Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വനിതാ കായികതാരങ്ങളോട് വീണ്ടും താലിബാന്റെ കൊടുംക്രൂരത; അഫ്ഗാൻ വനിതാ വോളിബോൾ താരത്തെ തലയറുത്തുകൊന്നു; ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു; സഹതാരങ്ങൾ ഒളിവിൽ

വനിതാ കായികതാരങ്ങളോട് വീണ്ടും താലിബാന്റെ കൊടുംക്രൂരത; അഫ്ഗാൻ വനിതാ വോളിബോൾ താരത്തെ തലയറുത്തുകൊന്നു; ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു; സഹതാരങ്ങൾ ഒളിവിൽ

ന്യൂസ് ഡെസ്‌ക്‌

കാബൂൾ: അഫ്ഗാനിസ്താൻ വനിതാ ജൂനിയർ ദേശീയ വോളിബോൾ ടീമിലെ അംഗത്തെ താലിബാൻ തലയറുത്തുകൊലപ്പെടുത്തിയതായി റിപ്പോർട്ട്. അന്താരാഷ്ട്ര മാധ്യമമായ പേർഷ്യൻ ഇൻഡിപ്പെൻഡന്റിന് നൽകിയ അഭിമുഖത്തിൽ വോളിബോൾ ടീമിന്റെ പരിശീലകയായ സുരയ്യ അഫ്സാലിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മഹ്ജബിൻ ഹക്കീമി എന്ന യുവതാരത്തെയാണ് താലിബാൻ ക്രൂരമായി കൊലപ്പെടുത്തിയത്. ഈ മാസം ആദ്യമാണ് സംഭവം നടന്നത്. എന്നാൽ അതിനെക്കുറിച്ച് സംസാരിക്കരുതെന്ന് ഭീകരർ യുവതിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയതിനാൽ കൊലപാതകത്തെക്കുറിച്ച് ആരും പുറത്ത് പറഞ്ഞില്ലെന്നും സുരയ്യ പറഞ്ഞു .

ഏതാനും ദിവസങ്ങൾക്ക് മുമ്പ് മെഹ്ജബിന്റെ അറ്റുപോയ തലയുടേയും രക്തക്കയുള്ള കഴുത്തിന്റേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരിശീലകന്റെ വെളിപ്പെടുത്തൽ.

 

അഷറഫ് ഗാനി സർക്കാരിന്റെ കാലത്ത് കാബൂൾ മുനിസിപ്പാലിറ്റി വോളിബോൾ ക്ലബ്ബിലെ മികച്ച താരമായിരുന്നു മഹ്ജബിൻ. ഈ ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്താൻ ഭരണം പിടിച്ചെടുക്കുന്നതിന് മുമ്പ് രണ്ട് താരങ്ങൾക്ക് മാത്രമേ രാജ്യത്ത് നിന്ന് രക്ഷപ്പെടാൻ സാധിച്ചിട്ടുള്ളൂവെന്നും ബാക്കിയുള്ളവരെല്ലാം ഒളിവിലാണെന്നും പരിശീലകൻ പറയുന്നു.

താരങ്ങൾ ആഭ്യന്തര, വിദേശ ടൂർണമെന്റുകളിൽ മത്സരിച്ചതും ചാനൽ പരിപാടികളിൽ പങ്കെടുത്തതുമാണ് താലിബാനെ ചൊടിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.1978-ലാണ് അഫ്ഗാനിസ്താൻ ദേശീയ വനിതാ വോളിബോൾ ടീം നിലവിൽ വന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP