Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാക്കിസ്ഥാൻ പുറത്തു വിട്ടത് മുകൾഭാഗം പുറത്ത് കാണിച്ചിരിക്കുന്ന അന്തർവാഹിനി; മുങ്ങിക്കപ്പൽ അതിർത്തി കടക്കുന്നത് ഇങ്ങനെയാണോ എന്ന ചോദ്യമുയർത്തി പ്രതിരോധം; അതിർത്തിയിൽ 'അടിയന്തര സാഹചര്യം' സൃഷ്ടിക്കാൻ കള്ളം പറച്ചിൽ; ആ നുഴഞ്ഞുകയറ്റക്കഥ ഇന്ത്യ പൊളിക്കുമ്പോൾ

പാക്കിസ്ഥാൻ പുറത്തു വിട്ടത് മുകൾഭാഗം പുറത്ത് കാണിച്ചിരിക്കുന്ന അന്തർവാഹിനി; മുങ്ങിക്കപ്പൽ അതിർത്തി കടക്കുന്നത് ഇങ്ങനെയാണോ എന്ന ചോദ്യമുയർത്തി പ്രതിരോധം; അതിർത്തിയിൽ 'അടിയന്തര സാഹചര്യം' സൃഷ്ടിക്കാൻ കള്ളം പറച്ചിൽ; ആ നുഴഞ്ഞുകയറ്റക്കഥ ഇന്ത്യ പൊളിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കടന്നുകയറാൻ ശ്രമിച്ച ഇന്ത്യൻ മുങ്ങിക്കപ്പലിനെ തടഞ്ഞുവെന്ന് പാക്കിസ്ഥാൻ അവകാശവാദം വ്യാജമെന്ന് ഇന്ത്യ. കഴിഞ്ഞ ശനിയാഴ്ച സമുദ്രാതിർത്തി കടക്കാൻ ശ്രമിച്ച ഇന്ത്യയുടെ മുങ്ങിക്കപ്പലിനെ തടഞ്ഞുവെന്നും തിരിച്ചയച്ചെന്നും അവകാശപ്പെട്ട പാക്ക് നാവികസേന, സംഭവത്തിന്റേതെന്ന പേരിൽ വിഡിയോ പങ്കുവച്ചു.

2016 നു ശേഷം ഇന്ത്യ നടത്തുന്ന മൂന്നാമത്തെ കടന്നുകയറ്റ ശ്രമമാണിതെന്നും ആരോപിച്ചു. അതിനിടെ പാക്കിസ്ഥാന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യൻ സേനാ വൃത്തങ്ങൾ വ്യക്തമാക്കി. പാക് നാവിക സേനയുടെ വിമാനമാണ് മുങ്ങി കപ്പലിനെ കണ്ടെത്തിയതെന്നാണ് പാക്കിസ്ഥാൻ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കടൽ സുരക്ഷ ശക്തമാക്കിയെന്നും പറയുന്നു.

2019 മാർച്ചിലാണ് അദ്യ കടന്നു കയറ്റ ശ്രമെന്നും ആരോപിക്കുന്നു. എന്നാൽ ഇന്ത്യ കടന്നു കയറിയിട്ടില്ലെന്നും വിശദീകരിക്കുന്നു. പാക്കിസ്ഥാൻ പുറത്തു വിട്ട ദൃശ്യങ്ങളിൽ തെളിവുണ്ടെന്നും പറയുന്നു. കടലിൽ ഉയർന്നു കിടക്കുന്ന തരത്തിലാണ് മുങ്ങി കപ്പൽ. അതിർത്തി ലംഘനത്തിന് പോകുന്ന മുങ്ങി കപ്പൽ ഇതു ചെയ്യില്ലെന്നും ഇന്ത്യ പറയുന്നു.

ഇന്ത്യൻ മുങ്ങികപ്പലിന്റെ ദൃശ്യങ്ങളുടെ കുറച്ചു ഭാഗം മാത്രം പുറത്തുവിട്ട് പാക്കിസ്ഥാൻ വ്യാജ കഥ പ്രചരിപ്പിക്കുന്നുവെന്നും ഇന്ത്യ പറയുന്നു. പാക് സൈന്യം പുറത്തുവിട്ട സംഭവത്തിന്റെ ഹ്രസ്വ ദൃശ്യങ്ങൾ ചോദ്യം ചെയ്തുകൊണ്ട് ഇന്ത്യ അവകാശവാദം പൊളിച്ചു എന്നതാണ് വസ്തുത. 'അന്തർവാഹിനി അതിന്റെ മുകൾ ഭാഗം പുറത്ത് കാണിച്ചിരിക്കുന്നു, അതിനർത്ഥം അത് കണ്ടെത്തുന്നതിന് ഭയമില്ല എന്നാണ്. മറ്റൊരു രാജ്യത്തിന്റെ അതിർത്തി കടന്ന് പ്രവേശിക്കുന്ന ഒരു അന്തർവാഹിനി പിന്തുടരാനുള്ള സമീപനമല്ല ഇത്, ''അവർ പറഞ്ഞു.

ഇന്ത്യൻ മുങ്ങിക്കപ്പൽ പാക്കിസ്ഥാൻ നാവികസേന കണ്ടെത്തിയതും ട്രാക്ക് ചെയ്യുന്നതുമായ മൂന്നാമത്തെ സംഭവമാണിതെന്ന പ്രസ്താവനയും നിഷേധിക്കുന്നു. ഒരു ഇന്ത്യൻ അന്തർവാഹിനിയുടെ കാലഹരണപ്പെട്ട ഫൂട്ടേജ് പ്രചരിപ്പിക്കുകയാണ്. അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം ഉണ്ടെന്ന് വരുത്താനുള്ള പാക് നീക്കമാണ് ഇതിന് പിന്നിലെന്നും ഇന്ത്യ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP