Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എൻആർഐ അക്കൗണ്ടിൽനിന്ന് പണം തട്ടാൻ ശ്രമം; 200 കോടി തട്ടിയെടുക്കാൻ നീക്കം നടത്തിയത് 66 തവണ; മൂന്ന് ബാങ്ക് ജീവനക്കാരടക്കം 12 അംഗ സംഘം അറസ്റ്റിൽ; വൻ കൊള്ളയുടെ പദ്ധതി പൊളിച്ചത് ബാങ്ക് അധികൃതർ

എൻആർഐ അക്കൗണ്ടിൽനിന്ന് പണം തട്ടാൻ ശ്രമം; 200 കോടി തട്ടിയെടുക്കാൻ നീക്കം നടത്തിയത് 66 തവണ; മൂന്ന് ബാങ്ക് ജീവനക്കാരടക്കം 12 അംഗ സംഘം അറസ്റ്റിൽ; വൻ കൊള്ളയുടെ പദ്ധതി പൊളിച്ചത് ബാങ്ക് അധികൃതർ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: സ്വകാര്യ വ്യക്തിയുടെ എൻ.ആർ.ഐ നിക്ഷേപമായ 200 കോടി രൂപ കൊള്ളയടിക്കാൻ നീക്കം നടത്തിയ കേസിൽ എച്ച്.ഡി.എഫ്.സി ബാങ്കിലെ മൂന്ന് ജീവനക്കാരുൾപ്പെടെ 12 പേർ അറസ്റ്റിൽ. അക്കൗണ്ടിൽ നിന്ന് അനധികൃതമായി പണം തട്ടാനുള്ള ശ്രമം ബാങ്ക് തന്നെ കണ്ടെത്തിയതോടെയാണ് വൻ കൊള്ളയ്ക്കുള്ള പദ്ധതി പൊളിഞ്ഞത്. കഴിഞ്ഞ ദിവസമാണ് പ്രതികൾ അറസ്റ്റിലായത്.

അക്കൗണ്ടിലെ പണം പിൻവലിക്കുന്നതിന് നിർമ്മിച്ച വ്യാജ ചെക്ക്, നിക്ഷേപകന്റെ അമേരിക്കയിലെ മൊബൈൽ നമ്പറിന് സമാനമായ ഇന്ത്യൻ മൊബൈൽ നമ്പറിന്റെ സിം കാർഡ് എന്നിവ പ്രതികളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിൽ ഡൽഹി, ഹരിയാണ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ 20ൽപ്പരം സ്ഥലങ്ങളിൽ പരിശോധന നടത്തിയിരുന്നു. ബാങ്കിൽ 200 കോടിയോളം രൂപയുടെ നിക്ഷേപം എത്തിയിട്ടുണ്ടെന്ന് വനിതാ ജീവനക്കാരി മുഖേന മനസ്സിലാക്കിയ ശേഷമാണ് സംഘം തട്ടിപ്പ് ആസൂത്രണം ചെയ്തത്.

ബാങ്കിലെ ഒരു വനിതാ ജീവനക്കാരിയുൾപ്പെടെ മൂന്ന് പേരും അറസ്റ്റിലായ സംഘത്തിലുൾപ്പെട്ടിട്ടുണ്ട്. ജീവനക്കാർ പങ്കാളികളായ തട്ടിപ്പിൽ പൊലീസുമായും അന്വേഷണ ഏജൻസികളുമായും സഹകരിക്കുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.

എച്ച്.ഡി.എഫ്.സി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് 66 അനധികൃത ഓൺലൈൻ ഇടപാടുകൾ നടത്താൻ ശ്രമം നടന്നതായി കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് വ്യാജ ചെക്ക് ഉപയോഗിച്ച് പണം പിൻവലിക്കാനും ശ്രമിച്ചത്. ബാങ്കിലെ തന്നെ ജീവനക്കാരാണ് അക്കൗണ്ടിന് വ്യാജ ചെക്കുണ്ടാക്കിയത്. നിലവിലുള്ള മൊബൈൽ നമ്പർ കെ.വൈ.സി വിശദാംശങ്ങളിൽ മാറ്റാനും ഇവർ ശ്രമിച്ചതായി ഡൽഹ പൊലീസ് സൈബർ സെൽ അറിയിച്ചു.

എച്ച്.ഡി.എഫ്.സി റിലേഷൻസ് മാനേജറുടെ സഹായത്തോടെയാണ് വ്യാജ ചെക്ക്‌ബുക്ക്, മൊബൈൽ നമ്പർ കെ.വൈ.സിയിൽ മാറ്റി സ്ഥാപിക്കൽ തുടങ്ങിയ ക്രമക്കേട് വരുത്തിയത്. ഡി. ചൗരസ്യ, എ.സിങ്, മറ്റൊരു സ്ത്രീ എന്നിവരാണ് പിടിയിലായത്. ഇതിൽ സ്ത്രീയുടെ പേര് പുറത്ത് വിട്ടിട്ടില്ല. ബാങ്ക് ജീവനക്കാരുടെ സഹായത്തോടെ മാത്രമാണ് ചെക്ക് ബുക്ക് വ്യാജമായി നിർമ്മിക്കൽ, ഇന്റർനെറ്റ് ബാങ്കിങ് ലോഗിൻ ചെയ്യാനുള്ള ശ്രമം എന്നിവ നടത്താനായതെന്നും ഡൽഹി പൊലീസ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP