Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെറുതോണി ഡാമിന്റെ മൂന്നു ഷട്ടറുകളിലൂടെയുള്ള നീരൊഴുക്ക് തുടരുന്നു; വൃഷ്ടി പ്രദേശത്ത് മഴ തുടരവേ ജലനിരപ്പ് ഉയരാതെ ക്രമീകരിക്കുകയാണ് ലക്ഷ്യമെന്ന് കെ എസ് ഇ ബി

ചെറുതോണി ഡാമിന്റെ മൂന്നു ഷട്ടറുകളിലൂടെയുള്ള നീരൊഴുക്ക് തുടരുന്നു; വൃഷ്ടി പ്രദേശത്ത് മഴ തുടരവേ ജലനിരപ്പ് ഉയരാതെ ക്രമീകരിക്കുകയാണ് ലക്ഷ്യമെന്ന് കെ എസ് ഇ ബി

സ്വന്തം ലേഖകൻ

ഇടുക്കി: ചെറുതോണി ഡാമിന്റെ മൂന്നു ഷട്ടറുകളിലൂടെയുള്ള നീരൊഴുക്ക് തുടരുന്നു. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇനി ജലനിരപ്പ് ഉയരാതെ ക്രമീകരിക്കുകയാണ് ലക്ഷ്യമെന്ന് കെ എസ് ഇ ബി അധികൃതർ അറിയിച്ചു. വരും ദിനങ്ങളിൽ കനത്ത മഴ കാലാവസ്ഥ വിഭാഗം അറിയിച്ചിരിക്കുന്ന സാഹചര്യത്തിൽ വളരെ ജാഗ്രതയോടെയുള്ള സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.

മൂന്നു ഷട്ടറുകളിലൂടെയും ഒരു മിനിറ്റിൽ 60 ലക്ഷം ലിറ്റർ വെള്ളമാണ് ഇപ്പോൾ പുറത്തു വിടുന്നത്. പെരിയാറിന്റെ ഇരുകരകളിലും സുരക്ഷാ ക്രമീകരണങ്ങൾ യഥാസമയം വിലയിരുത്തുന്നുണ്ട്. ജലനിരപ്പ് 2398.08 അടിയിലെത്തിയപ്പോഴാണ് മൂന്നു ഷട്ടറുകൾ തുറന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP