂർ സ്വദേശികൾക്ക് വിൽപ്പന നടത്താൻ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടയിലാണ്
വനം വകുപ്പിന്റെ പിടിയിലായത് ഇത് നിലമ്പൂർ സ്വദേശികൾക്ക് 30 കോടി രൂപയ്ക്ക് വിൽപ്പന നടത്താൻ ആയിരുന്നു പ്രതികൾ ശ്രമിച്ചത്.


തിമിംഗല ചർദ്ദി എന്ന നിലയിലാണ് നാട്ടിൽ അറിയപ്പെടുന്നത് തിമിംഗലങ്ങളുടെ കുടലിൽ ദഹനപ്രക്രിയയുടെ ഫലമായി ഉണ്ടാകുന്ന ഒരു ഉൽപ്പന്നമായാണ് ആംബർ ഗ്രീൻ അന്താരാഷ്ട്ര മാർക്കറ്റിൽ അറിയപ്പെടുന്നത്.ഔഷധ നിർമ്മാണത്തിനും സുഗന്ധദ്രവ്യങ്ങൾ നിർമ്മിക്കാനും ആയിരത്തിലേറെ വർഷത്തിലധികമായി ആംബർഗ്രീസ് ഉപയോഗിക്കുന്നുണ്ടെങ്കിലും സുഗന്ധം കൂടുതൽ നേരം നിൽക്കാൻ സഹായിക്കുന്ന ഒരു പ്രകൃതിദത്ത പശ എന്ന നിലയിലാണ് സുഗന്ധ ദ്രവ്യ വിപണിയിൽ ഇവയ്ക്ക് സ്വർണത്തേക്കാൾ വിലമതിക്കുന്നത്.

എണ്ണ തിമിംഗലങ്ങളിൽ ആണ് ഇവ ഉത്പാദിപ്പിക്കപ്പെടുന്നത് ഇന്ത്യയിലെ വന്യജീവി സംരക്ഷണ നിയമത്തിൽ ഷെഡ്യൂൾ രണ്ടിൽ പെട്ടതാണ് എണ്ണ തിമിംഗലം.എണ്ണ തിമിംഗലങ്ങതിന്റെ ഏതെങ്കിലും ഉൽപ്പന്നങ്ങൾ കൈവശം വെക്കുകയോ വ്യാപാരം നടത്തുകയോ ചെയ്യുന്നത് ഇന്ത്യയിൽ നിയമവിരുദ്ധമാണ്. എന്നാൽ ആംബർഗ്രീസ് ശേഖരിക്കുന്നതിന് തിമിംഗലങ്ങളെ കൊലപ്പെടുത്തേണ്ട കാര്യമില്ല. എന്നാൽ ഇതിന്റെ മോഹവില കേട്ട് വിദേശ രാജ്യങ്ങളിൽ വേട്ടയാടപ്പെടുന്നുണ്ടെന്ന വിവരം ഉണ്ടെങ്കിലും വേട്ടയാടപ്പെട്ട തിമിംഗലങ്ങൾ നിന്ന് ഇത് ഒരിക്കലും ലഭിക്കാറില്ല.

പ്രതികളെയും വാഹനവും പിടികൂടുന്നതിന് ഫ്‌ളയിങ് സ്‌ക്വാഡ് റേഞ്ച് ഓഫീസർ വി. പ്രകാശൻ തളിപ്പറമ്പ് റേഞ്ച് ഓഫീസർ വി. രതീശൻ ഫ്‌ളയിങ് സ്‌ക്വാഡ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ. ചന്ദ്രൻ പി. ഷൈജു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ മധു . കെ പ്രദീപൻ .സി, ലിയാണ്ടർ എഡ്വേർഡ് , സുബിൻ പി പി, ഷഹല കെ, ഫ്‌ളയിങ് സ്‌ക്വാഡ് സീനിയർ ഫോറസ്റ്റ് ഡ്രൈവർ ടി. പ്രജീഷ് എന്നിവരാണ് സംഘത്തിൽ ഉണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP