Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ന്യൂയോർക്ക് സിറ്റി കൗൺസിൽ ചേംബറിൽ നിന്നു തോമസ് ജെഫർസന്റെ പ്രതിമ നീക്കും;187 വർഷമായി സ്ഥാപിച്ചിരിക്കുന്ന പ്രതിമ നീക്കാൻ അംഗീകാരമായി

ന്യൂയോർക്ക് സിറ്റി കൗൺസിൽ ചേംബറിൽ നിന്നു തോമസ് ജെഫർസന്റെ പ്രതിമ നീക്കും;187 വർഷമായി സ്ഥാപിച്ചിരിക്കുന്ന പ്രതിമ നീക്കാൻ അംഗീകാരമായി

പി.പി. ചെറിയാൻ

 

ന്യൂയോർക്ക് : ന്യൂയോർക്ക് സിറ്റി കൗൺസിൽ ചേംബറിൽ നിന്നു തോമസ് ജെഫർസന്റെ പ്രതിമ നീക്കം ചെയ്യുന്നതു സംബന്ധിച്ചുള്ള തീരുമാനത്തിന് ഒക്ടോബർ 18നു ചേർന്ന ന്യുയോർക്ക് സിറ്റി പബ്ലിക്ക് ഡിസൈൻ കമ്മീഷൻ അംഗീകാരം നൽകി.

അമേരിക്കയുടെ മൂന്നാമത്തെ പ്രസിഡന്റും ഡിക്ലറേഷൻ ഓഫ് ഇൻഡിപെൻഡന്റസ് രചിയിതാവുമായ തോമസ് ജെഫർസന്റെ പ്രതിമ കഴിഞ്ഞ 187 വർഷമായി ന്യുയോർക്ക് സിറ്റി ഹാളിന്റെ ഒരലങ്കാരമായിരുന്നു. ന്യൂയോർക്ക് ഹിസ്റ്ററിക്കൽ സൊസൈറ്റി ഈ പ്രതിമ സന്ദർശിക്കുന്നവരിൽനിന്നും 22 ഡോളർ ടിക്കറ്റ് നിരക്കായി ഈടാക്കിയിരുന്നു.

പബ്ലിക് ഡിസൈൻ കമ്മീഷൻ പ്രസിഡന്റ് സീൻ നീൽസൺ സിറ്റി ഹാളിൽ പ്രതിമ നിലനിർത്തുന്നതിനെ ശക്തിയായി എതിർത്തിരുന്നു. സൊസൈറ്റി ഒരു സ്വകാര്യ ഇൻസ്റ്റിറ്റിയൂഷൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ വാദം.

നൂറുകണക്കിനാളുകളാണ് ദിനംപ്രതി ഈ പ്രതിമ സന്ദർശിക്കുന്നതിനു മാത്രമായി സിറ്റി ഹാളിൽ എത്തിയിരുന്നത്. ന്യൂയോർക്ക് സിറ്റിയുടെ ഒരഭിമാനം കൂടിയായിരുന്നു ഈ പ്രതിമ. പ്രതിമയുടെ ഭാവി ഇനി എന്താകുമെന്ന് വ്യക്തമല്ല. ഈ വർഷാവസാനത്തോടെ ഇവിടെ നിന്നും നീക്കം ചെയ്തു മറ്റൊരു സ്ഥലത്ത് സ്ഥാപിക്കുന്നതിനുള്ള നടപടികളും ആലോചിക്കുന്നതായി അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP